ട്രെ​യി​നി​ൽ സീ​റ്റു​ല​ഭി​ക്കാ​തെ യാ​ത്ര ചെ​യ്യു​ന്ന​തി​നി​ടെ രോ​ഗം മൂ​ർ​ച്ഛി​ച്ച്  കു​ഞ്ഞ് മ​രി​ച്ച സം​ഭ​വം; ഖേ​ദ​മു​ണ്ടെ​ന്ന് റെ​യി​ൽ​വേ

പാ​ല​ക്കാ​ട്: ട്രെ​യി​നി​ൽ സീ​റ്റു​ല​ഭി​ക്കാ​തെ യാ​ത്ര ചെ​യ്യു​ന്ന​തി​നി​ടെ രോ​ഗം മൂ​ർ​ച്ഛി​ച്ച് കു​ഞ്ഞു​മ​രി​ച്ച സം​ഭ​വ​ത്തി​ൽ ഖേ​ദ​മു​ണ്ടെ​ന്ന് പാ​ല​ക്കാ​ട് റെ​യി​ൽ​വേ ഡി​വി​ഷ​ൻ അ​ധി​കൃ​ത​ർ . ക​ണ്ണൂ​രി​ൽ​നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് യാ​ത്ര​ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് ഇ​ന്ന​ലെ ഷ​മീ​ർ-​സു​മ​യ്യ ദ​ന്പ​തി​ക​ളു​ടെ ഒ​രു​വ​യ​സു​ള്ള കു​ഞ്ഞ് രോ​ഗം മൂ​ർ​ച്ഛി​ച്ച് മ​രി​ച്ച​ത്. തി​ര​ക്കി​ട്ട് ജ​ന​റ​ൽ ക​ന്പാ​ർ​ട്ട് മെ​ന്‍റി​ൽ യാ​ത്ര​ചെ​യ്ത ഇ​വ​ർ കു​ഞ്ഞി​ന്‍റെ സം​ര​ക്ഷ​ണാ​ർ​ഥം സ്ലീ​പ്പ​ർ​കോ​ച്ചി​ൽ ക​യ​റി​യെ​ങ്കി​ലും ബ​ർ​ത്തു ല​ഭി​ക്കാ​തെ വ​ല​യു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് ജ​ന​റ​ൽ ക​ന്പാ​ർ​ട്ട്മെ​ന്‍റി​ൽ വീ​ണ്ടും യാ​ത്ര തു​ട​രു​ന്ന​തി​നി​ടെ​യാ​ണ് കു​റ്റി​പ്പു​റ​ത്ത് വ​ച്ച് കു​ഞ്ഞ് മ​രി​ക്കു​ന്ന​ത്. സ്ലീ​പ്പ​ർ കോ​ച്ചി​ൽ ടി​ക്ക​റ്റ് പ​രി​ശോ​ധ​ക​രോ​ട് പ​റ​ഞ്ഞി​ട്ടും സീ​റ്റ് ല​ഭി​ച്ചി​ല്ലെ​ന്ന വി​വാ​ദം കൊ​ടു​ന്പി​രി​കൊ​ണ്ടി​രി​ക്കെ​യാ​ണ് സം​ഭ​വ​ത്തി​ൽ റെ​യി​ൽ​വേ ട്വീ​റ്റി​ലൂ​ടെ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്.

ട്വീ​റ്റി​ൽ പ​രാ​മ​ർ​ശി​ക്കു​ന്ന​ത് ഇ​ങ്ങ​നെ​യാ​ണ്. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തി​യിരു​ന്നു. എ​ന്നാ​ൽ കു​ഞ്ഞി​ന്‍റെ രോ​ഗാ​വ​സ്ഥ​യോ ആ​ശു​പ​ത്രി​കാ​ര്യ​മോ ദ​ന്പ​തി​ക​ൾ ടി​ക്ക​റ്റു പ​രി​ശോ​ധ​ക​രോ​ട് പ​റ​ഞ്ഞി​ട്ടി​ല്ല. ബ​ർ​ത്ത് ആ​വ​ശ്യ​പ്പെ​ട്ട് സ​മീ​പി​ച്ചി​ട്ടു​മി​ല്ല. അ​തേ​സ​മ​യം കു​ഞ്ഞ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ അ​തീ​വ​ഖേ​ദ​മു​ണ്ടെ​ന്നും ട്വീ​റ്റി​ൽ പ​റ​യു​ന്നു.

അ​തേ​സ​മ​യം സീ​റ്റു​ല​ഭി​ക്കാ​നാ​യി ദ​ന്പ​തി​ക​ൾ കു​ഞ്ഞു​മാ​യി എ​ട്ടോ​ളം കോ​ച്ചു​ക​ൾ ക​യ​റി​യി​റ​ങ്ങി​യി​ട്ടും ടി​ടി​ഇ​മാ​ർ സീ​റ്റ് ന​ൽ​കാ​തെ ഇ​റ​ക്കി​വി​ട്ടെ​ന്ന പ​രാ​തി റെ​യി​ൽ​വെ​ക്കെ​തി​രെ ശ​ക്ത​മാ​യി നി​ല​നി​ൽ​ക്കു​ക​യാ​ണ്.

Related posts