ഏറെ മോന്തിയായിട്ടുള്ളൊരു മധുരമിടാ ചായയിൽ…അൽപം ഉപ്പിട്ട് നോക്കൂ, രുചി കൂടുമെന്ന് വിദഗ്ധർ

ചാ​യ കു​ടി​ക്കാ​ൻ ഇ​ഷ്ട​മി​ല്ലാ​ത്ത ആ​ളു​ക​ൾ കു​റ​വാ​ണ്. ചി​ല​ർ​ക്ക് രാ​വി​ലേയും വൈ​കു​ന്നേ​ര​വും ഒ​രു ക​പ്പ് ചാ​യ കി​ട്ടി​യി​ല്ലെ​ങ്കി​ൽ ത​ല​വേ​ദ​ന പോ​ലും വ​രാ​റു​ണ്ട്. മ​ധു​ര​മി​ട്ടും ഇ​ടാ​തെ​യും ചാ​യ കു​ടി​ക്കു​ന്ന​വ​രാ​ണ് ന​മ്മ​ളെ​ല്ലാ​വ​രും. എ​ന്നാ​ൽ മ​ധു​ര​ത്തി​നു പ​ക​രം ഉ​പ്പ് ഇ​ട്ട് ചാ​യ കു​ടി​ക്കാ​മെ​ന്ന് കേ​ട്ടി​ട്ടു​ണ്ടോ? ഇ​ല്ലെ​ങ്കി​ൽ കേ​ട്ടോ​ളൂ…

അ​മേ​രി​ക്ക​ൻ ര​സ​ത​ന്ത്ര​ജ്ഞ​നാ​യ ഡോ. ​മി​ഷേ​ൽ ഫ്രാ​ങ്കി​യാ​ണ് ഇ​ത്ത​ര​ത്തി​ൽ ഒ​രു അ​ഭി​പ്രാ​യം മു​ന്നോ​ട്ട് വ​ച്ചി​രി​ക്കു​ന്ന​ത്. ഉ​പ്പ് ചേ​ർ​ത്താ​ൽ ചാ​യ​യു​ടെ രു​ചി വ​ർ​ദ്ധി​ക്കു​മെ​ന്നാ​ണ് ഇ​ദ്ദേ​ഹം പ​റ​യു​ന്ന​ത്. ചാ​യ​യു​ടെ രു​ചി കൂ​ട്ടാ​ൻ മ​റ്റ് ചി​ല പൊ​ടി​ക്കൈ​ക​ൾ കൂ​ടി അ​ദ്ദേ​ഹം നി​ർ​ദ്ദേ​ശി​ക്കു​ന്നു​ണ്ട്.

ചാ​യ ഉ​ണ്ടാ​ക്കു​ന്ന​തി​ന് മു​മ്പ് ക​പ്പ് ചൂ​ടാ​ക്ക​ണ​മെ​ന്നും, ഇ​ങ്ങ​നെ ചെ​യ്താ​ൽ ചാ​യ​യ്ക്ക് കൂ​ടു​ത​ൽ രു​ചി ല​ഭി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക​പ്പ് ചൂ​ടാ​ക്കു​ന്പോ​ൾ അ​തി​ലെ ആ​ന്‍റി​ഓ​ക്‌​സി​ഡ​ന്‍റു​ക​ളു​ടേ​യും ക​ഫീ​ന്‍റെ​യും അ​ള​വ് കൂ​ടു​ക​യും ചെ​യ്യു​മെ​ന്നാ​ണ് ഡോ. ​മി​ഷേ​ലി​ന്‍റെ വാ​ദം. ചാ​യ​യു​ടെ രു​ചി കൂ​ട്ടാ​ൻ അ​ല്പം ഉ​പ്പ് ആ​കാ​മെ​ന്ന ഡോ​ക്ട​ർ മി​ഷേ​ലി​ന്‍റെ പ്ര​സ്താ​വ​ന ഇ​പ്പോ​ൾ വി​വാ​ദ​മാ​യി​രി​ക്കു​ക​യാ​ണ്.

Related posts

Leave a Comment