ഒ​രു നാ​ടു മു​ഴു​വ​ൻ ഒ​ന്നി​ച്ചു ന​ട​ത്തി​യ തി​ര​ച്ചി​ൽ​ വി​ഫ​ല​മാ​യി..​! ദേ​വ​ന​ന്ദ​യ്ക്കാ​യി മോ​ഹ​ൻ​ലാ​ലും കു​ഞ്ചാ​ക്കോ ബോ​ബ​നും; ആദരാഞ്ജലി അർപ്പിച്ച് മമ്മൂട്ടിയും ദുൽഖറും

തി​രു​വ​ന​ന്ത​പു​രം: കൊ​ല്ലം ഇ​ള​വൂ​രി​ൽ നി​ന്ന് ഏ​ഴു വ​യ​സു​കാ​രി​യാ​യ ദേ​വ​ന​ന്ദ എ​ന്ന കു​ട്ടി​യെ കാ​ണാ​താ​യ വാ​ർ​ത്ത അ​റി​ഞ്ഞ​പ്പോ​ൾ മു​ത​ൽ പ്രാ​ർ​ഥ​ന​യോ​ടെ​യാ​ണ് കേ​ര​ളം കാ​ത്തി​രു​ന്ന​ത്. മ​ല​യാ​ളി​ക​ൾ എ​ല്ലാ​വ​രും കു​ട്ടി​ക്കാ​യി സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ സ​ജീ​വ​മാ​യി.

ന​ട​ൻ​മാ​രാ​യ മോ​ഹ​ൻ​ലാ​ലും കു​ഞ്ചാ​ക്കോ ബോ​ബ​നും ദേ​വ​ന​ന്ദ​യെ കാ​ണാ​നി​ല്ലെ​ന്ന വാ​ർ​ത്ത ത​ങ്ങ​ളു​ടെ ഫേ​സ്ബു​ക്ക് പേ​ജി​ൽ പ​ങ്കു വ​ച്ചി​രു​ന്നു. ദ​യ​വാ​യി ശ്ര​ദ്ധി​ക്കൂ എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ​യാ​ണ് മോ​ഹ​ൻ​ലാ​ൽ വാ​ർ​ത്ത പ​ങ്കു​വ​ച്ച​ത്.

ദേ​വ​ന​ന്ദ​യു​ടെ മ​ര​ണ​വാ​ർ​ത്ത പു​റ​ത്തു​വ​ന്ന​ശേ​ഷം ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ചു കൊ​ണ്ട് കു​ഞ്ചാ​ക്കോ ബോ​ബ​ൻ ഫേ​സ്ബു​ക്കി​ൽ കു​റി​പ്പ് പ​ങ്കു​വ​ച്ചു.

“ഒ​രു നാ​ടു മു​ഴു​വ​ൻ ഒ​ന്നി​ച്ചു ന​ട​ത്തി​യ തി​ര​ച്ചി​ലും പ്രാ​ർ​ത്ഥ​ന​ക​ളും വി​ഫ​ല​മാ​യി..​ദേ​വ​ന​ന്ദ വി​ട​വാ​ങ്ങി…​ആ​ദ​രാ​ഞ്ജ​ലി​ക​ൾ” എ​ന്നാ​ണ് കു​ഞ്ചാ​ക്കോ ബോ​ബ​ൻ എ​ഴു​തി​യ​ത്.

മമ്മൂട്ടിയും ദുൽഖർ സൽമാനും ദേവനന്ദയ്ക്ക് ആദരാഞ്ജലി അർപ്പിച്ചു. സമൂഹമാധ്യമങ്ങൾ വഴിയാണ് ഇരുവരും ആദരാഞ്ജലി അർപ്പിച്ചത്.

Related posts

Leave a Comment