കോട്ടയം മെഡിക്കൽ കോളജ് മോർച്ചറിയിൽ മൃതദേഹങ്ങൾ വർധിക്കുന്നു;  ഉടനെ മാറ്റിയില്ലെങ്കിൽ മുന്നറിയിപ്പില്ലാതെ മറവു ചെയ്യുമെന്ന് അധികൃതർ

ഗാ​ന്ധി​ന​ഗ​ർ: കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ അ​നാ​ഥ​ മൃ​ത​ദേ​ഹ​ങ്ങ​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്നു. കോ​ട്ട​യം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽനി​ന്ന് റ​ഫ​ർ ചെ​യ്ത രോ​ഗി, വെ​സ്റ്റ് പോ​ലീ​സ് ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി 11ന് ​കൊ​ണ്ടു​വ​ന്ന് പി​റ്റേ ദി​വ​സം മ​രി​ച്ച സോ​മ​ൻ (50), ഫെ​ബ്രു​വ​രി 14ന് ​കൊ​ണ്ടു​വ​ന്ന് 28ന് ​മ​രി​ച്ച​ അ​ജ്ഞാ​ത​ൻ, ഏ​പ്രി​ൽ 28നു കൊ​ണ്ടു​വ​ന്ന് അ​ന്നു ത​ന്നെ മ​രി​ച്ച ബാ​ല​ൻ (52), ആ​ലു​വ ഈ​സ്റ്റ് പോ​ലീ​സ് 28ന് ​കൊ​ണ്ടു​വ​ന്ന് ജൂ​ണ്‍ ആ​റി​ന് മ​രി​ച്ച ത​മി​ഴ്നാ​ട് ഇ​ള​ക​ന്തൂ​ർ നോ​ർത്ത് ​സ്ട്രീ​റ്റ് രാ​മ​ലിം​ഗ​ത്തി​ന്‍റെ ബ​ന്ധു പി​ച്ചാ മ​ണി(64) , കോ​ട്ട​യം ഈ​സ്റ്റ് പോ​ലീ​സ് ജൂ​ണ്‍ 30ന് ​കൊ​ണ്ടുവ​ന്ന് ജൂ​ലൈ നാ​ലി​ന് മ​ര​ണ​പ്പെ​ട്ട സെ​ൽ​വ​ൻ എ​ന്നി​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ളാ​ണ് മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന​ത്.

ആ​ലു​വ ഈ​സ്റ്റ് പോ​ലീ​സ് കൊണ്ടുവന്ന പിച്ചാമണിയുടെ മൃതദേഹത്തിന്‍റെ ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി സ്വീ​ക​രി​ച്ച ശേ​ഷം വീ​ണ്ടും മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​കയാണ്. മൃതദേഹം കൊ​ണ്ടു പോ​കു​ന്ന​തി​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പോ​ലീ​സി​നെ അ​റി​യി​ച്ചി​ട്ടു​ണ്ട്.

ഈ ​അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ മ​ര​ണ​പ്പെ​ട്ട​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ഇ​നി​യും ഒ​രു നി​ശ്ചി​ത കാ​ലാ​വ​ധി വ​രെ സൂ​ക്ഷി​ക്കാ​മെ​ങ്കി​ലും ഫെ​ബ്രു​വ​രി, ഏ​പ്രി​ൽ​ മാ​സ​ങ്ങ​ളി​ൽ മ​രി​ച്ച​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ളെ​ങ്കി​ലും കൊ​ണ്ടുപോ​കു​ന്ന​തി​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും അ​ല്ലാ​ത്ത​പ​ക്ഷം മ​റ്റൊ​രു അ​റി​യി​പ്പ് കൂ​ടാ​തെ മൃ​ത​ദേ​ഹ​ങ്ങ​ൾ സ​ർ​ക്കാ​ർ ചെ​ല​വി​ൽ മ​റ​വ് ചെ​യ്യു​ന്ന​തി​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Related posts