ഇ​തു ധോ​ണി​ക്കേ പ​റ്റൂ!

ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് ടീ​മി​ന്‍റെ പ്ര​ത്യേ​കി​ച്ച്, ഏ​ക​ദി​ന, ട്വ​ന്‍റി 20 മ​ത്സ​ര​ങ്ങ​ളി​ല്‍ ഇ​പ്പോ​ഴും മ​ഹേ​ന്ദ്ര സിം​ഗ് ധോ​ണി ഫ​സ്റ്റ് ചോ​യ്‌​സ് വി​ക്ക​റ്റ് കീ​പ്പ​റാ​ണ് എ​ന്ന​തി​ന്‍റെ തെ​ളി​വാ​ണ് ബു​ധ​നാ​ഴ്ച ഐ​പി​എ​ലി​ല്‍ ചെ​ന്നൈ സൂ​പ്പ​ര്‍ കിം​ഗ്‌​സ്-​ഡ​ല്‍ഹി ക്യാ​പി​റ്റ​ല്‍സ് മ​ത്സ​ര​ത്തി​ല്‍ വ്യ​ക്ത​മാ​യ​ത്.

ആ​ദ്യം ബാ​റ്റ് കൊ​ണ്ട് ഇ​ന്ദ്ര​ജാ​ലം കാ​ട്ടി​യ ധോ​ണി വി​ക്ക​റ്റി​നു പി​ന്നി​ലു​ള്ള പ്ര​ക​ട​നം​കൊ​ണ്ട് ഇ​ന്ദ്ര​ജാ​ലം പൂ​ര്‍ത്തി​യാ​ക്കി. പ​നി​മൂ​ലം കഴിഞ്ഞ മ​ത്സ​ര​ത്തി​ല്‍ മും​ബൈ​യ്‌​ക്കെ​തി​രെ ധോ​ണി കളിച്ചിരുന്നില്ല. തിരിച്ചുവന്ന ധോണി ബാ​റ്റിം​ഗി​ലും വി​ക്ക​റ്റി​നു പി​ന്നി​ലും ഒ​രേ​പോ​ലെ തി​ള​ങ്ങി​യ ധോ​ണി ഡ​ല്‍ഹി ക്യാ​പി​റ്റ​ല്‍സി​നെ​തി​രാ​യ മ​ല്‍സ​ര​ത്തി​ല്‍ മാ​ന്‍ ഓ​ഫ് ദ ​മാ​ച്ചാ​യി.

ആ​ദ്യം വി​ക്ക​റ്റി​നു മു​ന്നി​ല്‍

വ​ന്‍ സ്‌​കോ​ര്‍ ല​ക്ഷ്യ​മി​ല്ലാ​തെ നി​ര​ങ്ങി​നീ​ങ്ങി​യ ചെ​ന്നൈ​യെ അ​വ​സാ​ന ഓ​വ​റു​ക​ളി​ല്‍ ത​ക​ര്‍ത്ത​ടി​ച്ച ധോ​ണി​യാ​ണ് പൊ​രു​താ​നു​ള്ള സ്‌​കോ​റി​ലെ​ത്തി​ച്ച​ത്. 22 പ​ന്തി​ല്‍ പു​റ​ത്താ​കാ​തെ 44 റ​ണ്‍സ് നേ​ടി​യ ചെ​ന്നൈ നാ​യ​ക​ന്‍ ടീ​മി​നെ നാ​ലു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 179 റ​ണ്‍സ് എ​ന്ന ഭേ​ദ​പ്പെ​ട്ട നി​ല​യി​ലെ​ത്തി​ച്ചു. നാ​ലു സി​ക്‌​സും മൂ​ന്നു ബൗ​ണ്ട​റി​യും ധോ​ണി നേ​ടി. ഇ​തി​ലെ ര​ണ്ടു സി​ക്‌​സ് ട്രെ​ന്‍റ് ബോ​ള്‍ട്ടി​നെ​തി​രെ അ​വ​സാ​ന ഓ​വ​റി​ലെ അ​വ​സാ​ന ര​ണ്ടു പ​ന്തു​ക​ളി​ല്‍. തൊ​ട്ടു​മു​ന്‍പു​ള്ള ഓ​വ​റി​ല്‍ ക്രി​സ് മോ​റി​സി​ന്‍റെ അ​പ​ക​ട​ക​ര​മാ​യ ബീ​മ​റും ധോ​ണി നി​ലം​തൊ​ടാ​തെ ഗാ​ല​റി​യി​ലെ​ത്തി​ച്ചി​രു​ന്നു.

