പ​മ്പാ​ന​ദി​യി​ൽ ചാ​ടി യു​വ​തി ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വം, ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ; ടെസി നേരിട്ടത് ശാരീരികവും മാനസികവുമായ പീഡനം

മു​ക്കൂ​ട്ടു​ത​റ: പെ​രു​ന്തേ​ന​രു​വി വെ​ള്ള​ച്ചാ​ട്ട​ത്തി​നു താ​ഴെ പ​മ്പാ​ന​ദി​യി​ൽ ചാ​ടി യു​വ​തി ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ. ചാ​ത്ത​ൻ​ത​റ ക​രി​ങ്ങാ​മാ​വി​ൽ ടെ​സി (29) ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ ചാ​ത്ത​ൻ​ത​റ സ്വ​ദേ​ശി​യാ​യ ഭ​ർ​ത്താ​വ് കെ.​എ​സ്. അ​ര​വി​ന്ദ് (36) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.‌

ഭ​ർ​ത്താ​വി​ൽനി​ന്നു​ള്ള ശാ​രീ​രി​ക, മാ​ന​സി​ക പീ​ഡ​നം കാ​ര​ണ​മാ​ണ് ടെ​സി ജീ​വ​നൊ​ടു​ക്കി​യ​തെ​ന്ന് ക​ണ്ടെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​റ​സ്റ്റ്. ഗാ​ർ​ഹി​ക പീ​ഡ​നം, ആ​ത്മ​ഹ​ത്യാപ്രേ​ര​ണ തു​ട​ങ്ങി​യ വ​കു​പ്പു​ക​ൾ ചു​മ​ത്തി​യാ​ണ് അ​ര​വി​ന്ദി​നെ​തി​രേ കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​ർ 30നാ​ണ് ടെ​സി പ​മ്പാ ന​ദി​യി​ൽ ചാ​ടി​യ​ത്.

അ​ന്ന് ഉ​ച്ച​യ്ക്ക് ര​ണ്ടോ​ടെ അ​രു​വി​യി​ലെ​ത്തി​യ ടെ​സി ആ​റ്റി​ൽ ചാ​ടു​ക​യാ​യി​രു​ന്നു. ചെ​രി​പ്പ് ഊ​രി​യി​ട്ട ശേ​ഷം മൊ​ബൈ​ൽ ഫോ​ൺ പാ​റ​പ്പു​റ​ത്തു വ​ച്ചി​ട്ട് യു​വ​തി ആ​റ്റി​ൽ ചാ​ടി​യ​താ​യി ദൃ​ക്സാ​ക്ഷി​ക​ളാ​ണ് അ​റി​യി​ച്ച​ത്. അ​ന്നും പി​റ്റേ​ന്നു രാ​വി​ലെ​യും അ​ഗ്നി​ര​ക്ഷാസേ​ന​യും നാ​ട്ടു​കാ​രും തെ​ര​ച്ചി​ൽ തു​ട​ർ​ന്നെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​രു​ന്നി​ല്ല.

ഒ​ടു​വി​ൽ ഈ​രാ​റ്റു​പേ​ട്ട ന​ന്മ​ക്കൂ​ട്ടം ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ പാ​താ​ള​ക്ക​ര​ണ്ടി​യി​ൽ ഉ​ട​ക്കി​യ മൃ​ത​ദേ​ഹം ക​ര​യ്ക്കെ​ടു​ക്കു​ക​യാ​യി​രു​ന്നു. കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി​യ ശേ​ഷ​മാ​ണ് മൃ​ത​ദേ​ഹം സം​സ്ക​രി​ച്ച​ത്. കു​ടും​ബ​പ്ര​ശ്ന​ങ്ങ​ളാ​ണ് സം​ഭ​വ​ത്തി​നു പി​ന്നി​ലെ​ന്നു പോ​ലീ​സ് അ​റി​യി​ച്ചി​രു​ന്നു. ഇ​വ​ർ​ക്ക് ഒ​മ്പ​ത് വ​യ​സു​ള്ള മ​ക​ളു​ണ്ട്. അ​ര​വി​ന്ദ് ഓ​ട്ടോ ഡ്രൈ​വ​റാ​ണ്.

 

 

Related posts

Leave a Comment