തൃശൂർ: ദേശീയ ബധിര ക്രിക്കറ്റ് ചാന്പ്യൻഷിപ്പിൽ പഞ്ചാബിനെ പരാജയപ്പെടുത്തി ഗുജറാത്ത് ചാന്പ്യൻമാർ. കേരളവർമ, ഗവ. എൻജിനിയറിംഗ് കോളജ് ഗ്രൗണ്ടുകളിലായായി 26 മുതലായിരുന്നു മത്സരങ്ങൾ.
ഓൾ ഇന്ത്യ സ്പോർട്സ് കൗണ്‍സിൽ ഓഫ് ദി ഡഫ് ജനറൽ സെക്രട്ടറി ജി. സുരേഷ് കുമാർ വിജയികൾക്കു ട്രോഫികളും കാഷ് പ്രൈസും നൽകി. കെ.സി. ഐസക്, മധു, ജോവാൻ, റാഫേൽ, ജോയി, എ.ജെ. ദേവസി എന്നിവർ പ്രസംഗിച്ചു. എട്ടു സംസ്ഥാനങ്ങളിൽനിന്നുള്ള ടീമുകൾ പങ്കെടുത്തു.
