കാ​യി​ക​വും കേ​ന്ദ്രീ​കൃ​തം: ദേ​ശീ​യ കാ​യി​ക ഭ​ര​ണ നി​യ​മം ഭാ​ഗി​ക​മാ​യി പ്രാ​ബ​ല്യ​ത്തി​ലാ​യി

ന്യൂ​​​ഡ​​​ൽ​​​ഹി: പാ​​​ർ​​​ല​​​മെ​​​ന്‍റ് ക​​​ഴി​​​ഞ്ഞ​​​വ​​​ർ​​​ഷം ഓ​​​ഗ​​​സ്റ്റി​​​ൽ പാ​​​സാ​​​ക്കി​​​യ ദേ​​​ശീ​​​യ കാ​​​യി​​​ക ഭ​​​ര​​​ണ നി​​​യ​​​മ​​​ത്തി​​​ലെ ചി​​​ല വ്യ​​​വ​​​സ്ഥ​​​ക​​​ൾ ഇ​​​ന്ന​​​ലെ​​​ പ്രാ​​​ബ​​​ല്യ​​​ത്തി​​​ലാ​​​യ​​​താ​​​യി കേ​​​ന്ദ്ര കാ​​​യി​​​ക​​​മ​​​ന്ത്രാ​​​ല​​​യം പ്ര​​​സ്താ​​​വ​​​ന​​​യി​​​ലൂ​​​ടെ അ​​​റി​​​യി​​​ച്ചു. ഖോ ​​​ഖോ മു​​​ത​​​ൽ ഫു​​​ട്ബോ​​​ൾ വ​​​രെ​​​യു​​​ള്ള എ​​​ല്ലാ കാ​​​യി​​​ക​​​മേ​​​ഖ​​​ല​​​യെ​​​യും ബി​​​സി​​​സി​​​ഐ മു​​​ത​​​ൽ ഹോ​​​ക്കി ഇ​​​ന്ത്യ വ​​​രെ​​​യു​​​ള്ള മു​​​ഴു​​​വ​​​ൻ ദേ​​​ശീ​​​യ സ്പോ​​​ർ​​​ട്സ് ഫെ​​​ഡ​​​റേ​​​ഷ​​​നു​​​ക​​​ളെ​​​യും ത​​​ങ്ങ​​​ളു​​​ടെ ഭ​​​ര​​​ണ​​​നി​​​ർ​​​വ​​​ഹ​​​ണ​​​ത്തി​​​നു കീ​​​ഴി​​​ലാ​​​ക്കു​​​ന്ന ദേ​​​ശീ​​​യ സ്പോ​​​ർ​​​ട്സ് ബോ​​​ർ​​​ഡി​​​ന്‍റെ​​​യും (എ​​​ൻ​​​എ​​​സ്ബി) കാ​​​യി​​​ക​​​ത്ത​​​ർ​​​ക്ക​​​ങ്ങ​​​ൾ തീ​​​ർ​​​ക്കാ​​​നു​​​ള്ള ദേ​​​ശീ​​​യ സ്പോ​​​ർ​​​ട്സ് ട്രൈ​​​ബ്യൂ​​​ണ​​​ലി​​​ന്‍റെ​​​യും രൂ​​​പീ​​​ക​​​ര​​​ണ​​​ത്തി​​​നു വ​​​ഴി തെ​​​ളി​​​ച്ചാ​​​ണു നി​​​യ​​​മം ഭാ​​​ഗി​​​ക​​​മാ​​​യി പ്രാ​​​ബ​​​ല്യ​​​ത്തി​​​ലാ​​​യ​​​ത്.

