ഉത്സവത്തിനിടെ സംഘർഷം: പരിക്കേറ്റ യുവാവ് മരിച്ചു; ഡിവൈഎ​ഫ്ഐ ​നേ​താ​വ​ട​ക്കം അ​ഞ്ചു പ്ര​തി​ക​ൾ പി​ടി​യി​ൽ

അ​മ്പ​ല​പ്പു​ഴ: ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വ​ത്തി​നി​ടെ ന​ട​ന്ന സം​ഘ​ർ​ഷ​ത്തി​ന്‍റെ തു​ട​ർ​ച്ച​യാ​യി ഉ​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ ഹെ​ൽ​മ​റ്റി​ന് ത​ല​യ്ക്ക​ടി​യേ​റ്റ് ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞ യു​വാ​വ് മ​രി​ച്ചു.

ഡിവൈഎ​ഫ്ഐ ​നേ​താ​വ​ട​ക്കം അ​ഞ്ചു പ്ര​തി​ക​ൾ പി​ടി​യി​ൽ. തോ​ട്ട​പ്പ​ള്ളി ആ​ന​ന്ദ ഭ​വ​ൻ ശി​വാ​ന​ന്ദ​ന്‍- വി​ജി​മോ​ള്‍ ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ ന​ന്ദു ശി​വാ​ന​ന്ദാ​ണ് (27) മ​രി​ച്ച​ത്. തോ​ട്ട​പ്പ​ള്ളി കു​രു​ട്ടൂ​ർ ശ്രീ ​ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ ഉ​ത്സ​വ​ത്തി​നി​ടെ ക​ഴി​ഞ്ഞ ദി​വ​സം വൈ​കി​ട്ട് ന​ന്ദു ശി​വാ​ന​ന്ദു​മാ​യി മു​ൻ വൈ​രാ​ഗ്യ​ത്തി​ന്‍റെ പേ​രി​ൽ സം​ഘ​ർ​ഷം ന​ട​ന്നി​രു​ന്നു.

ഇ​തി​നു ശേ​ഷം മ​ട​ങ്ങി​പ്പോ​യ അ​ഞ്ചം​ഗ സം​ഘം മാ​ത്തേ​രി ആ​ശു​പ​ത്രി​ക്ക് മു​ന്നി​ൽ ന​ന്ദു ശി​വാ​ന​ന്ദി​നെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഡി​വൈ​എ​ഫ്ഐ തോ​ട്ട​പ്പ​ള്ളി മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് ജ​ഗ​ത് ഹെ​ൽ​മ​റ്റി​ന് ന​ന്ദു ശി​വാ​ന​ന്ദി​ന്‍റെ ത​ല​യ്ക്ക​ടി​ച്ച് പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു.

സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജ​ഗ​ത്, അ​ർ​ജു​ൻ, ഇ​ന്ദ്ര​ജി​ത്ത്, സ​ഹോ​ദ​ര​ങ്ങ​ളാ​യ സ​ജി​ത്, സ​ജി എ​ന്നി​വ​രെ അ​മ്പ​ല​പ്പു​ഴ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ത​ല​യ്ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റ് ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച ന​ന്ദു ശി​വാ​ന​ന്ദി​നെ പി​ന്നീ​ട് എ​റ​ണാ​കു​ള​ത്തെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ഇന്നലെ വൈ​കി​ട്ട് മൂന്നി നായിരുന്നു നന്ദുവിന്‍റെ അന്ത്യം. എം​ബി​എ പൂ​ര്‍​ത്തി​യാ​ക്കി​യ ന​ന്ദു ശി​വാ​ന​ന്ദ് മെ​ഡി​ക്ക​ല്‍ റെ​പ്ര​സെ​ന്‍റേ​റ്റീ​വാ​ണ്. സ​ഹോ​ദ​ര​ന്‍ അ​ന​ന്ദു ശി​വാ​ന​ന്ദ്.

Related posts

Leave a Comment