ഉല്ലാസ യാത്രക്കിടെ സ്കൂൾ വിദ്യാർഥിനി കുഴഞ്ഞു വീണു മരിച്ചു

ഉ​ല്ലാ​സ യാ​ത്ര​ക്കി​ടെ സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി കു​ഴ​ഞ്ഞു വീ​ണു മ​രി​ച്ചു.​ പാലക്കാട് പു​ലാ​പ​റ്റ എം​എ​ൻ​കെ​എം സ്കൂ​ളി​ലെ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി മു​ണ്ടൊ​ളി ഷാ​ര​ത്തു​പ​റ​ബി​ൽ ശ്രീ ​സ​യ​ന ആ​ണ് മ​രി​ച്ച​ത്.

ഹൃ​ദ​യാ​ഘാ​തം മൂ​ല​മാ​ണ് മ​ര​ണം.​സ്കൂ​ളി​ൽ നി​ന്നും  മൈ​സൂ​രി​ലേ​ക്കു​ള്ള ഉ​ല്ലാ​സ യാ​ത്ര​ക്കി​ടെ​യാ​ണ്  മ​ര‌​ണം. മൈ​സൂ​ർ കൊ​ട്ടാ​രം ക​ണ്ട്  തി​രി​കെ വ​രു​ന്ന​തി​നി​ടെ ശാ​രീ​രി​ക അ​സ്വാ​സ്ത്യം അ​നു​ഭ​വ​പ്പെ​ടു​ക​യാ​യി​രു​ന്നു.

ഉ​ട​ൻ ത​ന്നെ കുട്ടിയെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു. 135 വി​ദ്യാ​ർ​ത്ഥി​ക​ളും 15 അ​ധ്യാ​പ​ക​രും ഉ​ൾ​പെ​ടെ 150 പേ​രാ​ണ് ഉ​ല്ലാ​സ യാ​ത്ര പോ​യ​ത്. യാ​ത്ര ഒ​ഴി​വാ​ക്കി ബാ​ക്കി ഉ​ള്ള​വ​ർ നാ​ട്ടി​ലേ​ക്ക് പു​റ​പ്പെ​ട്ടു.

Related posts

Leave a Comment