ദൃശ്യങ്ങള്‍ കാണാം, പക്ഷേ തരില്ല! ദിലീപിന് തിരിച്ചടി; നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ദിലീപിന് നല്‍കരുതെന്നു സുപ്രീംകോടതി

ന്യൂ​ഡ​ൽ​ഹി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ലെ പ്ര​ധാ​ന തെ​ളി​വാ​യ മെ​മ്മ​റി കാ​ർ​ഡി​ന്‍റെ പ​ക​ർ​പ്പ് കേ​സി​ൽ പ്ര​തി​യാ​യ ന​ട​ൻ ദി​ലീ​പി​നു ല​ഭി​ക്കി​ല്ല. ഈ ​ആ​വ​ശ്യ​വു​മാ​യി ദി​ലീ​പ് സ​മ​ർ​പ്പി​ച്ച ഹ​ർ​ജി സു​പ്രീം​കോ​ട​തി ത​ള്ളി.

ദൃ​ശ്യ​ങ്ങ​ൾ ദി​ലീ​പി​നു പ​രി​ശോ​ധി​ക്കാ​മെ​ന്നു സു​പ്രീം​കോ​ട​തി വി​ധി​ച്ചു. ഇ​ക്കാ​ര്യ​ത്തി​ൽ സു​പ്രീം​കോ​ട​തി ചി​ല മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളും പു​റ​പ്പെ​ടു​വി​ച്ചു. ഇ​ര​യു​ടെ സ്വ​കാ​ര്യ​ത ക​ണ​ക്കി​ലെ​ടു​ത്താ​ണു വി​ധി​യെ​ന്നു സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​ൽ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

ജ​സ്റ്റീ​സ് എ.​എം. ഖാ​ൻ​വി​ൽ​ക്ക​ർ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചാ​ണ് വി​ധി പ​റ​ഞ്ഞ​ത്. കേ​സി​ലെ പ്ര​ധാ​ന തെ​ളി​വാ​യ മെ​മ്മ​റി കാ​ർ​ഡി​ന്‍റെ പ​ക​ർ​പ്പ് ത​നി​ക്ക് അ​വ​കാ​ശ​പ്പെ​ട്ട​താ​ണെ​ന്നാ​യി​രു​ന്നു ദി​ലീ​പി​ന്‍റെ വാ​ദം.

മെ​മ്മ​റി കാ​ർ​ഡ് തെ​ളി​വി​ന്‍റെ ഭാ​ഗ​മാ​യു​ള്ള രേ​ഖ​യാ​ണോ തൊ​ണ്ടി​മു​ത​ലാ​ണോ​യെ​ന്നു വ്യ​ക്ത​മാ​ക്കാ​ൻ കോ​ട​തി നേ​ര​ത്തേ സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​തി​ന്, മെ​മ്മ​റി കാ​ർ​ഡി​ലെ ദൃ​ശ്യ​ങ്ങ​ൾ രേ​ഖ​യാ​ണെ​ന്നും മെ​മ്മ​റി കാ​ർ​ഡ് തൊ​ണ്ടി​മു​ത​ലാ​ണെ​ന്നും സ​ർ​ക്കാ​ർ അ​റി​യി​ച്ചി​രു​ന്നു.

Related posts