സി​നി​മ ഹി​ന്ദു​വി​രു​ദ്ധ​മാ​ണെന്ന്‌! ബി​ജെ​പി​യു​ടെ ബ​ഹി​ഷ്ക​ര​ണ ഭീ​ഷ​ണി; ഛപ​കി​ന്‍റെ പ്ര​ത്യേ​ക പ്ര​ദ​ർ​ശ​നം ന​ട​ത്തി അ​ഖി​ലേ​ഷ്

ല​ക്നോ: ദീ​പി​ക പ​ദു​ക്കോ​ൺ മു​ഖ്യ​ക​ഥാ​പാ​ത്ര​മാ​യി എ​ത്തു​ന്ന ബോ​ളി​വു​ഡ് സി​നി​മ ഛപ​കി​ന്‍റെ പ്ര​ത്യേ​ക പ്ര​ദ​ർ​ശ​നം ന​ട​ത്താ​നൊ​രു​ങ്ങി സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി. പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ​ക്കാ​യി സൗ​ജ​ന്യ പ്ര​ദ​ർ​ശ​ന​മാ​ണ് അ​ധ്യ​ക്ഷ​ൻ അ​ഖി​ലേ​ഷ് യാ​ദ​വ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ദീ​പി​ക​യു​ടെ ജെ​എ​ൻ​യു സ​ന്ദ​ർ​ശ​ന​ത്തോ​ടെ ബി​ജെ​പി ഛപ​ക് ബ​ഹി​ഷ്ക്ക​രി​ക്കാ​ൻ ആ​ഹ്വാ​നം ചെ​യ്തി​രു​ന്നു.

സി​നി​മ ഹി​ന്ദു​വി​രു​ദ്ധ​മാ​ണെ​ന്നും ബു​ക്ക്‌ ചെ​യ്‌​ത ടി​ക്ക​റ്റു​ക​ൾ റ​ദ്ദാ​ക്കാ​നു​മാ​ണ്‌ സൈ​ബ​ർ പ്ര​ചാ​ര​ണം. ദീ​പി​ക​യ്ക്കെ​തി​രെ രൂ​ക്ഷ​മാ​യ പ്ര​തി​ക​ര​ണ​ങ്ങ​ളു​മാ​ണ് ബി​ജെ​പി നേ​താ​ക്ക​ളു​ടെ ഭാ​ഗ​ത്തു​നി​ന്നും ഉ​ണ്ടാ​യ​ത്. ഇ​തി​നെ തു​ട​ർ​ന്നാ​ണ് പി​ന്തു​ണ​യു​മാ​യി അ​ഖി​ലേ​ഷ് യാ​ദ​വ് രം​ഗ​ത്തെ​ത്തി​യ​ത്. ല​ക്നോ​വി​ലെ തി​യ​റ്റ​റി​ലാ​ണ് പ്ര​ത്യേ​ക പ്ര​ദ​ർ​ശ​നം ന​ട​ത്തു​ന്ന​ത്.

ഛപ​കി​ന് പി​ന്തു​ണ​യു​മാ​യി വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ കോ​ണ്‍​ഗ്ര​സ് സ​ര്‍​ക്കാ​രു​ക​ളും രം​ഗ​ത്തെ​ത്തി​യി​രു​ന്നു. മ​ധ്യ​പ്ര​ദേ​ശി​ലും ച​ത്തീ​സ്ഗ​ഡി​ലും ചി​ത്ര​ത്തി​നു നി​കു​തി ഒ​ഴി​വാ​ക്കി​യി​രു​ന്നു. ആ​സി​ഡ്‌ ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ പെ​ൺ​കു​ട്ടി​യു​ടെ യ​ഥാ​ർ​ഥ ജീ​വി​ത​മാ​ണ് ദീ​പി​ക സി​നി​മ​യി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

ദീ​പി​ക​യും സം​വി​ധാ​യി​ക മേ​ഘ്‌​ന ഗു​ൽ​സാ​റും സം​യു​ക്ത​മാ​യി നി​ർ​മി​ച്ച ചി​ത്രം ഇ​ന്നാ​ണ് പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തി​യ​ത്. ദീ​പി​ക പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തി​യ പ​ത്മാ​വ​ത് ബ​ഹി​ഷ്ക​രി​ക്കാ​ൻ സം​ഘ​പ​രി​വാ​ർ കേ​ന്ദ്ര​ങ്ങ​ൾ മു​മ്പ് തീ​വ്ര​നീ​ക്കം ന​ട​ത്തി​യെ​ങ്കി​ലും സി​നി​മ വ​ൻ ഹി​റ്റാ​യി മാ​റി​യി​രു​ന്നു.

Related posts