ആ ലിങ്കില്‍ ക്ലിക്ക് ചെയ്യരുതേ… പണിപാളും..! ഫോ​ണ്‍ പേ,​ഗൂ​ഗി​ള്‍ പേ ​വ​ഴി സ്‌​ക്രാ​ച്ച് കാ​ര്‍​ഡ് ത​ട്ടി​പ്പ്; പു​തി​യ ത​ന്ത്ര​ങ്ങ​ളു​മാ​യി വ്യാ​ജ​ന്‍​മാ​ര്‍ വി​ല​സു​ന്നു; സംഭവം ഇങ്ങനെ…

കോ​ഴി​ക്കോ​ട് : സൈ​ബ​ര്‍ ത​ട്ടി​പ്പു​ക​ളി​ല്‍ വ​ഞ്ചി​ത​രാ​വാ​തി​രി​ക്കാ​ന്‍ ജാ​ഗ്ര​താ​നി​ര്‍​ദേ​ശ​വും ബോ​ധ​വ​ത്ക​ര​ണ​വു​മാ​യി സൈ​ബ​ര്‍ പോ​ലീ​സ് രം​ഗ​ത്തെ​ത്തു​മ്പോ​ഴും പു​തി​യ ത​ന്ത്ര​ങ്ങ​ളു​മാ​യി വ്യാ​ജ​ന്‍​മാ​ര്‍ വി​ല​സു​ന്നു.

പ​ണ​മി​ട​പാ​ടു​ക​ള്‍​ക്കാ​യി സാ​ധാ​ര​ണ​ക്കാ​ര്‍ വ​രെ ഉ​പ​യോ​ഗി​ക്കു​ന്ന ഫോ​ണ്‍ പേ , ​ഗൂ​ഗി​ള്‍​പേ വ​ഴി​യാ​ണ് ത​ട്ടി​പ്പു​ക​ള്‍ ന​ട​ത്തു​ന്ന​ത്.

ഫോ​ണ്‍​പേ​യു​ടെ പേ​രി​ല്‍ ത​ട്ടി​പ്പി​നി​ര​യാ​യ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ര​ന്‍ ക​ഴി​ഞ്ഞ ദി​വ​സം സൈ​ബ​ര്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​പ്പോ​ഴാ​ണ് പു​തി​യ ത​ട്ടി​പ്പു​ക​ള്‍ സം​ബ​ന്ധി​ച്ച് പോ​ലീ​സും അ​റി​യു​ന്ന​ത്.

പ​ണം അ​യ​ക്കു​ന്ന​വ​ർ​ക്ക് സ്ക്രാ​ച്ച് കാ​ർ​ഡി​ലൂ​ടെ തു​ക സ​മ്മാ​ന​മാ​യി ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്ന് മെ​സേ​ജ് അ​യ​ച്ചാ​ണ് ത​ട്ടി​പ്പ് .

ന്യൂ​ജ​ൻ ആ​പ്പു​ക​ൾ വ​ഴി ഓ​ൺ​ലൈ​നി​ൽ പ​ണം കൈ​മാ​റ്റം ചെ​യ്യു​ന്ന​വ​രു​ടെ മൊ​ബൈ​ലി​ലേ​ക്ക് സ്ക്രാ​ച്ച് കാ​ർ​ഡ് സ​മ്മാ​നം ല​ഭി​ച്ചു​വെ​ന്ന് ടെ​ക്സ്റ്റ് മെ​സേ​ജ് അ​യ​ക്കും .

തു​ക ല​ഭി​ക്കാ​ൻ മെ​സേ​ജി​നൊ​പ്പ​മു​ള്ള ലി​ങ്കി​ൽ പ്ര​വേ​ശി​ക്കാ​നും ആ​വ​ശ്യ​പ്പെ​ടും. അ​തി​ൽ ക​യ​റു​ന്ന​തോ​ടെ ഒ​റി​ജി​ന​ലി​ന് സ​മാ​ന​മാ​യ ഫോ​ൺ​പേ, ഗൂ​ഗി​ൾ​പേ വെ​ബ്സൈ​റ്റു​ക​ളി​ലേ​ക്കാ​ണ് എ​ത്തു​ക. ഇ​വി​ടെ സ്ക്രാ​ച്ച് കാ​ർ​ഡും ദൃ​ശ്യ​മാ​കും.

വെ​ബ്സൈ​റ്റി​ൽ ഫോ​ൺ​പേ എം​ബ്ല​മ​ട​ക്കം എ​ല്ലാം സ​മാ​ന​മാ​യി​രി​ക്കും. സെ​ൻ​ഡ് പ്രൈ​സ് മ​ണി ടു ​യു​വ​ർ ബാ​ങ്ക്’ ഓ​പ്ഷ​ൻ തെ​ര​ഞ്ഞെ​ടു​ക്കാ​നും നി​ർ​ദേ​ശം ല​ഭി​ക്കും.

സ​മ്മാ​ന​ത്തു​ക ബാ​ങ്ക് അ​ക്കൗ​ണ്ടി​ൽ ല​ഭ്യ​മാ​ക്കു​മെ​ന്നാ​ണ് ഇ​തി​ലൂ​ടെ അ​റി​യി​ക്കു​ന്ന​ത്. ഇ​തു​ക​ണ്ട് ഓ​പ്ഷ​ൻ തെ​ര​ഞ്ഞെ​ടു​ത്തു ക​ഴി​ഞ്ഞാ​ൽ അ​ടു​ത്ത ഓ​പ്ഷ​നി​ൽ ക്ലി​ക്ക് ചെ​യ്യാ​ൻ ആ​വ​ശ്യ​പ്പെ​ടും.

“ഡെ​ബി​റ്റ് ഫ്രം ​ദ അ​ക്കൗ​ണ്ട്’ എ​ന്നാ​യി​രി​ക്കും ഇ​തി​ലെ​ഴു​തി​യി​ട്ടു​ണ്ടാ​കു​ക.

എ​ന്നാ​ൽ ഇ​ട​പാ​ടു​കാ​ർ ഇ​ത് ശ്ര​ദ്ധി​ക്കാ​തെ ഓ​പ്ഷ​ൻ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തോ​ടെ പ​ണം സ്വ​ന്തം അ​ക്കൗ​ണ്ടി​ൽ​നി​ന്നു ന​ഷ്ട​മാ​കും.

കൊ​ച്ചി​യി​ലു​ള്‍​പ്പെ​ടെ ഇ​ത്ത​ര​ത്തി​ല്‍ ത​ട്ടി​പ്പു​ക​ള്‍ ന​ട​ക്കു​ന്നു​ണ്ടെ​ന്ന് സൈ​ബ​ര്‍ പോ​ലീ​സ് അ​റി​യി​ച്ചു. ചെ​റി​യ തു​ക​ക​ളാ​ണ് ഇ​വ​ര്‍ ത​ട്ടി​പ്പ് ന​ട​ത്തു​ന്ന​ത്. അ​തി​നാ​ല്‍ കൂ​ടു​ത​ല്‍ പേ​ര്‍ പ​രാ​തി​യു​മാ​യി രം​ഗ​ത്തെ​ത്താ​റി​ല്ല.

Related posts

Leave a Comment