‘ഇ​താ​ണ് ഹീ​റോ​യി​സം, ന​ല്ല ക​ട്ട ഹീ​റോ​യി​സം’: എ​റ​ണാ​കു​ള​ത്ത് വി​ജ​യ് അ​നു​കൂ​ല ഫ്‌​ല​ക്‌​സ്

കൊ​ച്ചി: കേ​ര​ള​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി ആ​രെ​ന്നു​ള്ള ച​ര്‍​ച്ച​ക​ളും പ്ര​ക​ട​ന​ങ്ങ​ളും ഫ്‌​ല​ക്‌​സ് യു​ദ്ധ​വും തു​ട​രു​ന്ന​തി​നി​ടെ എ​റ​ണാ​കു​ളം മൂ​വാ​റ്റു​പു​ഴ​യി​ല്‍ വി​ജ​യ്ക്കാ​യി ഫ്‌​ല​ക്‌​സ് സ്ഥാ​പി​ച്ച് ആ​രാ​ധ​ക​ര്‍.വി​ജ​യ്ക്ക് അ​ഭി​വാ​ദ്യ​ങ്ങ​ളു​മാ​യാ​ണ് മൂ​വാ​റ്റു​പു​ഴ കെ​എ​സ്ആ​ര്‍​ടി​സി ബ​സ് സ്റ്റാ​ന്‍​ഡി​ന് സ​മീ​പം ഫാ​ന്‍​സ് അ​സോ​സി​യേ​ഷ​ന്‍ ഫ്‌​ല​ക്‌​സ് ബോ​ര്‍​ഡ് സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്.

ഇ​താ​ണ് ഹീ​റോ​യി​സം, ന​ല്ല ക​ട്ട ഹീ​റോ​യി​സം എ​ന്നെ​ഴു​തി​യ വി​ജ​യ്‌​യു​ടെ പോ​സ്റ്റ​റാ​ണ് മൂ​വാ​റ്റു​പു​ഴ​യി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. അ​തേ​സ​മ​യം, കേ​വ​ല ഭൂ​രി​പ​ക്ഷം നേ​ടി സ​ര്‍​ക്കാ​ര്‍ രൂ​പീ​ക​രി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് ടി​വി​കെ. കേ​വ​ല ഭൂ​രി​പ​ക്ഷ​ത്തി​ന് വേ​ണ്ട 118 പേ​രു​ടെ പി​ന്തു​ണ തെ​ളി​യി​ക്കു​ന്ന ക​ത്ത് ഹാ​ജ​രാ​ക്കി​യി​ട്ടി​ല്ലെ​ന്ന് പ​റ​ഞ്ഞാ​ണ് വി​ജ​യ്‌​യെ ഗ​വ​ര്‍​ണ​ര്‍ മൂ​ന്നാം ത​വ​ണ​യും തി​രി​യ​ച്ച​ത്.

ടി​വി​കെ​യ്ക്ക് പി​ന്തു​ണ പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ച്ചി​രു​ന്ന വി​സി​കെ രാ​വി​ലെ ന​ട​ത്താ​നി​രു​ന്ന വാ​ര്‍​ത്താ​സ​മ്മേ​ള​നം ഒ​ഴി​വാ​ക്കി. വി​സി​കെ​യു​ടെ പി​ന്തു​ണ കൂ​ടി ല​ഭി​ച്ചാ​ല്‍ മാ​ത്ര​മേ വി​ജ​യ്ക്ക് സ​ര്‍​ക്കാ​ര്‍ രൂ​പീ​ക​രി​ക്കാ​ന്‍ ആ​വു​ക​യു​ള്ളു.

Related posts

Leave a Comment