ര​ണ്ടാ​മ​ത് വി​ക്ക​റ്റി​നു പി​ന്നി​ല്‍

ഡ​ല്‍ഹി മ​റു​പ​ടി ബാ​റ്റിം​ഗി​ന് ഇ​റ​ങ്ങി​യ​തോ​ടെ ആ ​ധോ​ണി​യു​ടെ മി​ക​വ് കൂ​ടു​ത​ല്‍ വ്യ​ക്ത​മാ​യി. ഇ​ക്കു​റി വി​ക്ക​റ്റി​നു പി​ന്നി​ല്‍ മി​ന്നു​ന്ന ഫോ​മി​ലാ​യി​രു​ന്ന ധോ​ണി ഒ​രു ക്യാ​ച്ചും രണ്ടു സ്റ്റംപിംഗും നടത്തി. അ​മി​ത് മി​ശ്ര​യാ​ണ് ധോ​ണി​ക്കു ക്യാ​ച്ചു സ​മ്മാ​നി​ച്ച​തെ​ങ്കി​ല്‍ ക്രി​സ് മോ​റി​സ്, ക്യാ​പ്റ്റ​ന്‍ ശ്രേ​യ​സ് അ​യ്യ​ര്‍ എ​ന്നി​വ​രാ​ണ് ആ ​മി​ന്ന​ല്‍ സ്റ്റം​പിം​ഗി​ന് ഇ​ര​യാ​യ​ത്. അ​തും വെ​റും മൂ​ന്നു പ​ന്തു​ക​ള്‍ക്കി​ടെ!

ര​വീ​ന്ദ്ര ജ​ഡേ​ജ എ​റി​ഞ്ഞ 12-ാം ഓ​വ​റി​ലാ​ണ് മൂ​ന്നു പ​ന്തി​നി​ടെ ര​ണ്ടു സ്റ്റം​പിം​ഗു​മാ​യി ധോ​ണി ആ​രാ​ധ​ക​രെ ആ​വേ​ശ​ത്തി​ലാ​ഴ്ത്തി​യ​ത്. ഓ​വ​റി​ന്‍റെ നാ​ലാം പ​ന്തി​ല്‍ ആ​ദ്യം ഇ​ര​യാ​യ​ത് ക്രി​സ് മോ​റി​സ്. ജ​ഡേ​ജ​യു​ടെ പ​ന്തു പ്ര​തി​രോ​ധി​ക്കാ​നു​ള്ള മോ​റി​സി​ന്‍റെ ശ്ര​മം പി​ഴ​ച്ചു. പ​ന്തു പി​ടി​ച്ചെ​ടു​ത്ത ധോ​ണി സ്റ്റം​പി​ള​ക്കി​യ​ശേ​ഷം അ​പ്പീ​ല്‍ ചെ​യ്തു.

