മദ്യലഹരിയിൽ അനുജനെ കത്രികയ്ക്ക് കുത്തിക്കൊന്ന സംഭവത്തിൽ സഹോദരൻ പോലീസ് പിടിയിൽ; വാഴക്കുളത്ത് നടന്ന ഞെട്ടിക്കുന്ന സംഭവത്തിന്‍റെ സത്യവസ്ഥയിങ്ങനെ…

വാ​ഴ​ക്കു​ളം: യു​വാ​വ് കു​ത്തേ​റ്റു മ​രി​ച്ച സം​ഭ​വ​ത്തി​ൽ സ​ഹോ​ദ​ര​ൻ പി​ടി​യി​ൽ. കൊ​ട്ട​ള​ത്തി​ൽ സോ​മ​ന്‍റെ മ​ക​ൻ ഉ​ണ്ണി (31) കു​ത്തേ​റ്റു​മ​രി​ച്ച സം​ഭ​വ​ത്തി​ൽ സ​ഹോ​ദ​ര​ൻ അ​ജേ​ഷ് (35) ആ​ണ് പി​ടി​യി​ലാ​യ​ത്. ഇ​ന്ന​ലെ രാ​ത്രി 7.45 ഓ​ടെ ക​ദ​ളി​ക്കാ​ട് നെ​ടു​മ​ല ഭാ​ഗ​ത്താ​യി​രു​ന്നു സം​ഭ​വം. സം​ഭ​വ​ശേ​ഷം ഒ​ളി​വി​ൽ പോ​യ അ​ജേ​ഷി​നെ രാ​ത്രി പ​തി​നൊ​ന്നോടെ തൊ​ടു​പു​ഴ​യി​ൽ വ​ച്ച് ത​ന്ത്ര​പ​ര​മാ​യി പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

പെ​യി​ന്‍റിം​ഗ് തൊ​ഴി​ലാ​ളി​യാ​യ ഉ​ണ്ണി ജോ​ലി ക​ഴി​ഞ്ഞു വീ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ അ​ജേ​ഷു​മാ​യി വാ​ക്കു​ത​ർ​ക്ക​മു​ണ്ടാ​കു​ക​യാ​യി രു​ന്നു. പ്ലം​ബിം​ഗ് തൊ​ഴി​ലാ​ളി​യാ​യ അ​ജേ​ഷ് ഇ​ന്ന​ലെ ജോ​ലി​ക്കു പോ​യി​രു​ന്നി​ല്ല. മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന അ​ജേ​ഷ് വാ​ക്കു​ത​ർ​ക്ക​ത്തി​നി​ട​യി​ൽ വീ​ട്ടി​ൽ​നി​ന്ന് ക​ത്രി​ക എ​ടു​ത്ത് ഉ​ണ്ണി​യെ കു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്നു പ​റ​യു​ന്നു. ഇ​വ​രു​ടെ മാ​താ​പി​താ​ക്ക​ളും അ​ജേ​ഷി​ന്‍റെ ഭാ​ര്യ​യും പു​റ​ത്തു പോ​യി​രു​ന്ന സ​മ​യ​ത്താ​യി​രു​ന്നു സം​ഭ​വം.

ക​ഴു​ത്തി​നും ദേ​ഹ​ത്തും കു​ത്തേ​റ്റു വീ​ണ ഉ​ണ്ണി​യെ പു​റ​ത്തു​പോ​യി​രു​ന്ന​വ​ർ വ​ന്ന ഓ​ട്ടോ​റി​ക്ഷ​യി​ലാ​ണ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. വ​ഴി​യി​ൽ വ​ച്ചു​ത​ന്നെ ഉ​ണ്ണി​യു​ടെ മ​ര​ണം സം​ഭ​വി​ച്ചു. ഉ​ണ്ണി​യു​ടെ മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ട​നു ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്കു വി​ട്ടു ന​ൽ​കും. ഉ​ച്ച​ക​ഴി​ഞ്ഞ് വീ​ട്ടു​വ​ള​പ്പി​ൽ സം​സ്കാ​രം ന​ട​ത്തും. ഉ​ണ്ണി അ​വി​വാ​ഹി​ത​നാ​ണ്.

Related posts