ദേ​ശീ​യ റി​ക്കാ​ർ​ഡ് തി​രു​ത്തി ദ്യു​തി ച​ന്ദ്; ഒ​ളി​ന്പി​ക്സ് യോ​ഗ്യ​ത​യു​ടെ തൊ​ട്ട​രി​കെ

റാ​ഞ്ചി: 100 മീ​റ്റ​റി​ൽ സ്വ​ന്തം ദേ​ശീ​യ റി​ക്കാ​ർ​ഡ് തി​രു​ത്തി ദ്യു​തി ച​ന്ദ്. ദേ​ശീ​യ റി​ക്കാ​ർ​ഡും മീ​റ്റ് റി​ക്കാ​ർ​ഡും തി​രു​ത്തി​യാ​ണ് 59-ാമ​ത് ദേ​ശീ​യ ഓ​പ്പ​ണ്‍ അ​ത്ല​റ്റി​ക്സി​ൽ ദ്യു​തി 11.25 സെ​ക്ക​ൻ​ഡി​ൽ സ്വ​ർ​ണ​ത്തി​ലെ​ത്തി​യ​ത്.

സ​ര​സ്വ​തി സാ​ഹ 2002-ൽ ​കു​റി​ച്ച 11.43 സെ​ക്ക​ൻ​ഡ് ആ​യി​രു​ന്നു ഇ​തു​വ​രെ​യു​ണ്ടാ​യി​രു​ന്ന മീ​റ്റ് റി​ക്കാ​ർ​ഡ്. ദോ​ഹ ലോ​ക ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ കു​റി​ച്ച 11.26 സെ​ക്ക​ൻ​ഡ് എ​ന്ന സ്വ​ന്തം ദേ​ശീ​യ റി​ക്കാ​ർ​ഡാ​ണ് ദ്യു​തി മെ​ച്ച​പ്പെ​ടു​ത്തി​യ​ത്. സെ​മി 11.22 സെ​ക്ക​ൻ​ഡി​ലാ​ണ് ദ്യു​തി പൂ​ർ​ത്തി​യാ​ക്കി​യ​ത്. ത​മി​ഴ്നാ​ടി​ന്‍റെ അ​ർ​ച്ച​ന ശു​ശീ​ന്ദ്ര​നാ​ണ് (11.54 സെ​ക്ക​ൻ​ഡ്) വെ​ള്ളി.

ഇ​തോ​ടെ 2020 ടോ​ക്കി​യോ ഒ​ളി​ന്പി​ക്സ് യോ​ഗ്യ​ത​യി​ലേ​ക്ക് ദ്യു​തി ഒ​രു പ​ടി​കൂ​ടി അ​ടു​ത്തു. 11.15 സെ​ക്ക​ൻ​ഡാ​ണ് നൂ​റു മീ​റ്റ​റി​ൽ യോ​ഗ്യ​താ മാ​ർ​ക്ക്. അ​ടു​ത്ത വ​ർ​ഷം മേ​യാ​ണു യോ​ഗ്യ​ത നേ​ടേ​ണ്ട സ​മ​യ​പ​രി​ധി.

Related posts