എന്തിനാണ് ഈ മനോഹരമായ സീന്‍ ഒഴിവാക്കിയത്! ’96’ ല്‍ നിന്ന് ഒഴിവാക്കിയ സീന്‍ പുറത്തുവിട്ട അണിയറപ്രവര്‍ത്തകരോട് ചോദ്യം; ഗായിക എസ്.ജാനകി അഭിനയിച്ച സീന്‍ സിനിമയില്‍ നിന്ന് ഒഴിവാക്കിയതിന് കാരണമിങ്ങനെ

ഈ വര്‍ഷം സൗത്ത് ഇന്ത്യന്‍ സിനിമാസ്വാദകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ച് ആഘോഷമാക്കിയ സിനിമയാണ് വിജയ് സേതുപതിയും തൃഷയും നായികാ നായകന്മാരായി തകര്‍ത്തഭിനയിച്ച 96 എന്ന ചിത്രം. ആരാധക പ്രശംസയും നിരൂപക പ്രശംസയും ഒരുപോലെ നേടിയെടുക്കുകയുണ്ടായി 96.

ചിത്രം ബോക്‌സോഫീസില്‍ നേട്ടങ്ങള്‍ കയ്യടക്കുന്നതിന് പിന്നാലെ ചിത്രത്തില്‍ നിന്ന് ഡിലീറ്റ് ചെയ്ത ഒരു രംഗം ഇപ്പോള്‍ പുറത്തു വിട്ടിരിക്കുകയാണ് സിനിമയുടെ പിന്നണി പ്രവര്‍ത്തകര്‍.

എന്നാല്‍ സമയദൈര്‍ഘ്യം മൂലമാണ് രംഗം ഒഴിവാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. പുറത്ത് വിട്ട് നിമിഷങ്ങള്‍കകം വീഡിയോ സമൂഹ മാധ്യമങ്ങളില്‍ തരംഗമാവുകയും ചെയ്തു. എന്തിനാണ് ഇത്രയും മനോഹരമായ സീന്‍ സിനിമയില്‍ നിന്ന് ഒഴിവാക്കിയെതെന്നാണ് കണ്ടവരെല്ലാം ഇപ്പോള്‍ ചോദിക്കുന്നത്.

റാമും ജാനുവും ഒരുമിച്ചുള്ള രാത്രിയിലെ മനോഹരമായ രംഗമാണിത്. സിനിമയില്‍ ജാനുവിന്റെ യഥാര്‍ഥ പേര് എസ്. ജാനകി ദേവി എന്നാണ്. ഗായിക എസ് ജാനകിയോടും ഇഷ്ടകൂടുതല്‍ കൊണ്ടാണ് ഇത്തരത്തില്‍ ജാനുവിന് മാതാപിതാക്കള്‍ പേര് നല്‍കിയത്.

റാം ജാനുവിനെ ഗായിക എസ് ജാനകിയുടെ വീടിനു മുന്നില്‍ എത്തിക്കുന്നതും തുടര്‍ന്ന് ജാനകിയെ നേരില്‍ കാണുന്നതുമാണ് രംഗം. ജാനകിയമ്മ അഭിനയിച്ചിട്ടും ഈ രംഗം എങ്ങനെ ഇത്രയും നാള്‍ രഹസ്യമായി ഇരുന്നുവെന്നാണ് അത്ഭുതം പകരുന്നത്. എങ്ങനെയാണെങ്കിലും റാമും ജാനുവും ജനഹൃദയങ്ങളില്‍ നിന്ന് വിട്ടു പോവുന്നേയില്ലെന്ന് ചുരുക്കം.

Related posts