ദുവയ്ക്ക് കൂട്ടായി പുതിയ അതിഥി, വീണ്ടും അമ്മയാകാൻ ഒരുങ്ങുന്നു ദീപിക രണ്ടാമത്തെകുഞ്ഞിന്‍റെ വരവറിയിച്ച് താരദമ്പതികളായ ദീ​പി​ക പ​ദു​കോ​ണും ര​ൺ​വീ​ർ​സി​ങ്ങും

ര​ണ്ടാ​മ​ത്തെ കു​ഞ്ഞി​ന്‍റെ വ​ര​വ​റി​യി​ച്ച് ബോ​ളി​വു​ഡ് താ​ര​ദ​മ്പ​തി​ക​ളാ​യ ദീ​പി​ക പ​ദു​കോ​ണും ര​ൺ​വീ​ർ​സി​ങ്ങും. ദീ​പി​ക ത​ന്നെ​യാ​ണ് വീ​ണ്ടും അ​മ്മ​യാ​കാ​ൻ പോ​കു​ന്നു എ​ന്ന സ​ന്തോ​ഷ വാ​ർ​ത്ത സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ പ​ങ്കു​വ​ച്ച​ത്.

പോ​സി​റ്റി​വ് രേ​ഖ​പ്പെ​ടു​ത്തി​യ പ്ര​ഗ്ന​ന്‍​സി ടെ​സ്റ്റ് കി​റ്റ് മ​ക​ൾ ദു​വ ക​യ്യി​ൽ പി​ടി​ച്ചി​രി​ക്കു​ന്ന ചി​ത്ര​മാ​ണ് ര​ണ്ട് ഈ​വി​ൾ ഐ ​ഇ​മോ​ജി കു​റി​ച്ചു കൊ​ണ്ട് ദീ​പി​ക പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​ച്ച ദീ​പി​ക​യു​ടെ പോ​സ്റ്റ് നി​മി​ഷ​ങ്ങ​ൾ​ക്ക​കം ത​ന്നെ ശ്ര​ദ്ധ​നേ​ടി. ആ​രാ​ധ​ക​രും താ​ര​ങ്ങ​ളും അ​ട​ക്കം നി​ര​വ​ധി ആ​ളു​ക​ളാ​ണ് ദീ​പി​ക​യ്ക്കും ര​ൺ​വീ​റി​നും ആ​ശം​സ​ക​ള​റി​യി​ച്ചു​കൊ​ണ്ട് രം​ഗ​ത്തെ​ത്തി​യ​ത്.

ദീ​പി​ക​യെ​യും ര​ൺ​വീ​റി​നെ​യും മാ​തൃ​കാ ദ​ന്പ​തി​ക​ൾ എ​ന്നും പ​ല​രും ക​മ​ന്‍റ് ബോ​ക്സി​ൽ വി​ശേ​ഷി​പ്പി​ച്ചു. വി​വാ​ഹ​മോ​ച​ന വാ​ർ​ത്ത​ക​ൾ പ്ര​ച​രി​പ്പി​ച്ച ആ​ളു​ക​ൾ ഇ​പ്പോ​ൾ എ​വി​ടെ​പോ​യി എ​ന്നാ​യി​രു​ന്നു മ​റ്റു​പ​ല​രു​ടെ​യും ചോ​ദ്യ​ങ്ങ​ൾ.

2018ലാ​ണ് ബോ​ളി​വു​ഡ് താ​ര​ങ്ങ​ളാ​യ ദീ​പി​ക പ​ദു​ക്കോ​ണും ര​ൺ​വീ​ർ സി​ങ്ങും വി​വാ​ഹി​ത​രാ​യ​ത്. ഇ​റ്റ​ലി​യി​ലെ ലേ​ക്ക് കോ​മോ​യി​ലാ​യി​രു​ന്നു ആ​ഡം​ബ​ര വി​വാ​ഹം. ദീ​ർ​ഘ​നാ​ള​ത്തെ ഡേ​റ്റി​ങ്ങി​നു ശേ​ഷ​മാ​യി​രു​ന്നു വി​വാ​ഹം. 2024 സെ​പ്റ്റം​ബ​ർ 8നാ​യി​രു​ന്നു ദീ​പി​ക​യ്ക്കും ര​ൺ​വീ​റി​നും ആ​ദ്യ​ത്തെ കു​ഞ്ഞ് ദു​വ ജ​നി​ച്ച​ത്.

 

 

Related posts

Leave a Comment