തെ​ര​ഞ്ഞെ​ടു​പ്പു ല​ക്ഷ്യ​മി​ട്ടു​ള്ള ആ​രോ​പ​ണം; പാ​ർ​ട്ടി ഓ​ഫീ​സി​ൽ യു​വ​തി പീ​ഡി​പ്പി​ക്ക​പ്പെ​ട്ട​താ​യി പ​രാ​തി; ബ​ന്ധ​മി​ല്ലെ​ന്ന് സി​പി​എം

പാ​ല​ക്കാ​ട്: സി​പി​എം ഓ​ഫീ​സി​ൽ യു​വ​തി പീ​ഡി​പ്പി​ക്ക​പ്പെ​ട്ട​താ​യി പ​രാ​തി. പാ​ല​ക്കാ​ട് ചെ​ർ​പ്പു​ള​ശേ​രി ഏ​രി​യ ക​മ്മി​റ്റി ഓ​ഫീ​സി​ൽ​വ​ച്ച് യു​വ​ജ​നസം​ഘ​ട​നാ പ്ര​വ​ർ​ത്ത​ക​ൻ പീ​ഡി​പ്പി​ച്ച​താ​യാ​ണ് യു​വ​തി ആ​രോ​പി​ക്കു​ന്ന​ത്. പ്ര​ണ​യം ന​ടി​ച്ചാ​യി​രു​ന്നു പീ​ഡ​ന​മെ​ന്ന് യു​വ​തി​യു​ടെ പ​രാ​തി​യി​ൽ പ​റ​യു​ന്നു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

മ​ണ്ണൂ​രി​ൽ ചോ​ര​ക്കു​ഞ്ഞി​നെ ഉ​പേ​ക്ഷി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് കു​ഞ്ഞി​ന്‍റെ അ​മ്മ​യാ​യ യു​വ​തി പീ​ഡ​നം സം​ബ​ന്ധി​ച്ച് വെ​ളി​പ്പെ​ടു​ത്ത​ല്‍ ന​ട​ത്തി​യ​ത്. അ​തേ​സ​മ​യം, യു​വ​തി​യു​ടെ പ​രാ​തി അ​വി​ശ്വ​സ​നീ​യ​മെ​ന്ന് സി​പി​എം ഭാ​ര​വാ​ഹി​ക​ൾ പ്ര​തി​ക​രി​ച്ചു.

ഓ​ഫി​സി​ൽ പീ​ഡ​ന​മു​ണ്ടാ​യെ​ന്ന പ​രാ​തി​യെ​ക്കു​റി​ച്ചു ത​നി​ക്ക് ഒ​ന്നും അ​റി​യി​ല്ലെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പു ല​ക്ഷ്യ​മി​ട്ടു​ള്ള ആ​രോ​പ​ണ​മാ​ണി​തെ​ന്നും ചെ​ർ​പ്പു​ള​ശേ​രി ഏ​രി​യ സെ​ക്ര​ട്ട​റി കെ.​ബി. സു​ഭാ​ഷ് പ​റ​ഞ്ഞു.

Related posts