ഉജ്ജ്വല പ്രകടനമായിരുന്നു രണ്‍വീറിന്റേത് ! നടനായില്ലായിരുന്നെങ്കില്‍ അദ്ദേഹം ഒരു സെക്‌സോളജിസ്റ്റാകുമായിരുന്നു; രണ്‍വീറിനെക്കുറിച്ച് നടി ഭൂമി പട്‌നേക്കര്‍ പറയുന്നതിങ്ങനെ…

നടന്‍ രണ്‍വീര്‍ സിംഗിനെക്കുറിച്ച നടി ഭൂമി പട്‌നേക്കര്‍ നടത്തിയ ഒരു പരാമര്‍ശമാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. രണ്‍വീര്‍ സിങ് ഒരു നടന്‍ ആയിരുന്നില്ലെങ്കില്‍ മികച്ച ഒരു സെക്സോളജിസ്റ്റ് ആകുമായിരുന്നെന്ന് ഭൂമി പറയുന്നത്. സെക്സിന് ചികിത്സ നല്‍കുന്ന ഡോക്ടറായാല്‍ രണ്‍വീറിന് നന്നായി തിളങ്ങാനാകും എന്നും അവര്‍ പറഞ്ഞു. അദ്ദേഹത്തിന്റെ കയ്യില്‍ മികച്ച പൊടിക്കൈകളുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. നേഹ ദൂപിയയുടെ നോ ഫില്‍റ്റര്‍ നേഹയിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. രണ്‍വീര്‍ അഭിനയ മികവിനെക്കുറിച്ച് പറയാനും ഭൂമി മറന്നില്ല. കാസ്റ്റിങ് ഡയറക്ടറായിരുന്ന സമയത്ത് ബാന്‍ഡ് ബാജ ഭാരതിനുവേണ്ടി രണ്‍വീറിനെ ഓഡിഷന്‍ നടത്തിയതിനെക്കുറിച്ചും ഭൂമി വ്യക്തമാക്കി. മികച്ച പ്രകടനമായിരുന്നു രണ്‍വീറിന്റേതെന്നും അദ്ദേഹത്തിന്റെ ഊര്‍ജം അമ്പരപ്പിക്കുന്നതുമായിരുന്നെന്ന് ഭൂമി വ്യക്തമാക്കി. എന്തൊരു മികച്ച നടനാണ് എന്നാണ് ചിന്തിച്ചതെന്നും താരം പറഞ്ഞു. മികച്ച കഥാപാത്രങ്ങളിലൂടെ ഞെട്ടിക്കുന്ന താരമാണ് രണ്‍വീര്‍. ബാന്‍ഡ് ബജാ ഭാരതിലൂടെയാണ് താരം ബോളിവുഡിലേക്ക് ചുവടുവെക്കുന്നത്. ചിത്രം മികച്ച…

Read More

എനിക്ക് അമിത ജോലിയും തുച്ഛമായ പ്രതിഫലവും ആയിരുന്നു അന്ന് ! ജോലി ചെയ്യാന്‍ ഊര്‍ജമായത് ധോണിയുടെ സാന്നിദ്ധ്യവും; പഴയ ഓര്‍മകള്‍ പങ്കുവച്ച് രണ്‍വീര്‍ സിംഗ്…

ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം മഹേന്ദ്രസിംഗ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത് ക്രിക്കറ്റ് പ്രേമികളെയാകെ നിരാശയിലാഴ്ത്തിയിലിരിക്കുകയാണ്. ഈ അവസരത്തില്‍ ധോണിയോടുള്ള ആരാധനയും സ്‌നേഹവും തുറന്നു പറയുകയാണ് ബോളിവുഡ് താരം രണ്‍വീര്‍ സിംഗ്. 22-ാം വയസ്സില്‍ ധോണിയെ ആദ്യമായി നേരിട്ടു കണ്ടപ്പോഴെടുത്ത ചിത്രങ്ങളാണ് രണ്‍വീര്‍ സിംഗ് കുറിപ്പിനൊപ്പം പങ്കുവച്ചിരിക്കുന്നത്. രണ്‍വീര്‍ സിംഗ് ഈ സമയത്ത് അസിസ്റ്റന്റ് ഡയറക്ടറായി ജോലി ചെയ്യുകയായിരുന്നു. ഈ സമയത്തെ ഒരു പരസ്യ ചിത്രത്തില്‍ ധോണിക്കൊപ്പം പ്രവര്‍ത്തിക്കുന്ന വേളയിലാണ് ഈ ചിത്രമെടുത്തത്. തനിക്ക് അവിടെ വലിയ ജോലി ഭാരവും എന്നാല്‍ കുറഞ്ഞ ശമ്പളവുമായിരുന്നെന്ന് രണ്‍വീര്‍ സിങ് പറയുന്നു. എന്നാല്‍ ധോണിയുടെ സാന്നിധ്യത്തില്‍ നില്‍ക്കാന്‍ വേണ്ടി മാത്രം ഇതൊന്നും താന്‍ ഗൗനിച്ചില്ലെന്നാണ് രണ്‍വീര്‍ സിംഗ് ന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്. ‘ജീവിതത്തില്‍ വിലമതിക്കാനാകാത്ത ഒന്നാണ് ഈ ചിത്രം. 2007ല്‍ കര്‍ജത്തിലെ എന്‍ഡി സ്റ്റുഡിയോയില്‍ വച്ചെടുത്തതാണ് ഈ ചിത്രം. അന്നെനിക്ക് 22…

