കിടക്ക പങ്കിടാന്‍ ചില നിര്‍മ്മാതാക്കള്‍ എന്നോട് ആവശ്യപ്പെട്ടിട്ടുണ്ട്! നടിമാര്‍ മാത്രമല്ല നടന്മാരും കാസ്റ്റിംഗ് കൗച്ചിന്റെ ഇരകളെന്ന വെളിപ്പെടുത്തലുമായി യുവനടന്‍

uryസിനിമാ ലോകത്ത് നില നില്‍ക്കുന്ന കാസ്റ്റിംഗ് കൗച്ചിനെ കുറിച്ചുള്ള ചില താരങ്ങളുടെ വെളിപ്പെടുത്തലുകള്‍ മലയാള സിനിമാലോകത്ത് വന്‍ ചലനങ്ങള്‍ സൃഷ്ടിച്ചിരുന്നു. മലയാളത്തിലെ പ്രമുഖ താരങ്ഹളായ പാര്‍വ്വതിയും റായി ലക്ഷ്മിയുമെല്ലാം തങ്ങള്‍ക്കുണ്ടായ അനുഭവങ്ങള്‍ തുറന്നു പറഞ്ഞ് രംഗത്തെത്തിയിരുന്നു. എന്നാല്‍ കാസ്റ്റിംഗ് കൗച്ചുമായി ബന്ധപ്പെട്ട അനുഭവങ്ങള്‍ നടിമാര്‍ക്കു മാത്രമല്ല നടന്മാര്‍ക്കും നേരിടേണ്ടി വന്നിട്ടുണ്ടെന്നാണ് പുതിയ വെളിപ്പെടുത്തലുകളില്‍ നിന്നും മനസിലാകുന്നത്. നടിമാര്‍ മാത്രമല്ല നടന്മാരും കിടക്ക പങ്കിടാന്‍ ആവശ്യപ്പെടുന്ന കാസ്റ്റിങ് കൗച്ചിന്റെ ഇരകളാകാറുണ്ടെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് ബോളിവുഡിലെ യുവനടന്‍ ആശിഷ് ബിഷ്ട്. പരസ്യമോഡലിങ് രംഗത്തുനിന്ന് സിനിമയിലേക്ക് ചുവടുവച്ച തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങളാണ് താരം തുറന്നുപറഞ്ഞിരിക്കുന്നത്.

ആശിഷ് പറയുന്നതിങ്ങനെയാണ്, ‘കാസ്റ്റിങ് കൗച്ച് ഒരുപാട് നേരിട്ടിട്ടുള്ള വ്യക്തിയാണ് ഞാന്‍. കിടക്ക പങ്കിടുന്നത് സംബന്ധിച്ച് ചില നിര്‍മാതാക്കള്‍ എന്നെ നേരിട്ട് വിളിച്ച് ചോദിച്ചിട്ടുണ്ട്. ഞാന്‍ മുംബൈയില്‍ എത്തിയപ്പോള്‍ മുതല്‍ ഈ പ്രശ്‌നം നേരിടേണ്ടി വന്നിട്ടുണ്ട്. സിനിമയില്‍ അവസരങ്ങള്‍ ലഭിക്കണമെങ്കില്‍ അവര്‍ക്കൊപ്പം ഉറങ്ങണമെന്ന് ചില സ്ത്രീകളും എന്നോട് ആവശ്യപ്പെട്ടിട്ടുണ്ട്. താരം പറയുന്നു. ‘അവര്‍ എന്നെ വീട്ടിലേയ്ക്ക് വിളിച്ചുവരുത്തി മോശമായി സംസാരിച്ചിട്ടുണ്ട്. ഒരിക്കല്‍ പരസ്യത്തില്‍ അവസരം തരാം എന്ന് പറഞ്ഞ് വിളിച്ചു വരുത്തി ഒരു ഡിസൈനറും എന്നോട് ഇതുതന്നെ ആവശ്യപ്പെട്ടു’. ആശിഷ് കൂട്ടിച്ചേര്‍ക്കുന്നു. ആശിഷിന്റെ അരങ്ങേറ്റ ചിത്രം ഷാബ് വെള്ളിയാഴ്ച റിലീസ് ചെയ്യാനിരിക്കെയാണ് വെളിപ്പെടുത്തലുകള്‍ വന്നിരിക്കുന്നത്.

ഒരു തുടക്കക്കാരന്‍ എന്ന നിലയ്ക്ക് ഈയാവശ്യവുമായി തന്നെ സമീപിച്ചവരുടെ പേരുകള്‍ വെളിപ്പെടുത്താന്‍ ഭയമുണ്ടെന്നും ആശിഷ് പറയുന്നു. ‘നിര്‍ സാറിന്റെ സിനിമയില്‍ അഭിനയിക്കാന്‍ സാധിച്ചതില്‍ ഞാന്‍ അഭിമാനിക്കുന്നു. തന്റെ ലൈംഗികതയെക്കുറിച്ച് പരസ്യമായി പ്രതികരിച്ച ഒരു വ്യക്തിയാണദ്ദേഹം. സ്വവര്‍ഗാനുരാഗിയായ ഒരു സംവിധായകനോടൊപ്പം ജോലി ചെയ്തതിന് എന്നെ പലരും വിമര്‍ശിച്ചിട്ടുണ്ട്. ആശിഷ് വിട്ടുവീഴ്ച ചെയ്തിട്ടാണ് സിനിമയില്‍ അഭിനയിച്ചത് എന്നുപോലും പറഞ്ഞവരുണ്ട്. പക്ഷേ അത്തരം ആരോപണങ്ങളെ ഞാന്‍ കാര്യമാക്കുന്നില്ല. ആശിഷ് പറയുന്നു. സിനിമാരംഗത്തുള്ളവര്‍ക്ക് ഇത് പുതിയൊരു വാര്‍ത്തയായിരിക്കില്ല എങ്കിലും സാധാരണക്കാരുടെയിടിയില്‍ ഇത് ഞെട്ടലുളവാക്കിയിട്ടുണ്ട്.

Related posts