അ​ഗ​സ്‌​ത്യാ​ർ​കൂ​ട​ത്തി​ലും ആചാരം ലംഘിച്ച് സ്ത്രീ; ച​രി​ത്രം കു​റി​ച്ച് ധ​ന്യ സ​ന​ൽ

തി​രു​വ​ന​ന്ത​പു​രം: ഹൈ​ക്കോ​ട​തി വി​ധി​ക്കു ശേ​ഷം അ​ഗ​സ്‌​ത്യാ​ർ​കൂ​ട​ത്തി​ൽ പ്ര​വേ​ശി​ക്കു​ന്ന ആ​ദ്യ വ​നി​ത​യാ​യി ധ​ന്യ സ​ന​ൽ. കേ​ന്ദ്ര പ്ര​തി​രോ​ധ​മ​ന്ത്രാ​ല​യ​ത്തി​ലെ പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് ഓ​ഫീ​സ​റാ​യ ധ​ന്യ ഇ​തോ​ടെ അ​ഗ​സ്‌​ത്യാ​ർ​കൂ​ട​ത്തി​ൽ പ​തി​ഞ്ഞ ആ​ദ്യ പെ​ൺ​പാ​ദ​ത്തി​നു ഉ​ട​മ​യാ​യി. അ​ഗ​സ്‌​ത്യാ​ർ​കൂ​ട​ത്തി​ലേ​ക്കു​ള്ള ട്ര​ക്കിം​ഗ് സം​ഘ​ത്തി​ലെ ഏ​ക വ​നി​ത​യാ​യി​രു​ന്നു ധ​ന്യ.

ബോ​ണ​ക്കാ​ടി​ലെ ബേ​സ് ക്യാ​മ്പി​ൽ നി​ന്ന് ആ​രം​ഭി​ച്ച യാ​ത്ര ചൊ​വാ​ഴ്ച ബേ​സ് ക്യാ​മ്പി​ൽ എ​ത്തി. മ​ല​പ്പു​റം മ​ഞ്ചേ​രി സ്വ​ദേ​ശി​നി​യും ന​ഴ്‌​സിം​ഗ് ബി​രു​ദ​ധാ​രി​യു​മാ​ണ് ധ​ന്യ സ​ന​ൽ. കാ​ടി​നെ​യും കാ​ടി​ന്‍റെ അ​നു​ഭ​വ​ങ്ങ​ളെ​യും അ​ടു​ത്ത​റി​യു​ക​യാ​ണ് യാ​ത്ര​യു​ടെ ല​ക്ഷ്യ​മെ​ന്ന് ധ​ന്യ പി​ടി​ഐ​യോ​ട് പ​റ​ഞ്ഞു. തി​ങ്ക​ളാ​ഴ്ച ബോ​ണ​ക്കാ​ടി​ൽ സ്ത്രീ​ക​ളും പു​രു​ഷ​ന്മാ​രും അ​ട​ങ്ങു​ന്ന 200ഓ​ളം കാ​ണി വി​ഭാ​ഗ​ക്കാ​ർ ധ​ന്യാ സ​ന​ൽ അ​ട​ങ്ങു​ന്ന സം​ഘ​ത്തി​ന്‍റെ മ​ല​ക​യ​റ്റ​ത്തെ എ​തി​ർ​ത്ത് പ്ര​തി​ഷേ​ധം ന​ട​ത്തി​യി​രു​ന്നു.

നെ​യ്യാ​ർ വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ന് സ​മീ​പം 1,868 മീ​റ്റ​ർ ഉ​യ​ര​ത്തി​ൽ സ്ഥി​തി ചെ​യ്യു​ന്ന അ​ഗ​സ്ത്യ മ​ല​യി​ൽ എ​ത്ത​ണ​മെ​ങ്കി​ൽ 22 കി​ലോ​മീ​റ്റ​റോ​ളം ട്ര​ക്കിം​ഗ് ന​ട​ത്ത​ണം.​വ​നം വ​കു​പ്പ് സം​ഘ​ടി​പ്പി​ക്കു​ന്ന ട്ര​ക്കിം​ഗി​ൽ 100 പേ​ര​ട​ങ്ങു​ന്ന സം​ഘ​ത്തെ​യാ​ണ് ഒ​രു ദി​വ​സം അ​ഗ​സ്‌​ത്യ​മ​ല​യി​ലേ​ക്ക് ക​ട​ത്തി​വി​ടു​ന്ന​ത്. 47 ദി​വ​സം നീ​ണ്ടു നി​ൽ​ക്കു​ന്ന ട്ര​ക്കിം​ഗി​ന് 4,700 പേ​രാ​ണ് ര​ജി​സ്റ്റ​ർ ചെ​യ്‌​തി​രി​ക്കു​ന്ന​ത്. ഇ​തി​ൽ 100 പേ​ർ വ​നി​ത​ക​ളാ​ണ്.

Related posts