ഹർത്താൽ ദിനത്തിൽ സിപിഎം-ആർഎസ്എസ് സംഘർഷം;  കേസിൽ പോ​ലീ​സ് പ​ക്ഷ​പാ​തം കാട്ടുന്നതായി ആർഎസ്എസ് പ്രവർത്തകരുടെ അമ്മമാർ

ചെ​ങ്ങ​ന്നൂ​ർ: പാ​ണ്ട​നാ​ട്ടി​ൽ ഹ​ർ​ത്താ​ൽ ദി​നം ന​ട​ന്ന സം​ഭ​വ​ങ്ങ​ളു​ടെ പേ​രി​ൽ പോ​ലീ​സ് പ​ക്ഷ​പാ​തം കാ​ണി​ക്കു​ന്നെ​ന്ന് ആ​ർ​ എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​രു​ടെ അ​മ്മ​മാ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു.പോ​ലീ​സി​ന്‍റെ പ്ര​തി​പ്പ​ട്ടി​ക​യി​ൽ പേ​രു​ള്ള ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​രു​ടെ അ​മ്മ​മാ​രാ​ണ് പ​ത്ര​സ​മ്മേ​ള​നം ന​ട​ത്തി​യ​ത്. സി​പി​എം- ആ​ർ​എ​സ്എ​സ് സം​ഘ​ർ​ഷം ന​ട​ന്നെ​ന്ന് പ​റ​യു​ന്ന പാ​ണ്ട​നാ​ട്ടി​ൽ പോ​ലീ​സ് ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ർ​ക്കു നേ​രേ മാ​ത്ര​മാ​ണ് കേ​സ് ചാ​ർ​ജ് ചെ​യ്തി​രി​ക്കു​ന്ന​ത്.

സി​പി​എം പ്ര​വ​ർ​ത്ത​ക​ർ​ക്കു​നേ​രേ കേ​സെ​ടു​ക്കു​ക​യോ അ​വ​രെ പി​ടി​കൂ​ടു​ക​യോ ചെ​യ്തി​ട്ടി​ല്ല. വീ​ട്ടി​ൽ നി​ന്നാ​ണ് പ​ല​രേ​യും പി​ടി​ച്ചു കൊ​ണ്ടു പോ​യി​രി​ക്കു​ന്ന​ത്. കൊ​ല​പാ​ത​ക ശ്ര​മം ഉ​ൾ​പ്പ​ടെ ക​ടു​ത്ത ജാ​മ്യ​മി​ല്ലാ വ​കു​പ്പു​ക​ൾ ചു​മ​ത്തി ഇ​വ​രെ ദ്രോ​ഹി​ക്കു​ക​യാ​ണ് പോ​ലീ​സ്.

സം​ഘ​ർ​ഷം ന​ട​ന്ന് ദി​വ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും സി​പി​എം പ്ര​വ​ർ​ത്ത​ക​ർ ത​ങ്ങ​ളു​ടെ വീ​ടു​ക​ളി​ലെ​ത്തി പ​ല​ത​വ​ണ ഭീ​ഷ​ണി​പ്പെ​ടു​ത്തി. ഇ​ത് സം​ബ​ന്ധി​ച്ച് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടും ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നി​ല്ല. പോ​ലീ​സി​ന്‍റെ ഗു​ണ്ടാ​ലി​സ്റ്റി​ൽ​പ്പെ​ട്ട​വ​രു​മാ​ണ് ഭീ​ഷ​ണി​യു​മാ​യ് എ​ത്തു​ന്ന​തെ​ന്നും എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ പോ​ലും സി​പി​എം പ്ര​വ​ർ​ത്ത​ക​രെ പി​ടി​ക്കാ​ൻ പോ​ലീ​സ് മ​ടി​ക്കു​ക​യാ​ണെ​ന്നും ഇ​വ​ർ ആ​രോ​പി​ച്ചു.

പോ​ലീ​സി​ന്‍റെ നി​ല​പാ​ടി​നെ​തി​രേ ശ​ക്ത​മാ​യ സ​മ​ര​പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്ന് ആ​ശ.​വി. നാ​യ​ർ, ശ്രീ​ദേ​വി, ജ​യ​ശ്രീ, ച​ന്ദ്ര​മ​തി​യ​മ്മ, ശ്യാ​മ​ളാ രാ​മ​ച​ന്ദ്ര​ൻ, ജ​യ​വി​നോ​ദ് എ​ന്നി​വ​ർ പ​റ​ഞ്ഞു.

Related posts