വേ​ഗ​പ്പൂ​ട്ട് പ​രി​ശോ​ധ​ന നി​ല​ച്ചു; സ്വകാര്യ ബസുകൾ ഉൾപ്പെടെ നി​ര​ത്തി​ൽ വാ​ഹ​ന​ങ്ങ​ളു​ടെ  മ​ര​ണ​പ്പാ​ച്ചി​ൽ

കൊ​ച്ചി: വേ​ഗ​പ്പൂ​ട്ട് പ​രി​ശോ​ധ​ന നി​ല​ച്ച​തോ​ടെ യാ​ത്രി​ക​രു​ടെ ജീ​വ​ൻ പ​ണ​യം​വ​ച്ച് നി​ര​ത്തു​ക​ളി​ൽ സ്വ​കാ​ര്യ ബ​സു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള വാ​ഹ​ന​ങ്ങ​ളു​ടെ മ​ര​ണ​പ്പാ​ച്ചി​ൽ. മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വേ​ഗ​പ്പൂ​ട്ട് പ​രി​ശോ​ധ​ന കാ​ര്യ​ക്ഷ​മ​മ​ല്ലാ​താ​യ​തോ​ടെ​യാ​ണു വാ​ഹ​ന​ങ്ങ​ൾ നി​ര​ത്തു​ക​ളി​ലൂ​ടെ പാ​യു​ന്ന​ത്.

ബൈ​ക്ക് ഉ​ൾ​പ്പ​ടെ​യു​ള്ള ചെ​റു വാ​ഹ​ന​ങ്ങ​ളെ മാ​ത്രം തെ​ര​ഞ്ഞു​പി​ടി​ക്കു​ന്ന പോ​ലീ​സ് ടി​പ്പ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ഭാ​ര​വാ​ഹ​ന​ങ്ങ​ളെ ഒ​ഴി​വാ​ക്കു​ന്ന​താ​യും ആ​ക്ഷേ​പ​മു​ണ്ട്. ഇ​ത് അ​പ​ക​ട​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു കാ​ര​ണ​മാ​കു​ന്ന​താ​യി യാ​ത്രി​ക​ർ ആ​രോ​പി​ക്കു​ന്നു.

നേ​ര​ത്തെ മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​ക​ളി​ൽ ചി​ല വാ​ഹ​ന​ങ്ങ​ൾ വേ​ഗ​പ്പൂ​ട്ട് വി​ച്ഛേ​ദി​ച്ച​താ​യി ക​ണ്ടെ​ത്തി​യി​രു​ന്നു.

Related posts