വിവാഹശേഷം ജീവിതത്തില്‍ യാതൊരു മാറ്റവും ഉണ്ടാവില്ല ! വളരെയധികം പ്രതീക്ഷയോടെയാണ് താന്‍ വിവാഹത്തെ നോക്കിക്കാണുന്നതെന്ന് ദീപിക പദുക്കോണ്‍…

ബോളിവുഡിലെ പ്രണയ ജോഡികളായ ദീപിക പദുക്കോണും രണ്‍വീര്‍ സിംഗും ഏറെനാളത്തെ പ്രണയത്തിനു ശേഷം ഇപ്പോള്‍ വിവാഹിതരാവാന്‍ പോവുകയാണ്. എന്നാല്‍ വിവാഹം കഴിഞ്ഞാലും തന്റെ ജീവിതത്തില്‍ മാറ്റങ്ങള്‍ ഒന്നുമുണ്ടാവില്ല എന്നു പറയുകയാണ് ദീപിക. ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ദീപിക ഇക്കാര്യം വ്യക്തമാക്കിയത്.

വളരെയധികം പ്രതീക്ഷയോടുകൂടിയാണ് താന്‍ വിവാഹത്തെ നോക്കിക്കാണുന്നതെന്നും എന്നാല്‍ വിവാഹശേഷം ജീവിതത്തില്‍ മാറ്റങ്ങള്‍ ഉണ്ടാവുമെന്ന് തോന്നുന്നില്ലെന്ന് ദീപിക പറയുന്നു. തന്റെ അച്ഛനെയും അമ്മയെയും പോലെ വിജയകരമായി ജീവിതം മുന്നോട്ട് കൊണ്ട് പോവാനാണ് ആഗ്രഹമെന്ന് ദീപിക വ്യക്തമാക്കി. വളരെ മനോഹരമായ ബന്ധമാണ് അവരുടേത്. പ്രൊഫഷനും കുടുംബവും വളരെ നന്നായിട്ടാണ് അവര്‍ കൊണ്ടുപോവുന്നത്. എനിക്ക് അവര്‍ മാതൃകയാണ്. അതുപോലെയാകാനാണ് ആഗ്രഹിക്കുന്നത്. വിവാഹ തീയതി പുറത്ത് വിട്ടെങ്കിലും വിവാഹത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഇരുവരും വെളിപ്പെടുത്തിയിട്ടില്ല.

Related posts