ബി​സി​സി​ഐ തെ​ര​ഞ്ഞെ​ടു​പ്പ്: എ​ട്ട് അ​സോ​സി​യേ​ഷ​നു​ക​ൾ​ക്ക് വി​ല​ക്ക്

മും​ബൈ: ബി​സി​സി​ഐ ജ​ന​റ​ൽ ബോ​ഡി തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​ൽ​നി​ന്ന് എ​ട്ട് അ​സോ​സി​യേ​ഷ​നു​ക​ൾ ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ബോ​ർ​ഡി​ന്‍റെ ഇ​ല​ക്ട​റ​ർ ഓ​ഫീ​സ​ർ വി​ല​ക്കി. സ​ർ​ക്കാ​ർ വി​ഭാ​ഗ​ങ്ങ​ളാ​യ സ​ർ​വീ​സ​സ്, ഇ​ന്ത്യ​ൻ യൂ​ണി​വേ​ഴ്സി​റ്റീ​സ്, റെ​യി​ൽ​വേ​സ് എ​ന്നി​വ​യ്ക്കു പു​റ​മേ ത​മി​ഴ്നാ​ട്, ഹ​രി​യാ​ന, മ​ഹാ​രാ​ഷ്‌​ട്ര, ഉ​ത്ത​ർ​പ്ര​ദേ​ശ്, മ​ണി​പ്പു​ർ ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​നു​ക​ൾ​ക്കാ​ണ് വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

ത​മി​ഴ്നാ​ട്, ഹ​രി​നാ​യ, മ​ഹാ​രാ​ഷ്‌​ട്ര ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​നു​ക​ളെ വാ​ർ​ഷി​ക പൊ​തു​യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​ൽ​നി​ന്ന് സു​പ്രീം​കോ​ട​തി നി​യോ​ഗി​ച്ച ക​മ്മി​റ്റി ഓ​ഫ് അ​ഡ്മി​നി​സ്ട്രേ​റ്റേ​ഴ്സ് (സി​ഒ​എ) സ​മി​തി വി​ല​ക്കി​യി​രു​ന്നു. ഈ ​മാ​സം 23നാ​ണ് ബി​സി​സി​ഐ വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും തെ​ര​ഞ്ഞെ​ടു​പ്പും ന​ട​ക്കു​ന്ന​ത്.

Related posts