അമലപോള്‍ രണ്ടാം വിവാഹത്തിന് ഒരുങ്ങുന്നുവെന്ന വാര്‍ത്ത പുറത്തുവിട്ട് തമിഴ് മാധ്യമങ്ങള്‍, അടുത്തിടെ വിവാഹമോചനം നേടിയ വിഷ്ണു വിശാലുമായി പ്രണയത്തിലെന്ന് ഗോസിപ്പ്, നിഷേധിച്ച് താരങ്ങള്‍

ഗോസിപ്പുകള്‍ക്ക് ഒട്ടും പഞ്ഞമില്ലാത്ത നടിയാണ് അമലപോള്‍. മലയാളത്തില്‍ നിന്നും തമിഴിലെത്തി ഗ്ലാമര്‍ റോളുകളിലൂടെ ആരാധകരെ ത്രസിപ്പിച്ച അമല അടുത്തിടെയാണ് വിവാഹമോചിതയായത്. വലിയ ആഘോഷത്തോടെ സംവിധായകന്‍ എ.എല്‍. വിജയിനെ വിവാഹം കഴിച്ചെങ്കിലും അതു നീണ്ടുനിന്നത് കുറച്ചുനാള്‍ മാത്രം. ഇപ്പോള്‍ നടി വീണ്ടും വിവാഹിതയാകുന്നുവെന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്.

അമലയുടെ ഏറ്റവും പുതിയ റിലീസ് ചിത്രം രാക്ഷസനില്‍ വിഷ്ണു വിശാല്‍ ആയിരുന്നു അമലയുടെ ജോഡി. ചിത്രം തിയേറ്ററുകളില്‍ വന്‍വിജയമാണ് നേടിയത്. രണ്ടുപോരും തകര്‍ത്ത് അഭിനയിക്കുകയും ചെയ്തു. എന്നാല്‍ റിലീസിന് തൊട്ടുപിന്നാലെ താന്‍ വിവാഹമോചിതനാകുന്നുവെന്ന വാര്‍ത്ത വിഷ്ണു വിശാല്‍ പുറത്തുവിട്ടു.

ഇപ്പോള്‍ വരുന്ന വാര്‍ത്ത അമല പോളും വിഷ്ണുവും വിവാഹിതരാകുന്നുവെന്നാണ്. സമൂഹമാധ്യങ്ങളിലും ചില തമിഴ് മാധ്യമങ്ങളിലും ആണ് ഈ വാര്‍ത്ത പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ ഈ അഭ്യൂഹത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് നടന്‍ വിഷ്ണു. ഇത്തരം റിപ്പോര്‍ട്ടുകളെ കഠിനമായ ഭാഷയില്‍ തന്നെ അദ്ദേഹം ട്വിറ്ററിലൂടെ വിമര്‍ശിച്ചു. എന്ത് അംസബന്ധ വാര്‍ത്തയാണിത്. കുറച്ച് ഉത്തരവാദിത്വത്തോടെ പെരുമാറൂ. ഞങ്ങളും മനുഷ്യരാണ്. ഞങ്ങള്‍ക്കും കുടുംബവും ജീവിതവുമുണ്ട്. മറ്റെന്തിനെങ്കിലും വേണ്ടി ഇങ്ങിനെയൊന്നും എഴുതരുത്’ വിഷ്ണു ട്വിറ്ററില്‍ കുറിച്ചു. അതേസമയം അമലപോള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Related posts