പെ​ട്രോ​ൾ വി​ല​യി​ൽ മാ​റ്റ​മി​ല്ല; ഡീ​സ​ൽ വി​ല 26 പൈ​സ വ​ർ​ധി​ച്ചു; വില കുറച്ച് അഞ്ചു ദിവസത്തിനുള്ളൽ ഡീസലിന്  വില കൂടിയത് 1.17 രൂപ

കൊ​ച്ചി: പെ​ട്രോ​ൾ വി​ല മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ന്പോ​ൾ ഡീ​സ​ൽ വി​ല വ​ർ​ധി​ച്ചു. 26 പൈ​സ​യു​ടെ വ​ർ​ധ​ന​വാ​ണു സം​സ്ഥാ​ന​ത്ത് ഇ​ന്നു ഡീ​സ​ൽ വി​ല​യി​ൽ ഉ​ണ്ടാ​യി​ട്ടു​ള്ള​ത്. ഇ​തോ​ടെ കൊ​ച്ചി​യി​ൽ ഡീ​സ​ൽ വി​ല 78.56 രൂ​പ​യാ​യി. പെ​ട്രോ​ൾ വി​ല ഇ​ന്ന​ല​ത്തെ വി​ല​യാ​യ 84.32 രൂ​പ​യി​ൽ തു​ട​രു​ക​യാ​ണ്. തി​രു​വ​ന​ന്ത​പു​ര​ത്താ​ക​ട്ടെ ഡീ​സ​ൽ വി​ല 79.68 രൂ​പ​യാ​യ​പ്പോ​ൾ പെ​ട്രോ​ൾ വി​ല 85.70 രൂ​പ​യാ​ണ്. കോ​ഴി​ക്കോ​ട് ഡീ​സ​ൽ വി​ല 78.69 രൂ​പ​യാ​യി ഉ​യ​ർ​ന്നു. പെ​ട്രോ​ൾ വി​ല 84.57 രൂ​പ​യി​ൽ തു​ട​രു​ക​യാ​ണ്.

കേ​ന്ദ്ര സ​ർ​ക്കാ​ർ പെ​ട്രോ​ളി​ന്‍റെ​യും ഡീ​സ​ലി​ന്‍റെ​യും എ​ക്സൈ​സ് തീ​രു​വ ഒ​ന്ന​ര രൂ​പ കു​റ​യ്ക്കു​ക​യും എ​ണ്ണ​ക്ക​ന്പ​നി​ക​ൾ സ​ർ​ക്കാ​ർ നി​ർ​ദേ​ശ​പ്ര​കാ​രം ഒ​രു രൂ​പ കു​റ​യ്ക്കു​ക​യും ചെ​യ്ത പ​ശ്ചാ​ത്ത​ല​ത്തി​ലു​ള്ള പു​തു​ക്കി​യ വി​ല ക​ഴി​ഞ്ഞ അ​ഞ്ചി​നാ​ണു നി​ല​വി​ൽ വ​ന്ന​ത്. ഇ​തി​നു​ശേ​ഷം അ​ഞ്ചു​ദി​വ​സം​കൊ​ണ്ട് ഡീ​സ​ൽ വി​ല​യി​ൽ ഉ​ണ്ടാ​യ വ​ർ​ധ​ന​വ് 1.71 രൂ​പ​യാ​ണ്. പെ​ട്രോ​ൾ വി​ല​യാ​ക​ട്ടെ അ​ഞ്ചു​ദി​വ​സം​കൊ​ണ്ട് 82 പൈ​സ​യും വ​ർ​ധി​ച്ചു.

Related posts