‘അമ്മ’യും സമ്മതിച്ചു! മലയാള സിനിമാ ലൊക്കേഷനുകളില്‍ ലഹരി നിറഞ്ഞ് കാരവനുകള്‍! ഉപയോഗിക്കുന്നത് കഞ്ചാവിനേക്കാള്‍ വീര്യം കൂടിയ എല്‍എസ്ഡി പോലുള്ള മയക്കുമരുന്നുകള്‍

കൊ​ച്ചി: മ​ല​യാ​ള സി​നി​മാ നി​ർ​മാ​താ​ക്ക​ളു​ടെ സം​ഘ​ട​ന​യാ​യ ഫി​ലിം പ്രൊ​ഡ്യൂ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ലി​ന്‍റെ ഞെ​ട്ട​ലി​ലാ​ണ് സി​നി​മാ ലോ​കം. യു​വ ന​ട​ൻ​മാ​രി​ർ പ​ല​രും ല​ഹ​രി​യു​ടെ പി​ടി​യിലാ​ണ് എ​ന്ന ഗു​രു​ത​ര ആ​രോ​പ​ണ​മാ​ണ് നി​ർ​മാ​താ​ക്ക​ൾ ഉ​യ​ർ​ത്തി​യി​രി​ക്കു​ന്ന​ത്.

താ​ര​ങ്ങ​ളു​ടെ ആ​ഡം​ബ​ര സൗ​ക​ര്യ​ങ്ങ​ൾ​ക്കാ​യി ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന കാ​ര​വ​നു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ല​ഹ​രി​യു​ടെ ഉ​പ​യോ​ഗം കൊ​ഴു​ക്കു​ന്ന​തെ​ന്ന് നി​ർ​മാ​താ​ക്ക​ൾ പ​റ​യു​ന്നു. വീ​ര്യം കൂ​ടി​യ എ​ൽ​എ​സ്ഡി ഉ​ൾ​പ്പെ​ടെ​യു​ള്ള ല​ഹ​രി​ക​ളാ​ണ് കാ​ര​വ​നു​ക​ളി​ൽ ഇ​രു​ന്ന് അ​ഭി​നേ​താ​ക്ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

ന​ട​ൻ​മാ​രെ കാ​ര​വ​ന് അ​ക​ത്തു ക​യ​റി കാ​ണാ​ൻ നി​ർ​മാ​താ​ക്ക​ളെ പോ​ലും പ​ല​പ്പോ​ഴും അ​നു​വ​ദി​ക്കാ​റി​ല്ല. പു​റ​ത്ത് കാ​ത്തു​നി​ന്ന് ന​ട​ന്‍റെ​യും സ​ഹാ​യി​ക​ളു​ടെ​യും അ​നു​വാ​ദം വാ​ങ്ങി​യ ശേ​ഷം മാ​ത്ര​മെ ഇ​വ​ർ​ക്കു പോ​ലും കാ​ര​വ​ന് അ​ക​ത്തേ​ക്ക് ക​യ​റാ​നാ​കൂ. മ​യ​ക്കു​മ​രു​ന്നി​ന്‍റെ അ​മി​ത​മാ​യ ഉ​പ​യോ​ഗം കാ​ര​ണം ചി​ല​ർ കൃ​ത്യ​മാ​യി ഷൂ​ട്ടിം​ഗ് ലൊ​ക്കേ​ഷ​നു​ക​ളി​ൽ എ​ത്താ​ത്ത സാ​ഹ​ച​ര്യ​വു​മു​ണ്ട്.

നി​യ​ന്ത്രി​ക്കാ​ൻ പ​റ്റാ​ത്ത അ​വ​സ്ഥ​യി​ലേ​ക്കാ​ണ് കാ​ര്യ​ങ്ങ​ൾ പോ​കു​ന്ന​ത് എ​ന്ന് പ്രൊ​ഡ്യൂ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ പ​റ​യു​ന്നു. ല​ഹ​രി​മ​രു​ന്ന് ഉ​പ​യോ​ഗി​ക്കു​ന്ന​വരെ ക​ണ്ടെ​ത്താ​ൻ കാ​ര​വ​നി​ൽ പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്നാ​ണ് പ്രൊ​ഡ്യൂ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ഇ​പ്പോ​ൾ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. ല​ഹ​രി മൂ​ത്ത് യു​വ ന​ട​ൻ​മാ​ർ സെ​റ്റു​ക​ളി​ൽ നി​ന്ന് ഇ​റ​ങ്ങി​പ്പോ​കു​ന്പോ​ൾ നി​ര​വ​ധി പ്ര​ശ്ന​ങ്ങ​ൾ നി​ർ​മാ​താ​ക്ക​ൾ നേ​രി​ടേ​ണ്ടി​വ​രു​ന്നു​ണ്ടെ​ന്നും ഭാ​ര​വാ​ഹി​ക​ൾ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു.

ക​ഞ്ചാ​വി​നേ​ക്കാ​ൾ വീ​ര്യം കൂ​ടി​യ എ​ൽ​എ​സ്ഡി പോ​ലു​ള്ള മ​യ​ക്കു​മ​രു​ന്നാ​ണ് പ​ല​രും ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്ന് ഇ​വ​ർ സം​ശ​യി​ക്കു​ന്നു. ഷൂ​ട്ടിം​ഗ് സെറ്റു​ക​ളി​ൽ ല​ഹ​രി​യു​ടെ ഉ​പ​യോ​ഗം വ​ർ​ധി​ക്കു​ന്ന​താ​യി അ​ഭി​നേ​താ​ക്ക​ളു​ടെ സം​ഘ​ന​യാ​യ അ​മ്മ​യും സ​മ്മ​തി​ക്കു​ന്നു​ണ്ട്. ഇ​തി​നെ​തി​രേ ശ​ക്ത​മാ​യ ന​ട​പ​ടി വേ​ണ​മെ​ന്നും അ​വ​ർ ആ​വ​ശ്യ​പ്പെ​ടു​ന്നു.

Related posts