ആരാണ് ആ എംഎൽഎമാർ? ..! ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട​തി​നു പി​ന്നാ​ലെ ര​ണ്ട് എം​എ​ൽ​എ​മാ​രെ ദി​ലീ​പ് വിളിച്ചത് നൂ​റോ​ളം ത​വ​ണയെന്ന് ദിലീപിന്‍റെ മൊഴി; ഇവർ നിരന്തരം ദിലീപിൽ നിന്ന് സാമ്പത്തികം കൈപ്പറ്റിയിട്ടുണ്ടെന്ന് പോലീസ്

dileep-jyamam-courtതി​രു​വ​ന​ന്ത​പു​രം: ന​ടി​യെ ആ​ക്ര​മി​ക്കാ​ൻ ന​ട​ൻ ദി​ലീ​പ് ന​ട​ത്തി​യ ഗൂ​ഡാ​ലോ​ച​ന​യ്ക്ക് ഒ​ത്താ​ശ ചെ​യ്തെ​ന്നു ക​ണ്ടെ​ത്തി​യ ന​ടി കാ​വ്യാ മാ​ധ​വ​നെ ഇ​ന്നു ചോ​ദ്യം ചെ​യ്ത​തേ​ക്കും. ന​ടി​യെ ആ​ക്ര​മി​ച്ച പ​ൾ​സ​ർ സു​നി​ക്കു സ​ഹാ​യം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നു ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് പോ​ലീ​സ് കാ​വ്യ​യെ​യും അ​മ്മ​യെ​യും ചോ​ദ്യം ചെ​യ്യു​ന്ന​ത്.

നി​ര​ന്ത​രം സാ​ന്പ​ത്തി​ക സ​ഹാ​യം കൈ​പ്പ​റ്റി​യി​ട്ടു​ണ്ടെ​ന്നു ക​ണ്ടെ​ത്തി​യ ര​ണ്ട് എം​എ​ൽ​എ​മാ​രെ​യും പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ചോ​ദ്യം ചെ​യ്യും. സാ​ന്പ​ത്തി​ക സ​ഹാ​യം കൈ​പ്പ​റ്റി​യ ജ​ന​പ്ര​തി​നി​ധി​യെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ ദി​ലീ​പ് മൊ​ഴി​യി​ൽ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ടെ​ന്നാ​ണു സൂ​ച​ന. ഫോ​ണി​ൽ ഇ​വ​ർ നി​ര​വ​ധി ത​വ​ണ ബ​ന്ധ​പ്പെ​ട്ട​തി​ന്‍റെ രേ​ഖ​ക​ളും പോ​ലീ​സ് ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്.

ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട​തി​നു പി​ന്നാ​ലെ ര​ണ്ട് എം​എ​ൽ​എ​മാ​രെ ദി​ലീ​പ് നൂ​റോ​ളം ത​വ​ണ വി​ളി​ച്ച​താ​യാ​ണ് അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യ​ത്. ദി​ലീ​പ് ഉ​പ​യോ​ഗി​ക്കു​ന്ന ര​ഹ​സ്യ ന​ന്പ​റി​ൽ നി​ന്നാ​യി​രു​ന്നു വി​ളി. ഈ ​വി​ളി​ക​ൾ പോ​ലീ​സ് ചോ​ർ​ത്തി​യ​പ്പോ​ഴാ​ണു ദി​ലീ​പി​നെ ര​ക്ഷി​ച്ചെ​ടു​ക്കാ​നു​ള്ള ഉ​ന്ന​ത ഇ​ട​പെ​ട​ലു​ക​ൾ വ്യ​ക്ത​മാ​യ​ത്.

പ​ൾ​സ​ർ സു​നി​യു​ടെ അ​ഭി​ഭാ​ഷ​ക​നാ​യി​രു​ന്ന പ്ര​തീ​ഷ് ചാ​ക്കോ​യും ചോ​ദ്യം ചെ​യ്യേ​ണ്ട​വ​രു​ടെ പ​ട്ടി​ക​യി​ലു​ണ്ട്. ദി​ലീ​പി​ന്‍റെ മാ​നേ​ജ​ർ അ​പ്പു​ണ്ണി​യേ​യും ചോ​ദ്യം ചെ​യ്യും.

Related posts