ഡിജോ കാപ്പന്‍: അവകാശങ്ങള്‍ക്കായിപോരാടിയ പൊതുപ്രവര്‍ത്തകന്‍

കോ​ട്ട​യം: സു​ഹൃ​ത്തു​ക്ക​ള്‍​ക്കു​വേ​ണ്ടി ഓ​ടി​യെ​ത്താ​ന്‍ ഇ​നി ഡി​ജോ കാ​പ്പ​നി​ല്ല. ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ​യും ക​ര്‍​ഷ​ക​രു​ടെ​യും അ​വ​കാ​ശ സം​ര​ക്ഷ​ണ​ങ്ങ​ള്‍​ക്കു​വേ​ണ്ടി ക​ക്ഷി രാ​ഷ്‌​ട്രീ​യ​ത്തി​ന​തീ​ത​മാ​യി പ്ര​വ​ര്‍​ത്തി​ച്ച്, പൊ​തു​രം​ഗ​ത്ത് സ​ജീ​വ സാ​ന്നി​ധ്യ​മാ​യി പ​തി​റ്റാ​ണ്ടു​ക​ള്‍ നി​റ​ഞ്ഞു​നി​ന്ന വ്യ​ക്തി​ത്വ​മാ​ണ് ക​ഴി​ഞ്ഞ ദി​വ​സം അ​ന്ത​രി​ച്ച ഡി​ജോ കാ​പ്പ​ന്‍. ഇ​ന്ധ​ന​വി​ല​വ​ര്‍​ധ​ന, ബ​സ് ചാ​ര്‍​ജ് വ​ര്‍​ധ​ന, വൈ​ദ്യു​തി ചാ​ര്‍​ജ് വ​ര്‍​ധ​ന, റോ​ഡു​ക​ള്‍ കൊ​ല​ക്ക​ള​മാ​യാ​ല്‍ തു​ട​ങ്ങി സാ​ധാ​ര​ണ​ക്കാ​രെ ബാ​ധി​ക്കു​ന്ന പ്ര​ശ്‌​ന​ങ്ങ​ള്‍ വ​രെ കൃ​ത്യ​മാ​യ ക​ണ​ക്കു​ക​ളോ​ടെ പ​ഠി​ച്ചു അ​ധി​കാ​രി​ക​ള്‍​ക്കു മു​ന്നി​ല്‍ എ​ത്തി​ക്കു​ന്ന​താ​യി​രു​ന്നു ഡി​ജോ കാ​പ്പ​ന്‍റെ പ്ര​ത്യേ​ക​ത. ഇ​ത്ത​രം നി​ര​വ​ധി പ്ര​ശ്‌​ന​ങ്ങ​ള്‍ അ​വ​ത​രി​പ്പി​ക്കു​ന്ന ചാ​ന​ല്‍ ച​ര്‍​ച്ച​ക​ളി​ലെ നി​റ സാ​ന്നി​ധ്യ​മാ​യി​രു​ന്നു ഡി​ജോ.

വി​പു​ല​മാ​യ സൗ​ഹൃ​ദ വ​ല​യ​ത്തി​ന്‍റെ ഉ​ട​മ കൂ​ടി​യാ​യി​രു​ന്നു ഡി​ജോ എ​ല്ലാ​വ​രു​ടെ പ്ര​ശ​ന​ങ്ങ​ളി​ലും ഇ​ട​പെ​ട്ട്, ഏ​താ​വ​ശ്യ​ങ്ങ​ള്‍​ക്കും ഓ​ടി​യെ​ത്തി​യി​രു​ന്നു. 2025 ഒ​ക്ടോ​ബ​ര്‍ 16 ന് ​പു​ല​ര്‍​ച്ചെ തി​രു​വ​ന​ന്ത​പു​ര​ത്തു​ണ്ടാ​യ കാ​റ​പ​ക​ട​ത്തെ​ത്തു​ട​ര്‍​ന്നു ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഏ​ക്കാ​ല​ത്തും അ​ഴി​മ​തി​ക​ള്‍​ക്കെ​തി​രേ സം​സാ​രി​ക്കാ​നും കാ​ര്‍​ഷി​ക രം​ഗ​ത്തെ പ്ര​ശ്‌​ന​ങ്ങ​ളി​ല്‍ ഇ​ട​പെ​ട്ട് ക​ര്‍​ഷ​ക​ര്‍​ക്ക് താ​ങ്ങാ​യും സൗ​ഹൃ​ദ​ങ്ങ​ളെ ഹൃ​ദ​യ​പൂ​ർ​വം ഉ​ള്‍​കൊ​ള്ളാ​നും ഡി​ജോ കാ​പ്പ​നു ക​ഴി​ഞ്ഞി​ട്ടു​ണ്ട്.

