ബ​ഹ്റി​നി​ൽ കെ​ട്ടി​ട​ത്തി​ൽ​നി​ന്നു താ​ഴെ വീ​ണ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന മ​ല​യാ​ളി വി​ദ്യാ​ർ​ഥി മ​രി​ച്ചു

മ​നാ​മ: ബ​ഹ്റൈ​നി​ലെ താ​മ​സ​സ്ഥ​ല​ത്തെ കെ​ട്ടി​ട​ത്തി​ൽ​നി​ന്നു താ​ഴെ വീ​ണു ചി​കി​ത്സ​യി​ലാ​യി​രു​ന്ന മ​ല​യാ​ളി വി​ദ്യാ​ർ​ഥി മ​രി​ച്ചു.

കോ​ട്ട​യം ച​ങ്ങ​നാ​ശേ​രി സ്വ​ദേ​ശി​ക​ളാ​യ ജി​സ്മോ​ന്‍- അ​ക്സ ദ​മ്പ​തി​ക​ളു​ടെ ഏ​ക​മ​ക​ൻ ഡെ​റി​ക് ജോ​സ​ഫ് ജി​സ്മോ​ൻ (ഏ​ഴ്) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ത്യ​ൻ സ്കൂ​ൾ ബ​ഹ്റൈ​ൻ ര​ണ്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ്.

കെ​ട്ടി​ട​ത്തി​ന്‍റെ ര​ണ്ടാം നി​ല​യി​ലാ​ണ് ഇ​വ​ർ താ​മ​സി​ച്ചി​രു​ന്ന ഫ്ലാ​റ്റ്. തു​റ​ന്നു​കി​ട​ന്ന ജ​ന​ലി​ലൂ​ടെ അ​ബ​ദ്ധ​ത്തി​ൽ താ​ഴെ വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​നെ സ​മീ​പ​വാ​സി​ക​ൾ സ​ൽ​മാ​നി​യ ഹോ​സ്പി​റ്റ​ലി​ൽ എ​ത്തി​ച്ചി​രു​ന്നു. തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​ര​ണം.

Related posts

Leave a Comment