ജീ​വ​നൊ​ടു​ക്കാ​ൻ ഭാ​ര്യ​യു​ടെ ശ്ര​മം; ദൃ​ശ്യം പ​ക​ർ​ത്തി ഭ​ർ​ത്താ​വ്! മരണവിവരം ബന്ധുക്കളെ അറിയിച്ചശേഷം ദൃശ്യങ്ങളും കാണിച്ചു

കാ​ൺ​പു​ർ: ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച ഭാ​ര്യ​യെ ത​ട​യാ​തെ ദൃ​ശ്യ​ങ്ങ​ള്‍ മൊ​ബൈ​ല്‍ ഫോ​ണി​ല്‍ പ​ക​ര്‍​ത്തി യു​വാ​വ്. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ കാ​ണ്‍​പു​രി​ലാ​ണ് സം​ഭ​വം. യു​വ​തി പി​ന്നീ​ട് മ​രി​ച്ചു.

ശോ​ബി​ത ഗു​പ്ത എ​ന്ന യു​വ​തി​യാ​ണ് മ​രി​ച്ച​ത്. അ​ഞ്ച് വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​ന്‍​പാ​ണ് സ​ഞ്ജ​യ് ഗു​പ്ത എ​ന്ന​യാ​ളു​മാ​യി യു​വ​തി​യു​ടെ വി​വാ​ഹം ന​ട​ന്ന​ത്.

എ​ന്നാ​ല്‍ ഇ​വ​ര്‍ ത​മ്മി​ല്‍ പ​തി​വാ​യി വ​ഴ​ക്കു​ണ്ടാ​യി​രു​ന്നു. സം​ഭ​വ ദി​വ​സം വ​ഴ​ക്കി​നൊ​ടു​വി​ല്‍ യു​വ​തി കി​ട​പ്പു​മു​റി​യി​ലെ ഫാ​നി​ല്‍ കു​രു​ക്കി​ട്ട് തൂ​ങ്ങി.

സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന ഭ​ര്‍​ത്താ​വ് ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തി​യ​ത​ല്ലാ​തെ ഭാ​ര്യ​യെ ര​ക്ഷി​ക്കാ​ന്‍ ശ്ര​മി​ച്ചി​ല്ല. പി​ന്നാ​ലെ യു​വ​തി മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി.

സം​ഭ​വ​ത്തെ​ക്കു​റി​ച്ച് സ​ഞ്ജ​യ് ത​ന്നെ​യാ​ണ് ബ​ന്ധു​ക്ക​ളെ വി​വ​ര​മ​റി​യി​ച്ച​ത്. കൂ​ടാ​തെ ഫോ​ണി​ലെ ദൃ​ശ്യ​ങ്ങ​ള്‍ ഇ​യാ​ള്‍ അ​വ​രെ കാ​ണി​ക്കു​ക​യും ചെ​യ്തു. ഇ​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത് ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്.

Related posts

Leave a Comment