നായരന്പലത്തുനിന്നു കാണാതായ രണ്ട് യുവതികളെ കണ്ടെത്താനാകാതെ പോലീസ്; പെ​ൺ​കു​ട്ടി​ക​ൾ​ക്കൊ​പ്പം കൊ​ടു​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി​ക​ളാ​യ മൂ​ന്ന് യു​വാ​ക്ക​ളു​മു​ണ്ടെ​ന്നാ​ണ് സൂ​ച​ന

വൈ​പ്പി​ൻ: നാ​യ​ര​ന്പ​ല​ത്തു​നി​ന്നും കാ​ണാ​താ​യ പ​തി​നെ​ട്ടും പ​ത്തൊ​ന്പ​തും വ​യ​സ് പ്രാ​യ​മു​ള്ള ര​ണ്ട് യു​വ​തി​ക​ളെ ഒ​രാ​ഴ്ച പി​ന്നി​ട്ടി​ട്ടും ക​ണ്ടെ​ത്താ​നാ​കാ​തെ പോ​ലീ​സ് അ​ന്വേ​ഷ​ണം ഇ​ഴ​യു​ന്നു. പെ​ൺ​കു​ട്ടി​ക​ൾ​ക്കൊ​പ്പം കൊ​ടു​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി​ക​ളാ​യ മൂ​ന്ന് യു​വാ​ക്ക​ളു​മു​ണ്ടെ​ന്നാ​ണ് സൂ​ച​ന.

യു​വാ​ക്ക​ൾ​ക്കാ​ക​ട്ടെ ക്രി​മി​ന​ൽ പാ​ശ്ചാ​ത്ത​ല​മാ​ണു​ള്ള​തെ​ന്നും സൂ​ച​ന​യു​ണ്ട്. മൊ​ബൈ​ൽ ട​വ​ർ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​വ​ർ ചെ​ന്നൈ​യി​ലെ​ത്തി​യ​താ​യി അ​റി​യാ​ൻ ക​ഴി​ഞ്ഞെ​ങ്കി​ലും പി​ന്നീ​ട് ഇ​വ​രു​ടെ മൊ​ബൈ​ൽ സ്വി​ച്ച് ഓ​ഫ് ആ​യ​തി​നാ​ൽ ഈ ​വ​ഴി​ക്കു​ള്ള അ​ന്വേ​ഷ​ണം ത​ട​സ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്.

സു​ഹൃ​ത്തു​ക്ക​ളാ​യ ര​ണ്ട് യു​വ​തി​ക​ളും നാ​യ​ര​ന്പ​ലം വ​ട​ക്ക​ൻ മേ​ഖ​ല​യി​ലു​ള്ള​വ​രാ​ണ്. ഈ ​മാ​സം ര​ണ്ടി​ന് ഇ​വ​ർ വീ​ടു വി​ട്ട​താ​ണ്. വീ​ട്ടു​കാ​ർ ഞാ​റ​ക്ക​ൽ പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​ത്.

Related posts