എ​ങ്ങ​നെ 2047ല്‍ ​ഭ​ര​ണം പി​ടി​ക്കാം…​എ​ങ്ങ​നെ എ​ളു​പ്പ​ത്തി​ല്‍ ബോം​ബു​ണ്ടാ​ക്കാം ! പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് കേ​ന്ദ്ര​ങ്ങ​ളി​ല്‍ പി​ടി​ച്ചെ​ടു​ത്ത രേ​ഖ​ക​ളി​ല്‍ പ​റ​യു​ന്ന​ത്…

രാ​ജ്യ​വ്യാ​പ​ക​മാ​യി പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് കേ​ന്ദ്ര​ങ്ങ​ളി​ല്‍ ന​ട​ത്തി​യ റെ​യ്ഡു​ക​ളി​ല്‍ അ​തി സ​ങ്കീ​ര്‍​ണ​മാ​യ പ​ല​തെ​ളി​വു​ക​ളും ക​ണ്ടെ​ടു​ത്ത​താ​യി അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ള്‍.

റെ​യ്ഡു​ക​ളി​ല്‍ വി​വി​ധ​യി​ട​ങ്ങ​ളി​ല്‍​നി​ന്നാ​യി പി​ടി​ച്ചെ​ടു​ത്ത രേ​ഖ​ക​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ളാ​ണ് അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ള്‍ പ​ങ്കു​വെ​ച്ച​ത്.

ഖാ​ദ്ര​യി​ലെ പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് നേ​താ​വാ​യ അ​ഹ​മ്മ​ദ് ബേ​ഗ് ന​ദ്വി​യി​ല്‍​നി​ന്നും തീ​വ്ര​സ്വ​ഭാ​വ​മു​ള്ള ഒ​രു ബു​ക്ക്‌​ലെ​റ്റും പി​ടി​ച്ചെ​ടു​ത്തി​രു​ന്നു.

സ്‌​ഫോ​ട​ക വ​സ്തു നി​ര്‍​മി​ക്കാ​നു​ള്ള ഹ്ര​സ്വ​കാ​ല കോ​ഴ്‌​സ് എ​ന്ന ത​ല​ക്കെ​ട്ടി​ലാ​ണ് ഈ ​ബു​ക്ക്‌​ലെ​റ്റി​ലെ കാ​ര്യ​ങ്ങ​ള്‍ വി​ശ​ദീ​ക​രി​ച്ചി​രു​ന്ന​ത്.

മ​ഹാ​രാ​ഷ്ട്ര​യി​ലെ പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് വൈ​സ് പ്ര​സി​ഡ​ന്റി​ല്‍​നി​ന്നാ​ണ് സി.​ഡി.​ക​ളും മ​റ്റു​ല​ഘു​ലേ​ഖ​ക​ളും ക​ണ്ടെ​ടു​ത്ത​ത്. മി​ഷ​ന്‍ 2047 പ​ദ്ധ​തി​യെ​ക്കു​റി​ച്ച് വി​ശ​ദീ​ക​രി​ക്കു​ന്ന സി.​ഡി.​ക​ളാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്.

ഇ​തി​നു​പു​റ​മേ ഭീ​ക​ര​സം​ഘ​ട​ന​യാ​യ ഐ.​എ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട വീ​ഡി​യോ​ക​ള്‍ അ​ട​ങ്ങി​യ പെ​ന്‍​ഡ്രൈ​വു​ക​ളും പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് നേ​താ​ക്ക​ളി​ല്‍​നി​ന്ന് പി​ടി​ച്ചെ​ടു​ത്ത​താ​യും അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ള്‍ വ്യ​ക്ത​മാ​ക്കി.

പോ​പ്പു​ല​ര്‍ ഫ്ര​ണ്ടി​ന് രാ​ജ്യ​ത്തെ 17 സം​സ്ഥാ​ന​ങ്ങ​ളി​ല്‍ സാ​ന്നി​ധ്യ​മു​ണ്ടെ​ന്നാ​ണ് അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ളു​ടെ ക​ണ്ടെ​ത്ത​ല്‍.

ഇ​വി​ട​ങ്ങ​ളി​ലാ​യി 1300-ലേ​റെ ക്രി​മി​ന​ല്‍ കേ​സു​ക​ളാ​ണ് സം​ഘ​ട​ന​യ്‌​ക്കെ​തി​രേ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ള്ള​ത്. പോ​ലീ​സും എ​ന്‍.​ഐ.​എ​യും അ​ട​ക്കം ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സു​ക​ളു​ടെ എ​ണ്ണ​മാ​ണി​ത്.

28ന് ​രാ​വി​ലെ​യാ​ണ് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് അ​ട​ക്ക​മു​ള്ള എ​ട്ട് സം​ഘ​ട​ന​ക​ള്‍​ക്ക് നി​രോ​ധം ഏ​ര്‍​പ്പെ​ടു​ത്തി​യ​ത്.

ഇ​തി​നു​പി​ന്നാ​ലെ​യാ​ണ് ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ല്‍​ന​ട​ന്ന റെ​യ്ഡി​ന്റെ വി​ശ​ദാം​ശ​ങ്ങ​ളും പു​റ​ത്തു​വ​ന്ന​ത്. രാ​ജ്യ​വ്യാ​പ​ക​മാ​യി എ​ന്‍.​ഐ.​എ.​യും ഇ.​ഡി.​യും ന​ട​ത്തി​യ റെ​യ്ഡി​ല്‍ ഇ​രു​നൂ​റോ​ളം പേ​രെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

Related posts

Leave a Comment