നി​​​യ​​​മ​​​ത്തി​​​ലെ പ​​​ല വ്യ​​​വ​​​സ്ഥ​​​ക​​​ളും പ​​​ല തീ​​​യ​​​തി​​​ക​​​ളി​​​ലാ​​​യാ​​​ണു പ്രാ​​​ബ​​​ല്യ​​​ത്തി​​​ലാ​​​കു​​​ക​​​യെ​​​ന്ന് കേ​​​ന്ദ്ര കാ​​​യി​​​ക​​​മ​​​ന്ത്രാ​​​ല​​​യം പ്ര​​​സ്താ​​​വ​​​ന​​​യി​​​ൽ അ​​​റി​​​യി​​​ച്ചു. ദേ​​​ശീ​​​യ സ്പോ​​​ർ​​​ട്സ് ബോ​​​ർ​​​ഡി​​​ന്‍റെ​​​യും ദേ​​​ശീ​​​യ കാ​​​യി​​​ക ട്രൈ​​​ബ്യൂ​​​ണ​​​ലി​​​ന്‍റെ​​​യും രൂ​​​പീ​​​ക​​​ര​​​ണം, ദേ​​​ശീ​​​യ ഒ​​​ളി​​​ന്പി​​​ക് സ​​​മി​​​തി, ദേ​​​ശീ​​​യ പാ​​​രാ​​​ലി​​​ന്പി​​​ക് സ​​​മി​​​തി, ദേ​​​ശീ​​​യ കാ​​​യി​​​ക ഫെ​​​ഡ​​​റേ​​​ഷ​​​നു​​​ക​​​ൾ, പ്രാ​​​ദേ​​​ശി​​​ക കാ​​​യി​​​ക ഫെ​​​ഡ​​​റേ​​​ഷ​​​നു​​​ക​​​ൾ എ​​​ന്നി​​​ങ്ങ​​​നെ​​​യു​​​ള്ള കാ​​​യി​​​ക​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ രൂ​​​പീ​​​ക​​​ര​​​ണ​​​വും ഭ​​​ര​​​ണ​​​നി​​​ർ​​​വ​​​ഹ​​​ണ​​​ത്തെ സം​​​ബ​​​ന്ധി​​​ക്കു​​​ന്ന നി​​​യ​​​മ​​​ച്ച​​​ട്ട​​​ക്കൂ​​​ട്, അം​​​ഗീ​​​കൃ​​​ത സ്പോ​​​ർ​​​ട്സ് ഓ​​​ർ​​​ഗ​​​നൈ​​​സേ​​​ഷ​​​നു​​​ക​​​ൾ പ്രാ​​​ബ​​​ല്യ​​​ത്തി​​​ലാ​​​കാ​​​നു​​​ള്ള നി​​​ബ​​​ന്ധ​​​ന​​​ക​​​ൾ, അം​​​ഗീ​​​കൃ​​​ത സ്പോ​​​ർ​​​ട്സ് ഓ​​​ർ​​​ഗ​​​നൈ​​​സേ​​​ഷ​​​നു​​​ക​​​ളു​​​ടെ പ്ര​​​ത്യേ​​​ക അ​​​വ​​​കാ​​​ശ​​​ങ്ങ​​​ളും ചു​​​മ​​​ത​​​ല​​​ക​​​ളും, കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​രി​​​ന്‍റെ നി​​​യ​​​മ​​​നി​​​ർ​​​മാ​​​ണ അ​​​ധി​​​കാ​​​ര​​​ങ്ങ​​​ൾ എ​​​ന്നി​​​വ​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു​​​ള്ള​​​താ​​​ണ് വ്യ​​​വ​​​സ്ഥ​​​ക​​​ൾ.

കാ​​​യി​​​ക​​​മേ​​​ഖ​​​ല​​​യി​​​ൽ കേ​​​ന്ദ്ര​​​ത്തി​​​ന് കൂ​​​ടു​​​ത​​​ൽ അ​​​ധി​​​കാ​​​ര​​​ങ്ങ​​​ൾ ന​​​ൽ​​​കു​​​ന്ന​​​താ​​​ണ് ഉ​​​ട​​​ൻ പൂ​​​ർ​​​ണ​​​മാ​​​യി പ്രാ​​​ബ​​​ല്യ​​​ത്തി​​​ലാ​​​കു​​​ന്ന കാ​​​യി​​​ക ഭ​​​ര​​​ണ നി​​​യ​​​മം. രാ​​​ജ്യ​​​ത്തി​​​ന്‍റെ വ്യാ​​​പാ​​​ര​​​മേ​​​ഖ​​​ല​​​യി​​​ലും സ്റ്റോ​​​ക് എ​​​ക്സ്ചേ​​​ഞ്ചു​​​ക​​​ളി​​​ലും നി​​​രീ​​​ക്ഷ​​​ണം ന​​​ട​​​ത്തു​​​ന്ന സ്ഥാ​​​പ​​​ന​​​മാ​​​യ സെ​​​ബി​​​യെ​​​പ്പോ​​​ലെ (സെ​​​ക്യൂ​​​രി​​​റ്റീ​​​സ് ആ​​​ൻ​​​ഡ് എ​​​ക്സ്ചേ​​​ഞ്ച് ബോ​​​ർ​​​ഡ് ഓ​​​ഫ് ഇ​​​ന്ത്യ) എ​​​ല്ലാ കാ​​​യി​​​ക​​​മേ​​​ഖ​​​ല​​​യി​​​ലും നി​​​രീ​​​ക്ഷ​​​ണ​​​വും നി​​​യ​​​ന്ത്ര​​​ണ​​​വും സാ​​​ധ്യ​​​മാ​​​ക്കു​​​ന്ന​​​താ​​​ണ് നി​​​യ​​​മം​​​വ​​​ഴി രൂ​​​പീ​​​കൃ​​​ത​​​മാ​​​കു​​​ന്ന ദേ​​​ശീ​​​യ സ്പോ​​​ർ​​​ട്സ് ബോ​​​ർ​​​ഡു​​​ക​​​ൾ. ദേ​​​ശീ​​​യ കാ​​​യി​​​ക ഫെ​​​ഡ​​​റേ​​​ഷ​​​നു​​​ക​​​ളു​​​ടെ അ​​​ഫി​​​ലി​​​യേ​​​ഷ​​​നു​​​ക​​​ൾ​​​ക്കു​​​പു​​​റ​​​മെ അ​​​വ​​​യു​​​ടെ സാ​​​ന്പ​​​ത്തി​​​ക ഇ​​​ട​​​പാ​​​ടു​​​ക​​​ൾ നി​​​രീ​​​ക്ഷി​​​ക്കാ​​​നും അ​​​ധി​​​കാ​​​ര​​​മു​​​ള്ള എ​​​ൻ​​​എ​​​സ്ബി​​​യി​​​ലെ നി​​​യ​​​മ​​​ന​​​ങ്ങ​​​ളി​​​ൽ കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​ന് നേ​​​രി​​​ട്ടു പ​​​ങ്കു​​​ണ്ട്. പു​​​തി​​​യ നി​​​യ​​​മം പൂ​​​ർ​​​ണ​​​മാ​​​യി പ്രാ​​​ബ​​​ല്യ​​​ത്തി​​​ലാ​​​യി​​​ക്കഴിഞ്ഞാ​​​ൽ ഫെ​​​ഡ​​​റേ​​​ഷ​​​നു​​​ക​​​ളെ ഏ​​​തെ​​​ങ്കി​​​ലും നി​​​യ​​​മ​​​ലഘ​​​ന​​​ത്തി​​​നു പി​​​ഴ ചു​​​മ​​​ത്താ​​​നും എ​​​ൻ​​​എ​​​സ്ബി​​​ക്ക് ക​​​ഴി​​​യും.