Read More

കാത്ത് കാത്തിരുന്നെടുത്ത സെല്‍ഫി ! രണ്‍വീറിനൊപ്പം സെല്‍ഫിയെടുക്കാന്‍ മലയാളി നടിയ്ക്ക് കാത്തിരിക്കേണ്ടി വന്നത് മണിക്കൂറുകള്‍; സംഭവം ഇങ്ങനെ…

ഇഷ്ടതാരത്തിനൊപ്പം ഒരു സെല്‍ഫി ഏതൊരു ആരാധികന്റെയോ ആരാധികയുടെയും അഭിലാഷമാണ്. മണിക്കൂറുകള്‍ കാത്തു നിന്നെങ്കിലും ആ ഒരു ആഗ്രഹം സാധിച്ചതിന്റെ സന്തോഷത്തിലാണ് മലയാളി നടിയും മോഡലുമായ ശ്വേത വിനോദ്. തന്റെ പ്രിയനടന്‍ രണ്‍വീര്‍ സിങ്ങിനൊപ്പമുള്ള ചിത്രം ഒരു ചെറുകുറിപ്പിനൊപ്പം ശ്വേത കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് ഫേസ്ബുക്കില്‍ പങ്കുവച്ചിരുന്നു. ക്രിക്കറ്റ് ഇതിഹാസം കപില്‍ദേവായി രണ്‍വീര്‍ സിങ് എത്തുന്ന ഏറ്റവും പുതിയ ചിത്രം 83-യില്‍ ശ്വേതയും ഒരു പ്രധാന കഥാപാത്രമായി അഭിനയിക്കുന്നുണ്ട്. 83യുടെ ചിത്രീകരണത്തിനിടയില്‍ മണിക്കൂറുകളോളം കാത്തുനിന്ന് അദ്ദേഹത്തോടൊപ്പം ഒരു സെല്‍ഫിയെടുക്കാനായതിന്റെ സന്തോഷം ഫെയ്‌സ്ബുക്ക് കുറുപ്പില്‍ ശ്വേത പങ്കുവയ്ക്കുന്നു… ‘എനിക്കിനി സമാധാനത്തോടെ മരിക്കാം. എന്റെ ജീവിതത്തിലെ ഏറ്റവും നല്ല നിമിഷം.. ഇദ്ദേഹത്തെ കാണുക എന്നതും ഒപ്പം നിന്ന് ഫോട്ടോ എടുക്കാന്‍ സാധിച്ചതും.. എന്നാല്‍ അദ്ദേഹത്തോടൊപ്പം ജോലി ചെയ്യാന്‍ പോകുന്നുവെന്നതിന്റെ സന്തോഷം എനിക്ക് വിവരിക്കാനാകുന്നില്ല.. ഞാന്‍ നിങ്ങളുടെ കടുത്ത ആരാധികയാണ്… രണ്‍വീര്‍.. നല്ല…

Read More

അഭ്യാസപ്രകടനം കുറച്ചു കടന്നുപോയി ! സ്‌റ്റേജില്‍ നിന്നും ആളുകള്‍ക്കിടയിലേക്ക് എടുത്തു ചാടിയ രണ്‍വീര്‍ സിംഗ് വീണത് യുവതിയുടെ മുകളിലേക്ക്;തല ഇടിച്ചു വീണ് യുവതിക്ക് പരിക്കേറ്റു;വീഡിയോ വൈറലാവുന്നു…

