അമിത വേഗത്തിലെത്തിയ  ടൂ​റി​സ്റ്റ് ബ​സി​ടി​ച്ച് ബൈക്ക് യാത്രികനായ കെഎസ്ആർടിസി കണ്ടക്ടർക്ക് ദാരുണാന്ത്യം; രാവിലെ ഡ്യൂട്ടിക്ക് പോകുമ്പോളായിരുന്നു അപകടം 

കൊ​ല്ലം: ടൂ​റി​സ്റ്റ് ബ​സ് ബൈ​ക്കി​ലി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​ൻ മ​രി​ച്ചു. കൊ​ല്ലം കെഎസ്ആ​ർ​ടി​സി ഡി​പ്പോ​യി​ലെ ക​ണ്ട​ക്ട​ർ ക​രീ​പ്ര സ്വ​ദേ​ശി ഷി​ഹാ​ബു​ദീ​ൻ (56) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന് പു​ല​ർ​ച്ചെ ക​ല്ലും​താ​ഴ​ത്താ​യി​രു​ന്നു അ​പ​ക​ടം. ബൈ​പാ​സ് റോ​ഡി​ലൂ​ടെ അ​മി​ത​വേ​ഗ​ത​ത്തിലെ​ത്തി​യ ടൂ​റി​സ്റ്റ് ബ​സ് ബൈ​ക്ക് ഇ​ടി​ച്ചു​തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഷി​ഹാ​ബു​ദീ​ൻ അ​പ​ക​ട​സ്ഥ​ല​ത്തു​വ​ച്ചു​ത​ന്നെ മ​രി​ച്ചു.

രാ​വി​ലെ ഡ്യൂ​ട്ടി​ക്കു​പോ​കാ​നാ​യി വീ​ട്ടി​ൽ​നി​ന്ന് കൊ​ല്ലം കെഎസ്ആ​ർ​ടി​സി ഡി​പ്പോ​യി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്നു ഷി​ഹാ​ബു​ദീ​ൻ. മൃ​ത​ദേ​ഹം ജി​ല്ലാ​ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ. പോ​ലീ​സ് കേ​സെ​ടു​ത്തു.

Related posts