പുതുക്കാട് താലൂക്ക് ആശുപത്രിയിൽ വൈദ്യുതി മുടങ്ങി; പോസ്റ്റുമോർട്ടം എമർജൻസി വെളിച്ചത്തിൽ; മൃ​ത​ദേ​ഹ​ത്തോ​ട് അ​നാ​ദ​ര​വെ​ന്ന് ബിജെപി

bjp-lപു​തു​ക്കാ​ട്: വൈ​ദ്യു​തി മു​ട​ങ്ങി​യ പു​തു​ക്കാ​ട് താ​ലൂ​ക്ക് ആ​ശുപ​ത്രി​യി​ൽ എ​മ​ർ​ജ​ൻ​സി വി​ള​ക്കി​ന്‍റെ വെ​ളി​ച്ച​ത്തി​ൽ പോ​സ്റ്റ്മോ​ർ​ട്ടം നടത്തിയെന്ന് പരാതി. കു​രി​യ​ച്ചി​റ കൂ​ട്ടു​ങ്ക​ൽ കേ​ശ​വ​ന്‍റെ മ​ക​ൻ പ്ര​ദീ​പ (39) ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് ഒ​ന്ന​ര മ​ണി​ക്കൂ​ർ വൈ​കി പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി​യ​ത്. ഇന്നലെ രാ​വി​ലെ പ​ത്തി​നാ​ണ് മൃ​ത​ദേ​ഹം പു​തു​ക്കാ​ട് ആ​ശുപ​ത്രി​യി​ൽ കൊ​ണ്ടു​വ​ന്ന​ത്. എ​ന്നാ​ൽ മേ​ഖ​ല​യി​ൽ വൈ​ദ്യു​തി മു​ട​ങ്ങി​യ​നി​ല​യി​ലാ​യി​രു​ന്ന തി​നാ​ൽ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്താ​നാ​വി​ല്ലെ​ന്ന് ആ​സ്പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

കെഎ​സ്ഇബി ഓ​ഫീ​സി​ൽ അ​ന്വേ​ഷി​ച്ച​പ്പോ​ൾ ഉ​ച്ച​ക​ഴി​ഞ്ഞ് മാ​ത്ര​മേ വൈ​ദ്യു​തി പു​ന​സ്ഥാ​പി​ക്കൂ എ​ന്ന​റി​ഞ്ഞു. ബ​ദ​ൽ സം​വി​ധാ​ന​മി​ല്ലാ​ത്ത​തി​നാ​ൽ വൈ​ദ്യു​തി എ​ത്തി​യ ശേ​ഷം പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്താ​മെ​ന്ന നി​ല​പാ​ടി​ലാ​യി​രു​ന്നു ആ​സ്പ​ത്രി അ​ധി​കൃ​ത​ർ. വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ ബിജെ​പി പ്ര​വ​ർ​ത്ത​ക​ർ ആ​ശുപ​ത്രി സൂ​പ്ര​ണ്ടു​മാ​യി സം​സാ​രി​ച്ച​തി​നെ തു​ട​ർ​ന്ന് എ​മ​ർ​ജ​ൻ​സി വി​ള​ക്കി​ന്‍റെ വെ​ളി​ച്ച​ത്തി​ൽ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്താ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് പ്ര​വ​ർ​ത്ത​ക​ർ ത​ന്നെ എ​മ​ർ​ജ​ൻ​സി വി​ള​ക്ക് എ​ത്തി​ച്ച് പ​തി​നൊ​ന്ന​ര​യോ​ടെ മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി. സം​ഭ​വം ആ​സ്പ​ത്രി​യു​ടെ സം​ര​ക്ഷ​ണ ചു​മ​ത​ല​യു​ള്ള ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ വീ​ഴ്ച​യാ​ണെ​ന്ന് ബിജെ​പി ആ​രോ​പി​ച്ചു. വ്യാ​ഴാ​ഴ്ച രാ​ത്രി പ​ത്തി​ന്  ഒ​ല്ലൂ​ർ ഇ​ന്‍റ​സ്ട്രി​യ​ൽ എ​സ്റ്റേ​റ്റി​ന് സ​മീ​പ​മു​ണ്ടാ​യ അ​പ​ക​ട​ത്തി​ലാ​ണ് പ്ര​ദീ​പ​ൻ മ​രി​ച്ച​ത്. ഓ​ട്ടോ​റി​ക്ഷ​യും വാ​നും കെഎ​സ്​ആ​ർടിസി  ബ​സു​മി​ടി​ച്ച് ഉ​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു.

അ​പ​ക​ട​ത്തി​പ്പെ​ട്ട​വ​രെ തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​സ്പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. കൊ​ട​ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​നു കീ​ഴി​ലു​ള്ള താ​ലൂ​ക്ക് ആ​സ്പ​ത്രി​യി​ൽ വൈ​ദ്യു​തി മു​ട​ങ്ങി​യാ​ൽ ബ​ദ​ൽ സം​വി​ധാ​ന​മി​ല്ലാ​ത്ത​ത് രോ​ഗി​ക​ളെ വ​ല​യ്ക്കു​ന്നു​ണ്ട്.
മൃ​ത​ദേ​ഹ​ത്തോ​ട് അ​നാ​ദ​ര​വെ​ന്ന് ബിജെപി
പു​തു​ക്കാ​ട്: താ​ലൂ​ക്ക് ആ​സ്പ​ത്രി​യി​ൽ വൈ​ദ്യു​തി​യി​ല്ലാ​തെ പോ​സ്റ്റ്മോ​മോ​ർ​ട്ടം വൈ​കി​യ സം​ഭ​വം മൃ​ത​ദേ​ഹ​ത്തോ​ടു​ള്ള അ​വ​ഗ​ണ​ന​യെ​ന്ന് ബി​ജെ​പി ആ​രോ​പി​ച്ചു. ബിജെ​പി പ​ഞ്ചാ​യ​ത്ത് സ​മി​തി പ്ര​സി​ഡ​ന്‍റ് പി.​ആ​ർ.​തി​ല​ക​ൻ, റി​സ​ണ്‍ ചെ​വി​ട​ൻ, സു​ബ്ര​ൻ പു​ത്തോ​ട​ൻ, സു​ഭാ​ഷ് രാ​പ്പാ​ൾ എ​ന്നി​വ​ർ സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​സ്പ​ത്രി​യി​ലെ​ത്തി. കൊ​ട​ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ കീ​ഴി​ലു​ള്ള താ​ലൂ​ക്ക് ആ​സ്പ​ത്രി​യി​ൽ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളി​ല്ലാ​ത്ത​ത് ജ​ന​ങ്ങ​ളോ​ടു​ള്ള അ​നീ​തി​യാ​ണെ​ന്നും നേ​താ​ക്ക​ൾ ആ​രോ​പി​ച്ചു.

Related posts