ബോളിവുഡിലെ യുവതാരങ്ങളില്‍ സൗന്ദര്യം കൊണ്ടും അഭിനയ മികവുകൊണ്ടും മുന്‍നിരയില്‍ നില്‍ക്കുന്നയാളാണ് രണ്‍വീര്‍ സിംഗ്. ദീപികയുമായുള്ള വിവാഹവും ശേഷമുള്ള ഫോട്ടോഷൂട്ടുമെല്ലാം ഏറെ ആരാധക പ്രീതി പിടിച്ച് പറ്റിയിരുന്നു. ആരാധകരോടും നല്ല ബന്ധമാണ് നടന്‍ പുലര്‍ത്താറുള്ളത്. എന്നാല്‍ കഴിഞ്ഞ ദിവസം താരം നടത്തിയ കൈവിട്ട കളി വിമര്‍ശനം വിളിച്ചു വരുത്തിയിട്ടുണ്ട്. പ്രേക്ഷകരെ കയ്യിലെടുക്കാന്‍ ഏത് അറ്റം വരെയും പോകും താരത്തിന് പറ്റിയ പിഴവിന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലാവുന്നത്. പുതിയ ചിത്രം ഗല്ലി ബോയിയുടെ പ്രചരണത്തിനിടെ ഉണ്ടായത് വലിയ അപകടമായിരുന്നു. ഗല്ലി ബോയിയുടെ പ്രരണത്തിന്റെ ഭാഗമായി ലാക്‌മേ ഫാഷന്‍ വീക്കില്‍ പങ്കെടുത്തതാണ് രണ്‍വീര്‍. തന്റെ പ്രകടനം കഴിഞ്ഞ്, കാണികളുടെ ഇടയിലേയ്ക്ക് സിനിമാ സ്‌റ്റൈലില്‍ താരം എടുത്തുചാടി. പക്ഷെ ചാടം പിഴച്ചു. ആരാധകര്‍ക്ക് താരത്തെ പിടിക്കാനായില്ല. വലിയ ആള്‍കൂട്ടത്തില്‍ പെട്ടന്ന് ഉണ്ടായ തിരക്കില്‍ കുറച്ചുപേര്‍ വീണ് പരുക്കേല്‍ക്കുകയും ചെയ്തു. ഒരു യുവതിയുടെ തലയ്ക്ക്…

Read More

ദീപിക പദുക്കോണ്‍ വിവാഹത്തിരക്കില്‍ ! വിവാഹാഭരണങ്ങളുടെ വില ഒരു കോടി; മംഗല്യസൂത്രത്തിന്റെ വില 20 ലക്ഷം; ദീപിക-രണ്‍വീര്‍ വിവാഹ വിശേഷങ്ങള്‍ ഇങ്ങനെ…

ബോളിവുഡ് കാത്തിരിക്കുന്ന ദീപിക പദുക്കോണ്‍-രണ്‍വീര്‍ സിംഗ് താരവിവാഹത്തിന് ഇനി കഷ്ടിച്ച് പത്തുദിവസങ്ങള്‍ മാത്രം ബാക്കി. വിവാഹ മാമാങ്കത്തിന്റെ അവസാനഘട്ട ഒരുക്കങ്ങളിലാണ് താരങ്ങളും കുടുംബാംഗങ്ങളും. വിവാഹവുമായി ബന്ധപ്പെട്ട ഷോപ്പിംഗ് തിരക്കുകളിലാണ് ദീപിക. കഴിഞ്ഞ ദിവസം താലിമാല (മംഗല്‍സൂത്ര) വാങ്ങിക്കാനായി മുംബൈയിലെ ഒരു ജ്വല്ലറിയില്‍ ദീപികയെത്തിയതായി ഫിലിം ഫെയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഏതാണ്ട് ഒരു കോടി രൂപയോളം വിലയുള്ള ആഭരണങ്ങളാണ് വിവാഹത്തിനായി ദീപിക വാങ്ങിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. വരന്‍ രണ്‍വീര്‍ സിങ്ങിനായി 200 ഗ്രാമിന്റെ ഒരു സ്വര്‍ണ്ണ മാലയും ദീപിക വാങ്ങി. അതേസമയം, 20 ലക്ഷം രൂപയാണ് ദീപികയുടെ താലിമാലയുടെ വില. വരാന്‍ പോകുന്നത് ഒരു ഗ്രാന്‍ഡ് വെഡ്ഡിങ് തന്നെയാണെന്ന സൂചനയാണ് ഈ റിപ്പോര്‍ട്ടുകളെല്ലാം നല്‍കുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി ദീപികയുടെ ബാംഗ്ലൂരിലെ വീട്ടില്‍ വിവാഹ മുന്നൊരുക്കങ്ങളുടെ ഭാഗമായി നന്തി പൂജ നടന്നിരുന്നു. രണ്‍വീറിന്റെ ഹല്‍ദി ആഘോഷങ്ങളുടെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.…