വി​ദ്യാ​ര്‍​ഥി​രാ​ഷ്‌​ട്രീ​യ​ത്തി​ലു​ടെ പൊ​തു​രം​ഗ​ത്ത്
പാ​ലാ മീ​ന​ച്ചി​ല്‍ പ​ഞ്ചാ​യ​ത്തി​ല്‍ ഇ​ട​മ​റ്റം ഗ്രാ​മ​ത്തി​ല്‍ കാ​പ്പി​ല്‍ കു​ടും​ബ​ത്തി​ല്‍ പ​രേ​ത​നാ​യ കെ.​സി. ജോ​സ​ഫി​ന്‍റെ​യും മേ​രി​യു​ടെ യും ​മൂ​ത്ത പു​ത്ര​നാ​യ ഡി​ജോ കാ​പ്പ​ന്‍ വി​ദ്യാ​ര്‍​ഥി​രാ​ഷ്‌​ട്രീ​യ​ത്തി​ലൂ​ടെ​യാ​ണ് പൊ​തു​രം​ഗ​ത്ത് എ​ത്തു​ന്ന​ത്. ഇ​ട​മ​റ്റം കെ​ടി​ജെ​എം സ്‌​കൂ​ളി​ല്‍ പ​ഠി​ക്കു​മ്പോ​ള്‍ കേ​ര​ള കോ​ണ്‍​ഗ്ര​സ് വി​ദ്യാ​ര്‍​ഥി വി​ഭാ​ഗ​മാ​യ കെ​എ​സ്‌​സി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റാ​യി പൊ​തു പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങി. 1983-1985ല്‍ ​കെ​എ​സ്‌​സി സം​സ്ഥാ​ന പ്ര​സി​ഡ​ന്റ്, 1989-1991 ല്‍ ​കേ​ര​ള യൂ​ത്ത് ഫ്ര​ണ്ട് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എ​ന്നീ പ​ദ​വി​ക​ൾ വ​ഹി​ച്ചു. 1998 ല്‍ ​സ​ജീ​വ രാ​ഷ്‌​ട്രീ​യം ഉ​പേ​ക്ഷി​ച്ചു.

പൗ​രാ​വ​കാ​ശ പ്ര​വ​ര്‍​ത്ത​ക​ന്‍
രാ​ഷ്‌​ട്രീ​യം നോ​ക്കാ​തെ ക​ര്‍​ഷ​ക​ര്‍​ക്കും സാ​ധാ​ര​ണ​ക്കാ​ര്‍​ക്കും ഒ​പ്പ​മാ​യി​രു​ന്നു ഏ​ക്കാ​ല​ത്തും നി​ല​കൊ​ണ്ട​ത്. ക​ഴി​ഞ്ഞ നാ​ല് പ​തി​റ്റാ​ണ്ടോ​ള​മാ​യി സാ​ധാ​ര​ണ​ക്കാ​രു​ടെ​യും ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ​യും അ​വ​കാ​ശ​ങ്ങ​ള്‍​ക്കാ​യി ശ​ബ്ദ​മു​യ​ര്‍​ത്തി​യി​രു​ന്ന അ​ദ്ദേ​ഹം സെ​ന്‍റ​ർ‍ ഫോ​ര്‍ ക​ണ്‍​സ്യൂ​മ​ര്‍ എ​ഡ്യൂ​ക്കേ​ഷ​ന്‍റെ ട്ര​സ്റ്റി​യാ​യി​രു​ന്നു.

സു​പ്രീം​കോ​ട​തി​യി​ലും ഹൈ​ക്കോ​ട​തി​യി ലും ​ന​ല്‍​കി​യ പൊ​തു​താ​ല്പ​ര്യ ഹ​ര്‍​ജി​ക​ളി​ലൂ​ടെ ര​ണ്ട് ഡ​സ​ന്‍ കേ​സു​ക​ളി​ല്‍ പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് പ്ര​യോ​ജ​ന​ക​ര​മാ​യ വി​ധി​ക​ള്‍ നേ​ടി​യെ​ടു​ത്തു. കെ​എ​സ്ആ​ര്‍​ടി​സി, വൈ​ദ്യു​തി ബോ​ര്‍​ഡ് എ​ന്നി​വ​യു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ജ​നോ​പ​കാ​ര ്ര​ദ​മാ​ക്കി മാ​റ്റ​ന്‍ നി​ര​ന്ത​രം പോ​രാ​ടി.

തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യ​ങ്ങ​ള്‍​ക്കു പി​ന്നി​ലും
രാ​ഷ് ട്രീ​യ​ത്തി​ലെ ത​ന്‍റെ സു​ഹൃ​ത്തു​ക്ക​ളാ​യ നി​ര​വ​ധി നേ​താ​ക്ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പു വി​ജ​യ​ത്തി​നു പി​ന്നി​ലും ഡി​ജോ കാ​പ്പ​ന്‍റെ നി​ശ​ബ്ദ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും ത​ന്ത്ര​ങ്ങ​ളും നി​ര്‍​ണാ​യ​ക പ​ങ്കു​വ​ഹി​ച്ചി​ട്ടു​ണ്ട്. രോ​ഗാ​വ​സ്ഥ​യി​ല്‍ കോ​ണ്‍​ഗ്ര​സ് നേ​താ​വ് പി.​ടി. തോ​മ​സ് ത​ന്‍റെ അ​ന്ത്യ​ക​ര്‍​മ​ങ്ങ​ള്‍ എ​ങ്ങ​നെ വേ​ണ​മെ​ന്ന് എ​ഴു​തി ഏ​ല്പി​ച്ചി​രു​ന്ന​ത് ഡി​ജോ കാ​പ്പ​നെ​യാ​യി​രു​ന്നു. അ​സാ​ധ്യ​മെ​ന്നു ക​രു​തു​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യ​ങ്ങ​ള്‍ പോ​ലും അ​സാ​മാ​ന്യ​മാ​യ രീ​തി​യി​ല്‍ നേ​ടി​യെ​ടു​ത്ത ത​ന്ത്ര​ജ്ഞ​നാ​യി​രു​ന്ന ഡി​ജോ കാ​പ്പ​ന്‍. തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്തു​ത​ന്നെ ലോ​ക​ത്തോ​ട് വി​ട പ​റ​ഞ്ഞി​രി​ക്കു​ന്നു.

ജി​ബി​ൻ കു​ര്യ​ൻ

Related posts

Leave a Comment