പൂ​ഞ്ഞാ​ർ ടൗ​ണി​നേ​യും നാ​ട്ടു​കാ​രേ​യും വ​ട്ടം ക​റി​ക്കി റ​ഷ്യ​ക്കാ​രി​യു​ടെ ആ​ട്ടി​ൻ​പ​റ്റ​ങ്ങ​ൾ; പ​ച്ച​ക്ക​റി​ക്ക​ട​യി​ൽ ഇ​ര​ച്ചു​ക​യ​റി സാ​ധ​ന​ങ്ങ​ൾ തി​ന്നു തീ​ർ​ക്കും; സ​മ​ര​ത്തി​നൊ​രു​ങ്ങി സി​പി​എം

പൂ​​ഞ്ഞാ​​ര്‍: ആ​​ടു​​ക​​ള്‍ നാ​​ട്ടി​​ല്‍ അ​​ഴി​​ഞ്ഞാ​​ടു​​ന്ന​​തി​​നെ​​തി​​രേ സി​​പി​​എ​​മ്മി​​ന്‍റെ സ​​മ​​രം. ഒ​​ടു​​വി​​ല്‍ ആ​​ടു​​ക​​ളു​​ടെ ശ​​ല്യം ഒ​​ഴി​​വാ​​ക്കാ​​ന്‍ ന​​ട​​പ​​ടി​​യു​​മാ​​യി പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് രം​​ഗ​​ത്തെ​​ത്തി. പൂ​​ഞ്ഞാ​​ര്‍ തെ​​ക്കേ​​ക്ക​​ര ടൗ​​ണി​​ല്‍ അ​​ല​​ഞ്ഞു​​തി​​രി​​ഞ്ഞു ന​​ട​​ക്കു​​ന്ന ആ​​ടു​​ക​​ളാ​​ണ് വാ​​ഹ​​ന​​യാ​​ത്രി​​ക​​ര്‍​ക്കും വ്യാ​​പാ​​രി​​ക​​ള്‍​ക്കും ദു​​രി​​ത​​മാ​​യി മാ​​റി​​യി​​രി​​ക്കു​​ന്ന​​ത്.

മു​​പ്പ​​തി​​ലേ​​റെ ആ​​ടു​​ക​​ളാ​​ണ് ദി​​വ​​സ​​വും ടൗ​​ണി​​ല്‍ മേ​​യാ​​നി​​റ​​ങ്ങു​​ന്ന​​ത്. ടൗ​​ണി​​നോ​​ട് ചേ​​ര്‍​ന്നു താ​​മ​​സി​​ക്കു​​ന്ന റ​​ഷ്യ​​ന്‍ വ​​നി​​ത​​യു​​ടേ​​താ​​ണ് ഈ ​​ആ​​ടു​​ക​​ള്‍.​ പ​​ക​​ല​​ന്തി​​യോ​​ളം ക​​ട​​ക​​മ്പോ​​ള​​ങ്ങ​​ളി​​ലെ സാ​​ധ​​ന​​ങ്ങ​​ള്‍ തി​​ന്നു​​ന്ന​​താ​​യും പു​​ര​​യി​​ട​​ങ്ങ​​ളി​​ല്‍ കൃ​​ഷി ന​​ശി​​പ്പി​​ക്കു​​ന്ന​​താ​​യു​​മാ​​ണ് വ്യാ​​പ​​ക പ​​രാ​​തി.

