രാജ്യ തലസ്ഥാനത്ത് കൽക്കരി കത്തിച്ച പുക ശ്വസിച്ച് നാല് മരണം

ന്യൂ​ഡ​ൽ​ഹി: ആ​ലി​പ്പു​രി​ൽ ചൂ​ടു​കാ​യു​ന്ന​തി​നി​ടെ പു​ക ശ്വ​സി​ച്ച് ര​ണ്ടു കു​ട്ടി​ക​ള​ട​ക്കം ഒ​രു കു​ടും​ബ​ത്തി​ലെ നാ​ലു​പേ​ർ മ​രി​ച്ചു. ശ​നി​യാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം. ചൂ​ടു​കാ​യാ​നു​പ​യോ​ഗി​ക്കു​ന്ന ക​ൽ​ക്ക​രി ഉ​പ​യോ​ഗി​ച്ചു​ള്ള അം​ഗി​തി​യി​ൽ നി​ന്നു​ള്ള പു​ക ശ്വ​സി​ച്ച​താ​ണ് മ​ര​ണ കാ​ര​ണം.

ത​ണു​പ്പ​ക​റ്റാ​ൻ രാ​ത്രി ക​ത്തി​ച്ചു​വ​ച്ച അം​ഗി​തി​യി​ൽ നി​ന്നു​ള്ള പു​ക മു​റി​യി​ൽ നി​റ​ഞ്ഞ​തോ​ടെ ഓ​ക്സി​ജ​ന്‍റെ അ​ള​വ് താ​ഴ്ന്ന് ശ്വാ​സം​മു​ട്ടി മ​രി​ക്കു​ക​യ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ഉ​ത്ത​ർ​പ്ര​ദേ​ശി​ലും സ​മാ​ന​രീ​തി​യി​ൽ അ​പ​ക​ടം റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു.

ത​ണു​പ്പ​ക​റ്റാ​നാ​യി ക​ൽ​ക്ക​രി ക​ത്തി​ക്കു​ന്ന കാ​ര്യ​ത്തി​ൽ ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന് ഡ​ൽ​ഹി സ​ർ​ക്കാ​ർ ജ​ന​ങ്ങ​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ക​ൽ​ക്ക​രി ക​ത്തി​ക്കു​ന്നു​ണ്ടെ​ങ്കി​ൽ ഉ​റ​ങ്ങു​ന്ന​തി​ന് മു​മ്പ് കെ​ടു​ത്ത​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം.

Related posts

Leave a Comment