ഇ​​​തി​​​നു​​​പു​​​റ​​​മെ കാ​​​യി​​​ക​​​രം​​​ഗ​​​ത്തെ ത​​​ർ​​​ക്ക​​​ങ്ങ​​​ൾ കീ​​​ഴ്ക്കോ​​​ട​​​തി​​​ക​​​ളി​​​ൽ​​​നി​​​ന്നും ഹൈ​​​ക്കോ​​​ട​​​തി​​​ക​​​ളി​​​ൽ​​​നി​​​ന്നും മാ​​​റ്റാ​​​നാ​​​യി രൂ​​​പീ​​​ക​​​രി​​​ക്ക​​​പ്പെ​​​ടു​​​ന്ന ദേ​​​ശീ​​​യ സ്പോ​​​ർ​​​ട്സ് ട്രൈ​​​ബ്യൂ​​​ണ​​​ലി​​​ന്‍റെ രൂ​​​പീ​​​ക​​​ര​​​ണ​​​ത്തി​​​നും പ്രാ​​​ബ​​​ല്യ​​​ത്തി​​​ലാ​​​യ പു​​​തി​​​യ വ്യ​​​വ​​​സ്ഥ​​​ക​​​ൾ ഉ​​​ത്തേ​​​ജ​​​കമാ​​​യി​​​ട്ടു​​​ണ്ട്. കാ​​​യി​​​ക​​​മേ​​​ഖ​​​ല​​​യി​​​ലെ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ അ​​​മി​​​ത​​​മാ​​​യ കൈ​​​ക​​​ട​​​ത്ത​​​ലു​​​ക​​​ൾ കാ​​​യി​​​ക ഫെ​​​ഡ​​​റേ​​​ഷ​​​നു​​​ക​​​ളു​​​ടെ സ്വ​​​യം​​​ഭ​​​ര​​​ണാ​​​ധി​​​കാ​​​ര​​​ത്തെ ദു​​​ർ​​​ബ​​​ല​​​പ്പെ​​​ടു​​​ത്തു​​​മെ​​​ന്നും സി​​​വി​​​ൽ കോ​​​ട​​​തി​​​ക​​​ളു​​​ടെ അ​​​ധി​​​കാ​​​ര​​​ങ്ങ​​​ളു​​​ള്ള, കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ നി​​​യ​​​മ​​​ന​​​ങ്ങ​​​ൾ ന​​​ട​​​ത്തു​​​ന്ന സ്പോ​​​ർ​​​ട്സ് ട്രൈ​​​ബ്യൂ​​​ണ​​​ലു​​​ക​​​ളു​​​ടെ രൂ​​​പീ​​​ക​​​ര​​​ണം കാ​​​യി​​​ക​​​താ​​​ര​​​ങ്ങ​​​ൾ​​​ക്കും ഫെ​​​ഡ​​​റേ​​​ഷ​​​ൻ ത​​​ല​​​വ​​​ന്മാ​​​ർ​​​ക്കും കോ​​​ട​​​തി​​​ക​​​ളെ സ​​​മീ​​​പി​​​ക്കാ​​​നു​​​ള്ള അ​​​ധി​​​കാ​​​ര​​​മി​​​ല്ലാ​​​താ​​​ക്കു​​​മെ​​​ന്ന വി​​​മ​​​ർ​​​ശ​​​ന​​​ത്തി​​​നി​​​ട​​​യി​​​ലാ​​​ണ് ദേ​​​ശീ​​​യ കാ​​​യി​​​ക ഭ​​​ര​​​ണ നി​​​യ​​​മം ഭാ​​​ഗി​​​ക​​​മാ​​​യി പ്രാ​​​ബ​​​ല്യ​​​ത്തി​​​ലാ​​​കു​​​ന്ന​​​ത്.

സീ​​​നോ സാ​​​ജു

Related posts

Leave a Comment