യുദ്ധം അവസാനിപ്പിക്കാൻ ഇറാന്‍റെ പുതിയ നിർദേശങ്ങൾ: തൃപ്തിയില്ലെന്ന് ട്രംപ്

വാ​ഷിം​ഗ്ട​ൺ ഡി​സി: യു​ദ്ധം അ​വ​സാ​നി​പ്പി​ക്കാ​ൻ ഇ​റാ​ൻ മു​ന്നോ​ട്ടു​വ​ച്ച പു​തി​യ നി​ർ​ദേ​ശ​ങ്ങ​ൾ സ്വീ​ക​ര്യ​മ​ല്ലെ​ന്ന് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ട്രം​പ്. ഇ​റാ​ന് ക​രാ​റു​ണ്ടാ​ക്കാ​ൻ താ​ത്പ​ര്യ​മു​ണ്ടെ​ങ്കി​ലും അ​തി​നാ​യി അ​വ​ർ സ​മ​ർ​പ്പി​ച്ച നി​ർ​ദേ​ശ​ങ്ങ​ളി​ൽ ത​നി​ക്കു തൃ​പ്തി ഇ​ല്ലെ​ന്ന് ട്രം​പ് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് പ​റ​ഞ്ഞു. എ​നി​ക്ക് അം​ഗീ​ക​രി​ക്കാ​ൻ പ​റ്റാ​ത്ത കാ​ര്യ​ങ്ങ​ളാ​ണ് അ​വ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. ഫോ​ണി​ലൂ​ടെ ച​ർ​ച്ച തു​ട​രു​ന്നു​ണ്ട്.

ഇ​റേ​നി​യ​ൻ ഭ​ര​ണ​ത​ല​പ്പ​ത്ത് ഭി​ന്ന​ത​യു​ണ്ടെ​ന്നും നേ​തൃ​നി​ര ര​ണ്ടോ മൂ​ന്നോ ഗ്രൂ​പ്പു​ക​ളാ​യി വി​ഭ​ജി​ക്ക​പ്പെ​ട്ടി​രി​ക്കു​ക​യാ​ണെ​ന്നും ട്രം​പ് അ​വ​കാ​ശ​പ്പെ​ട്ടു. അ​തേ​സ​മ​യം, മ​ധ്യ​സ്ഥ​ശ്ര​മ​ങ്ങ​ൾ ന​ട​ത്തു​ന്ന പാ​ക്കി​സ്ഥാ​ൻ വ​ഴി ഇ​റാ​ൻ അ​മേ​രി​ക്ക​യ്ക്കു കൈ​മാ​റി​യ പു​തി​യ നി​ർ​ദേ​ശ​ങ്ങ​ളു​ടെ ഉ​ള്ള​ട​ക്കം പു​റ​ത്തു​വ​ന്നി​ട്ടി​ല്ല. അ​മേ​രി​ക്ക പ്ര​കോ​പ​ന​സ​മീ​പ​നം മാ​റ്റി​യാ​ൽ ഇ​റാ​ൻ ച​ർ​ച്ച​യ്ക്കു ത​യാ​റാ​ണെ​ന്ന് അ​വ​രു​ടെ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി അ​ബ്ബാ​സ് അ​രാ​ഗ്ചി പ​റ​ഞ്ഞു. അ​മേ​രി​ക്ക​ൻ ഭീ​ഷ​ണി നേ​രി​ടാ​ൻ ഇ​റാ​ൻ ത​യാ​റെ​ടു​ത്ത​താ​യും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ഇ​തി​നി​ടെ, ഇ​സ്ര​യേ​ൽ-​അ​മേ​രി​ക്ക ആ​ക്ര​മ​ണം പു​ന​രാ​രം​ഭി​ക്കു​മെ​ന്ന നി​ഗ​മ​ന​ത്തി​ൽ ഇ​റാ​ൻ ത​യാ​റെ​ടു​പ്പു​ക​ൾ ന​ട​ത്തു​ന്ന​താ​യി സൂ​ച​ന​യു​ണ്ട്. വ്യോ​മ​പ്ര​തി​രോ​ധ സം​വി​ധാ​നം പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​ക്കി​യെ​ന്നാ​ണ് ഇ​റേ​നി​യ​ൻ വൃ​ത്ത​ങ്ങ​ൾ പ​റ​ഞ്ഞ​ത്. ഹ്ര​സ്വ​കാ​ല​ത്ത് ക​ന​ത്ത തോ​തി​ലു​ള്ള ആ​ക്ര​മ​ണം അ​മേ​രി​ക്ക ന​ട​ത്തി​യേ​ക്കു​മെ​ന്നാ​ണ് ഇ​റാ​ന്‍റെ ക​ണ​ക്കു​കൂ​ട്ട​ൽ. ആ​ക്ര​മി​ക്ക​പ്പെ​ട്ടാ​ൻ വി​പ​ല​മാ​യ തി​രി​ച്ച​ടി ന​ല്കാ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ് ഇ​റാ​ൻ.

ഇ​റാ​നെ ആ​ക്ര​മി​ക്കാ​ൻ കോ​ൺ​ഗ്ര​സി​ന്‍റെ അ​നു​മ​തി വേ​ണ്ടെ​ന്ന് ട്രം​പ്
ഇ​റാ​നെ​തി​രാ​യ ആ​ക്ര​മ​ണം തു​ട​രാ​ൻ അ​മേ​രി​ക്ക​ൻ കോ​ൺ​ഗ്ര​സി​ന്‍റെ അ​നു​മ​തി വേ​ണ്ടെ​ന്ന് പ്ര​സി​ഡ​ന്‍റ് ട്രം​പ്. ഏ​പ്രി​ൽ എ​ട്ടി​ലെ വെ​ടി​നി​ർ​ത്ത​ലോ​ടെ ഇ​റാ​നു​മാ​യു​ള്ള ശ​ത്രു​ത ഇ​ല്ലാ​താ​യി എ​ന്നും ട്രം​പ് കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​ത്തെ അ​റി​യി​ച്ചു. നി​യ​മ​പ്ര​കാ​രം കോ​ൺ​ഗ്ര​സി​ന്‍റെ അ​നു​മ​തി ഇ​ല്ലാ​തെ 60 ദി​വ​സം യു​ദ്ധം ന​ട​ത്താ​നേ പ്ര​സി​ഡ​ന്‍റി​ന് അ​നു​മ​തി​യു​ള്ളൂ. ഈ ​കാ​ലാ​വ​ധി വെ​ള്ളി​യാ​ഴ്ച അ​വ​സാ​നി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ലാ​യി​രു​ന്നു ട്രം​പി​ന്‍റെ വി​ശ​ദീ​ക​ര​ണം. വെ​ടി​നി​ർ​ത്ത​ൽ കാ​ലാ​വ​ധി ചൂ​ണ്ടി​ക്കാ​ട്ടി നി​യ​മ​ത്തെ മ​റി​ട​ക്കാ​നാ​ണ് ട്രം​പി​ന്‍റെ ശ്ര​മ​മെ​ന്നു പ​റ​യു​ന്നു.

Related posts

Leave a Comment