ബംഗളുരുവിലെ ചൂടിനെ ചെറുക്കാൻ എസി മസ്റ്റ്; ക​ന​ത്ത ചൂ​ടി​ൽ ആ​ളു​ക​ൾ വെ​ന്തു​രു​കി, എ​സി വാ​ങ്ങാ​നു​ള്ള നെ​ട്ടോ​ട്ട​ത്തിൽ ജനങ്ങൾ

ബം​ഗ​ളൂ​രു​വി​ലെ ക​ന​ത്ത ചൂ​ടി​ൽ ആ​ളു​ക​ൾ വെ​ന്തു​രു​കി, എ​സി വാ​ങ്ങാ​നു​ള്ള നെ​ട്ടോ​ട്ട​ത്തി​ലാ​ണ് പ​ല​ജ​ന​ങ്ങ​ൾ. മ​നോ​ഹ​ര​മാ​യ കാ​ലാ​വ​സ്ഥ​യ്ക്ക് പേ​രു​കേ​ട്ട ബം​ഗ​ളൂ​രു ന​ഗ​രം ഇ​ന്ന് ഏ​റ്റ​വും കു​ടു​ത​ൽ ആ​ളു​ക​ളു​ടെ പേ​ടി സ്വ​പ്ന​മാ​ണ്. ഒ​രു ഞെ​ട്ട​ലോ​ടെ​യാ​ണ് ആ​ളു​ക​ൾ ബം​ഗ​ളൂ​രു​വി​ലെ ക​ന​ത്ത ചൂ​ടി​നെ സ്വീ​ക​രി​ക്കു​ന്ന​ത്.

ബം​ഗ​ളൂ​രു ന​ഗ​ര​ത്തി​ന്‍റെ ചൂ​ട് സ​ഹി​ക്ക​വ​യ്യാ​തെ ഒ​രു യു​വ​തി വീ​ട്ടി​ൽ എ​സി ഫി​റ്റ് ചെ​യ്യു​ന്ന വീ​ഡി​യോ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ൾ വ​ള​രെ വേ​ഗം ത​ന്നെ ഏ​റ്റെ​ടു​ത്തു. ര​സ​ക​ര​വും ത​മാ​ശ നി​റ​ഞ്ഞു​തു​മാ​യ അ​ടി​കു​റ​പ്പോ​ടെ​യാ​ണ് യു​വ​തി വീ​ഡി​യോ പ​ങ്കു​വ​ച്ച​ത്.

പ്രി​യ​പ്പെ​ട്ട ബം​ഗ​ളൂ​രു, ഞാ​ൻ നി​ന്‍റെ കാ​ലാ​വ​സ്ഥ​യ്ക്ക് വേ​ണ്ടി​യാ​ണ് ഈ ​ട്രാ​ഫി​ക് സ​ഹി​ച്ച​ത്, പ​ക്ഷേ ഇ​ത് ച​തി​യാ​ണ് എ​ന്ന കു​റി​പ്പി​ന് മ​റു​പ​ടി​ക​ളും ത​മാ​ശ​ക​ളും ക​മ​ന്‍റ് ബോ​ക്സി​ൽ നി​റ​ഞ്ഞു. പ​ല​രും സ​ഹ​താ​പ​ത്തോ​ടെ​യു​ള്ള കു​റി​പ്പു​ക​ളാ​ണ് വീ​ഡി​യോ​യ്ക്ക് താ​ഴെ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്.
ഇ​തോ​ടെ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ചൂ​ട​ൻ ച​ർ​ച്ച​ക​ൾ​ക്ക് തു​ട​ക്കം കു​റി​ച്ചു.

ബം​ഗ​ളൂ​രു ന​ഗ​ര​ത്തി​ലെ ആ​ളു​ക​ൾ എ​സി വെ​യ്ക്കി​ല്ലെ​ന്നും മ​ഴ​യ്ക്കാ​യി കാ​ത്തി​രി​ക്കു​മെ​ന്നും, അ​താ​ണ് യ​ഥാ​ർ​ഥ ബം​ഗ​ളൂ​രു നി​വാ​സി​ക​ൾ ചെ​യ്യു​ന്ന​തെ​ന്നും പ​റ​ഞ്ഞു​ള്ള ക​മ​ന്‍റു​ക​ളും സ​മാ​ന ദു​ര​നു​ഭ​വ​ങ്ങ​ളും പ​ങ്കു​വ​ച്ചു​കൊ​ണ്ട് നി​ര​വ​ധി ആ​ളു​ക​ളാ​ണ് രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.

 

Related posts

Leave a Comment