മാതാപിതാക്കളുമായി വാക്കുതർക്കം: മെട്രോ ട്രാക്കിൽ നിന്ന് കോളജ് വിദ്യാർഥിനിയുടെ ആത്മഹത്യാഭീഷണി

ന്യൂ​ഡ​ൽ​ഹി: മെ​ട്രോ ട്രാ​ക്കി​ൽ നി​ന്ന് ആത്മഹത്യാഭീഷണി മുഴക്കി കോളജ് വിദ്യാർഥിനി. സെ​ൻ​ട്ര​ൽ ഡ​ൽ​ഹി​യി​ലെ ഷാ​ദി​പൂ​ർ മെ​ട്രോ സ്റ്റേ​ഷ​നി​ലെ ട്രാ​ക്കി​ൽ നി​ന്നാ​ണ് റോ​ഡി​ലേ​ക്ക് ചാ​ടാ​ൻ യു​വ​തി ശ്ര​മി​ച്ച​ത്. തു​ട​ർ​ന്ന് മെ​ട്രോ സ്റ്റേ​ഷ​നി​ലു​ണ്ടാ​യി​രു​ന്ന സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ യു​വ​തി​യെ ര​ക്ഷ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. 

മെ​ട്രോ ട്രാ​ക്കി​ലൂ​ടെ ന​ട​ന്ന് യു​വ​തി ആ​ത്മ​ഹ​ത്യാ ഭീ​ഷ​ണി മു​ഴ​ക്കി‍​യ​താ​യി ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. പിന്നാലെ യു​വ​തി​യെ കു​ടും​ബ​ത്തി​ന് കൈ​മാ​റി. 

സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി​രു​ന്നു. മെ​ട്രോ ട്രാ​ക്കി​ൽ യു​വ​തി നി​ൽ​ക്കു​ന്ന​ത് വീ​ഡി​യോ​യി​ൽ കാ​ണാം. അ​വ​ളു​ടെ ഒ​രു കൈ​യി​ൽ മൊ​ബൈ​ൽ ഫോ​ണും ഉ​ണ്ടാ​യി​രു​ന്നു. 

മാ​താ​പി​താ​ക്ക​ളു​മാ​യി വ​ഴ​ക്കി​ട്ട​തി​നെ തു​ട​ർ​ന്ന് കോ​ളേ​ജ് വി​ദ്യാ​ർ​ഥി​നി​യാ​യ യു​വ​തി അ​സ്വ​സ്ഥ​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞു.

ഇ​ന്ന​ലെ വൈ​കി​ട്ട് 5:30 ഓ​ടെ, ഷാ​ദി​പൂ​ർ മെ​ട്രോ സ്‌​റ്റേ​ഷ​നി​ലെ ഒ​രു മെ​ട്രോ​യി​ൽ നി​ന്ന് യു​വ​തി ഇ​റ​ങ്ങി ട്രാ​ക്കി​ലൂ​ടെ ന​ട​ക്കാ​ൻ തു​ട​ങ്ങി. അ​വ​ളെ ക​ണ്ട​തും താ​ഴെ റോ​ഡി​ലു​ണ്ടാ​യി​രു​ന്ന ആ​ളു​ക​ൾ നി​ല​വി​ളി​ച്ചു, തി​രി​കെ പോ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും യു​വ​തി ചാ​ടു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു. 

 

 

Related posts

Leave a Comment