പൂ​​ഞ്ഞാ​​ര്‍ സ്വ​​ദേ​​ശി ജോ​​സ് രാ​​ജ​​നൊ​​പ്പ​​മാ​​ണ് റ​​ഷ്യ​​ക്കാ​​രി സെറ്റ്‌ലാന 2012ല്‍ ​​ഇ​​വി​​ടെ​​യെ​​ത്തു​​ന്ന​​ത്. യാ​​ത്രാ പ്രി​​യ​​നാ​​യി​​രു​​ന്ന ജോ​​സി​​നെ 2022ല്‍ ​​കാ​​ണാ​​താ​​യി. ഇ​​തി​​നു ശേ​​ഷം ത​​നി​​ച്ചാ​​യ ശ്വേ​​ത എ​​ന്ന സെറ്റ്‌ലാന​​യു​​ടെ വ​​രു​​മാ​​ന​​മാ​​ര്‍​ഗ​​മാ​​ണ് ആ​​ടു​​വ​​ള​​ര്‍​ത്ത​​ല്‍.

ആ​​ടു​​ക​​ള്‍ കൂ​​ട്ട​​ത്തോ​​ടെ പൂ​​ഞ്ഞാ​​ര്‍ ടൗ​​ണി​​ല്‍ മേ​​യാ​​ന്‍ തു​​ട​​ങ്ങി​​യി​​ട്ട് മാ​​സ​​ങ്ങ​​ളാ​​യി. വാ​​ഴ​​ക്കു​​ല​​യും പ​​ച്ച​​ക്ക​​റി​​യും ക​​ട​​ക​​ള്‍​ക്ക് പു​​റ​​ത്ത് വ​​യ്ക്കാ​​നാ​​വാ​​ത്ത സ്ഥി​​തി​​യി​​ലാ​​ണ് വ്യാ​​പാ​​രി​​ക​​ള്‍.

വ​​ഴി​​ന​​ട​​പ്പു​​കാ​​ര്‍​ക്കും ഇ​​രു​​ച​​ക്ര വാ​​ഹ​​ന​​ക്കാ​​ര്‍​ക്കും ഇ​​വ വ​​ല്ലാ​​ത്ത ശ​​ല്യ​​മാ​​യി മാ​​റി​​ക്ക​​ഴി​​ഞ്ഞു. ഉ​​ട​​മ​​സ്ഥ​​യോ​​ടും പ​​ഞ്ചാ​​യ​​ത്തി​​ലും പ​​രാ​​തി പ​​റ​​ഞ്ഞി​​ട്ടും കാ​​ര്യ​​മാ​​യ ന​​ട​​പ​​ടി​​ക​​ളു​​ണ്ടാ​​യി​​ല്ല. സി​​പി​​എ​മ്മി​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ല്‍ പ​​ഞ്ചാ​​യ​​ത്ത് ഓ​​ഫീ​​സി​​ന് മു​​ന്നി​​ല്‍ മാ​​സ​​ങ്ങ​​ള്‍​ക്ക് മു​​ന്‍​പ് സ​​മ​​ര​​വും ന​​ട​​ത്തി​​യി​​രു​​ന്നു.

ആ​ടു​ക​ളു​ടെ ശ​ല്യ​ത്തി​ൽ പൊ​റു​തി​മു​ട്ടി​യ നാ​​ട്ടു​​കാ​​ര്‍ ഒ​ടു​വി​ൽ ജി​​ല്ലാ ക​​ള​​ക്ട​​ര്‍​ക്ക് വ​​രെ പ​​രാ​​തി ന​ൽ​കി. അ​തേ​സ​മ​യം അ​​ധി​​കാ​​രി​​ക​​രോ​​ടു ച​​ര്‍​ച്ച ചെ​​യ്ത് ഉ​​ട​​ന്‍ ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്കു​​മെ​​ന്ന് പൂ​​ഞ്ഞാ​​ര്‍ തെ​​ക്കേ​​ക്ക​​ര പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് മി​​ന​​ര്‍​വ മോ​​ഹ​​ന്‍, വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് അ​​നി​​ല്‍​കു​​മാ​​ര്‍ മ​​ഞ്ഞ​​പ്ലാ​​ക്ക​​ല്‍ എ​​ന്നി​​വ​​ര്‍ അ​​റി​​യി​​ച്ചു.

Related posts

Leave a Comment