സാരി വാതിലിൽ കുരുങ്ങി ട്രെയിനിന് അടിയിലേക്ക് വീണ 35 കാരിക്ക് ദാരുണാന്ത്യം

ദി​ല്ലി: മെ​ട്രോ ട്രെ​യി​നി​ന്‍റെ വാ​തി​ലി​ന് ഇ​ട​യി​ൽ സാ​രി കു​ടു​ങ്ങി യു​വ​തി​ക്ക് ദാ​രു​ണാ​ന്ത്യം. സാ​രി വാ​തി​ലി​ൽ കു​രു​ങ്ങി പാ​ള​ത്തി​നും ട്രെ​യി​നി​നും ഇ​ട​യി​ലാ​യി വീ​ഴു​ക​യാ​യി​രു​ന്നു. ദി​ല്ലി​യി​ലെ ഇ​ന്ദ​ർ​ലോ​ക് മെ​ട്രോ സ്റ്റേ​ഷ​നി​ൽ വ​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. സാ​രി വാ​തി​ലി​ൽ ഉ​ട​ക്കി​യ​തി​ന് പി​ന്നാ​ലെ യു​വ​തി ട്രെ​യി​നി​ന് അ​ടി​യി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു.

ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വ്യാ​ഴാ​ഴ്ച​യാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. ചി​കി​ത്സ​യി​ലി​രി​ക്ക​വെ ഇ​ന്ന​ലെ യു​വ​തി മ​രി​ച്ചു.

ഇ​വ​ർ ട്രെ​യി​നി​ലേ​ക്ക് ക​യ​റു​ക​യാ​യി​രു​ന്നോ ഇ​റ​ങ്ങു​ക​യാ​യി​രു​ന്നോ എ​ന്ന കാ​ര്യ​ത്തെ കു​റി​ച്ച് ഇ​നി​യും വ്യ​ക്ത​ത വ​ന്നി​ട്ടി​ല്ല. സം​ഭ​വ​ത്തി​ൽ മെ​ട്രോ സേ​ഫ്റ്റി ക​മ്മീ​ഷ​ണ​ർ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചു. ഏ​ഴ് വ​ർ​ഷം മു​ന്‍​പ് ഭ​ർ​ത്താ​വ് മ​രി​ച്ചു​പോ​യി. ഇ​വ​ർ​ക്ക് ഒ​രു മ​ക​നു​ണ്ട്.

Related posts

Leave a Comment