തി​ര​യി​ൽ​പ്പെ​ട്ട് 9 വ​യ​സു​കാ​രി മ​രി​ച്ചു; ബ​ന്ധു​വി​നെ വി​മാ​ന​ത്താ​വ​ള​ത്തി​ൽ യാ​ത്ര അ​യ​ച്ച ശേ​ഷം ശം​ഖു​മു​ഖം ക​ട​ൽ​ക്ക​ര​യി​ൽ കുടുംബത്തോടൊപ്പം എത്തിയതായിരുന്നു കുട്ടി

തി​രു​വ​ന​ന്ത​പു​രം: ബ​ന്ധു​വി​നെ വി​മാ​ന​ത്താ​വ​ള​ത്തി​ൽ യാ​ത്ര അ​യ​ച്ച ശേ​ഷം ശം​ഖു​മു​ഖം ക​ട​ൽ​ക്ക​ര​യി​ൽ ചെ​ല​വി​ട്ട കു​ടും​ബ​ത്തി​ലെ ബാ​ലി​ക ക​ട​ൽ​തി​ര​യി​ൽ​പ്പെ​ട്ട് മ​രി​ച്ചു. ത​മി​ഴ്നാ​ട് തി​രു​നെ​ൽ​വേ​ലി സ്വ​ദേ​ശി​ക​ളാ​യ ദ​ന്പ​തി​ക​ളു​ടെ മ​ക​ൾ ഫാ​ത്തി​മ (9) നെ​യാ​ണ് ഇ​ന്ന് പു​ല​ർ​ച്ചെ മൂ​ന്ന​ര​യോ​ടെ ക​ട​ൽ​തി​ര​യി​ൽ​പ്പെ​ട്ട് കാ​ണാ​താ​യ​ത്.

ബ​ന്ധു​ക്ക​ളും പോ​ലീ​സും കോ​സ്റ്റ് ഗാ​ർ​ഡും കു​ട്ടി​ക്ക് വേ​ണ്ടി തി​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും പി​ന്നീ​ട് വെ​ട്ടു​കാ​ട് ഭാ​ഗ​ത്ത് നി​ന്നും മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ഫാ​ത്തി​മ ഉ​ൾ​പ്പെ​ടെ പ​ത്ത് പേ​ര​ട​ങ്ങു​ന്ന കു​ടും​ബാം​ഗ​ങ്ങ​ളാ​ണ് ബ​ന്ധു​വി​നെ വി​ദേ​ശ​ത്തേ​ക്ക് യാ​ത്ര​യാ​ക്കാ​ൻ വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യ​ത്.

യാ​ത്ര അ​യ​പ്പി​ന് ശേ​ഷം ഏ​വ​രും കൂ​ടി ശം​ഖു​മു​ഖം ക​ട​പ്പു​റ​ത്ത് ക​ട​ൽ കാ​ണാ​ൻ ഇ​റ​ങ്ങ​വെ​യാ​ണ് തി​ര​യി​ൽ​പ്പെ​ട്ട് ബാ​ലി​ക​യെ കാ​ണാ​താ​യ​ത്. വ​ലി​യ​തു​റ പോ​ലീ​സ് മേ​ൽ​ന​ട​പ​ടി സ്വീ​ക​രി​ച്ചു. മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.

Related posts