ഔ​ട്ട​ല്ലെ​ന്ന ആ​ത്മ​വി​ശ്വാ​സ​ത്തി​ല്‍ മോ​റി​സ് ക്രീ​സി​ല്‍ തു​ട​ര​വെ അം​പ​യ​ര്‍ തീ​രു​മാ​നം തേ​ര്‍ഡ് അം​പ​യ​റി​നു വി​ട്ടു. റീ​പ്ലേ ക​ണ്ട​വ​ര്‍ ഞെ​ട്ടി​ക്കാ​ണും. ജ​ഡേ​ജ​യു​ടെ പ​ന്തു പ്ര​തി​രോ​ധി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ല്‍ മോ​റി​സി​ന്‍റെ കാ​ല്‍പ്പാ​ദം ക്രീ​സി​ല്‍നി​ന്നു ചെ​റു​താ​യി ഉ​യ​ര്‍ന്നി​രു​ന്നു. 0.12 സെ​ക്ക​ന്‍ഡി​ല്‍ ധോ​ണി സ്റ്റം​പി​ള​ക്കി. കാ​ല്‍ ഉ​യ​ര്‍ന്നി​രു​ന്ന​ത് ധോ​ണി മാ​ത്ര​മേ ​ക​ണ്ടു​ള്ളൂ. തേ​ര്‍ഡ് അം​പ​യ​ര്‍പോ​ലും അ​ദ്ഭു​പ്പെ​ട്ടു​കാ​ണും.

മോ​റി​സി​നു പ​ക​രം ക്രീ​സി​ലെ​ത്തി​യ ജ​ഗ​ദീ​ഷ് സു​ചി​ത് സിം​ഗി​ള്‍ നേ​ടി ശ്രേ​യ​സ് അ​യ്യ​ര്‍ക്കു സ്‌െ്രെ​ട​ക്ക് കൈ​മാ​റി​യ​തോ​ടെ അ​ടു​ത്ത ‘മ​ഹേ​ന്ദ്ര​ജാ​ല’’​ത്തി​നു​ള്ള നി​മി​ഷം പി​റ​ന്നു. ഇ​ക്കു​റി ജ​ഡേ​ജ​യു​ടെ പ​ന്തു പ്ര​തി​രോ​ധി​ക്കാ​ന്‍ അ​യ്യ​രു​ടെ ശ്ര​മം. അ​തു​ പാ​ളി​യ​തോ​ടെ പ​ന്തു ധോ​ണി​യു​ടെ കൈ​ക​ളി​ല്‍. നി​മി​ഷാ​ര്‍ധ​ത്തി​നു​ള്ളി​ല്‍ ധോ​ണി സ്റ്റം​പി​ള​ക്കി. വീ​ണ്ടും സ്റ്റം​പിം​ഗി​ന് അ​പ്പീ​ല്‍. ഇ​ക്കു​റി ആ​രാ​ധ​ക​ര്‍ വീ​ണ്ടും ഞെ​ട്ടി.

ജ​ഡേ​ജ​യു​ടെ പ​ന്തു പ്ര​തി​രോ​ധി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ല്‍ അ​യ്യ​രു​ടെ കാ​ല്‍പ്പാ​ദം ഒ​രു സെ​ന്‍റി മീ​റ്റ​റി​ന​ടു​ത്ത് മാ​ത്രം ഉ​യ​ര്‍ന്നി​രി​ക്കു​മ്പോ​ഴാ​ണ് ധോ​ണി​യു​ടെ സ്റ്റം​പിം​ഗ്. 0.16 സെ​ക്ക​ന്‍ഡാ​യി​രു​ന്നു ധോ​ണി​ക്ക് സ്റ്റം​പി​ഗി​നു വേ​ണ്ടി​വ​ന്ന സ​മ​യം. 31 പ​ന്തി​ല്‍ 44 റ​ണ്‍സു​മാ​യി അ​യ്യ​രും പു​റ​ത്ത്.മ​ത്സ​ര​ത്തി​ല്‍ ഡ​ല്‍ഹി 16.2 ഓ​വ​റി​ല്‍ 99 റ​ണ്‍സി​ന് എ​ല്ലാ​വ​രും പു​റ​ത്താ​യി. ചെ​ന്നൈ​യ്ക്ക് 80 റ​ണ്‍സി​ന്‍റെ ജ​യ​വും പോ​യി​ന്‍റ് പ​ട്ടി​ക​യി​ല്‍ ഒ​ന്നാം സ്ഥാ​ന​വും.

Related posts