Read More

വിവാഹശേഷം ജീവിതത്തില്‍ യാതൊരു മാറ്റവും ഉണ്ടാവില്ല ! വളരെയധികം പ്രതീക്ഷയോടെയാണ് താന്‍ വിവാഹത്തെ നോക്കിക്കാണുന്നതെന്ന് ദീപിക പദുക്കോണ്‍…

ബോളിവുഡിലെ പ്രണയ ജോഡികളായ ദീപിക പദുക്കോണും രണ്‍വീര്‍ സിംഗും ഏറെനാളത്തെ പ്രണയത്തിനു ശേഷം ഇപ്പോള്‍ വിവാഹിതരാവാന്‍ പോവുകയാണ്. എന്നാല്‍ വിവാഹം കഴിഞ്ഞാലും തന്റെ ജീവിതത്തില്‍ മാറ്റങ്ങള്‍ ഒന്നുമുണ്ടാവില്ല എന്നു പറയുകയാണ് ദീപിക. ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ദീപിക ഇക്കാര്യം വ്യക്തമാക്കിയത്. വളരെയധികം പ്രതീക്ഷയോടുകൂടിയാണ് താന്‍ വിവാഹത്തെ നോക്കിക്കാണുന്നതെന്നും എന്നാല്‍ വിവാഹശേഷം ജീവിതത്തില്‍ മാറ്റങ്ങള്‍ ഉണ്ടാവുമെന്ന് തോന്നുന്നില്ലെന്ന് ദീപിക പറയുന്നു. തന്റെ അച്ഛനെയും അമ്മയെയും പോലെ വിജയകരമായി ജീവിതം മുന്നോട്ട് കൊണ്ട് പോവാനാണ് ആഗ്രഹമെന്ന് ദീപിക വ്യക്തമാക്കി. വളരെ മനോഹരമായ ബന്ധമാണ് അവരുടേത്. പ്രൊഫഷനും കുടുംബവും വളരെ നന്നായിട്ടാണ് അവര്‍ കൊണ്ടുപോവുന്നത്. എനിക്ക് അവര്‍ മാതൃകയാണ്. അതുപോലെയാകാനാണ് ആഗ്രഹിക്കുന്നത്. വിവാഹ തീയതി പുറത്ത് വിട്ടെങ്കിലും വിവാഹത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഇരുവരും വെളിപ്പെടുത്തിയിട്ടില്ല.

Read More

കണ്ണിറുക്കി പെണ്‍കുട്ടി ‘പ്രിയാ വാര്യര്‍ രണ്‍വീര്‍ സിംഗിന്റെ നായികയാവുന്നു ? രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിര്‍മാതാവ് കരണ്‍ ജോഹര്‍ എന്നും റിപ്പോര്‍ട്ട്

ഒരൊറ്റ കണ്ണിറുക്കലിലൂടെ കോടിക്കണക്കിന് യുവാക്കളുടെ ഇടനെഞ്ചിലേക്ക് ഇടിച്ചു കയറിയ പ്രിയാ വാര്യര്‍ രണ്‍വീര്‍ സിംഗിന്റെ നായികയാകുന്നുവെന്ന് റിപ്പോര്‍ട്ട്. ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ഒരു അഡാര്‍ ലൗവിലൂടെ സിനിമയില്‍ അരങ്ങേറ്റം നടത്താനിരിക്കുന്ന പ്രിയ ചിത്രത്തിലെ മാണിക്യമലരായ പൂവി എന്ന ഗാനരംഗത്തില്‍ കാണിച്ച കണ്ണിറുക്കല്‍ ലോകം മുഴുവന്‍ നടിയ്ക്ക് ആരാധകരെ സൃഷ്ടിച്ചിരുന്നു. ആദ്യ ചിത്രം പുറത്തിറങ്ങും മുമ്പുതന്നെ നടിയെത്തേടി ബോളിവുഡില്‍ നിന്നും വമ്പന്‍ ഓഫര്‍ വന്നിരിക്കുകയാണ് എന്ന വിവരമാണ് ഇപ്പോള്‍ പുറത്തു വരുന്നത്. രണ്‍വീര്‍സിംഗിന്റെ നായികയായാവും നടി ബോളിവുഡില്‍ അരങ്ങേറുക എന്നും സൂചനയുണ്ട്. രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് കരണ്‍ ജോഹറാണ്.ബോളിവുഡ് സിനിമാ പ്രേക്ഷകര്‍ക്ക് പ്രിയയെ ഏറെ പരിചിതമായതിനാലാണ് പരിഗണിക്കുന്നതെന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ സൂചിപ്പിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സിംബ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ പോലീസ് വേഷത്തിലാണ് രണ്‍വീര്‍ എത്തുക.ഈ വര്‍ഷം അവസാനം…

Read More