ദി​ലീ​പി​നൊ​പ്പം വേ​ദി പ​ങ്കി​ട്ട് ര​ഞ്ജി​ത്ത്; വാ​നോ​ളം പു​ക​ഴ്ത്തി ദിലീപ്; വേദി പങ്കിടൽ വിവാദത്തിന്  രഞ്ജി​ത്ത് പറഞ്ഞ മറുപടി ഇങ്ങനെ…

 

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ലെ പ്ര​തി​യാ​യ ന​ട​ൻ ദി​ലീ​പി​നൊ​പ്പം വേ​ദി പ​ങ്കി​ട്ട് ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ചെ​യ​ർ​മാ​ൻ ര​ഞ്ജി​ത്ത്. തീ​യ​റ്റ​ർ ഉ​ട​മ​ക​ളു​ടെ സം​ഘ​ട​ന​യാ​യ ഫി​യോ​ക് സം​ഘ​ടി​പ്പി​ച്ച അ​നു​മോ​ദ​ന ച​ട​ങ്ങി​ലാ​ണ് ഇ​രു​വ​രും വേ​ദി പ​ങ്കി​ട്ട​ത്.

ര​ഞ്ജി​ത്തി​നെ വേ​ദി​യി​ലേ​ക്ക് ക്ഷ​ണി​ച്ച​ത് ദി​ലീ​പാ​യി​രു​ന്നു. ര​ഞ്ജി​ത്തി​നെ പു​ക​ഴ്ത്തി​യാ​യി​രു​ന്നു ച​ട​ങ്ങി​ല്‍ ദി​ലീ​പ് സം​സാ​രി​ച്ച​ത്. ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ചെ​യ​ര്‍​മാ​ന്‍ സ്ഥാ​ന​ത്തി​രി​ക്കാ​ന്‍ കെ​ല്‍​പ്പു​ള്ള​യാ​ളാ​ണ് ര​ഞ്ജി​ത്ത് എ​ന്നാ​യി​രു​ന്നു ദി​ലീ​പ് സ്വാ​ഗ​ത​പ്ര​സം​ഗ​ത്തി​ല്‍ പ​റ​ഞ്ഞ​ത്.

തീ​യ​റ്റ​ർ ഉ​ട​മ​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ ഇ​ട​പെ​ടു​മെ​ന്നും ര​ഞ്ജി​ത്ത് മ​റു​പ​ടി പ്ര​സം​ഗ​ത്തി​ൽ വ്യ​ക്ത​മാ​ക്കി. സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക ക്ഷേ​മ​നി​ധി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ മ​ധു​പാ​ലും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

“ദി​ലീ​പി​ന്‍റെ വീ​ട്ടി​ൽ ചാ​യ കു​ടി​ക്കാ​ൻ പോ​യ​ത​ല്ല, എ​ത്തി​യ​ത് ഫി​യോ​ക് ക്ഷ​ണി​ച്ചി​ട്ട്’: ര​ഞ്ജി​ത്ത്

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ലെ പ്ര​തി ന​ട​ൻ ദി​ലീ​പു​മാ​യി വേ​ദി പ​ങ്കി​ട്ട​ത് വി​വാ​ദ​മാ​യ​തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ചെ​യ​ർ​മാ​ൻ ര​ഞ്ജി​ത്ത്.

ദി​ലീ​പി​ന്‍റെ വീ​ട്ടി​ൽ ചാ​യ കു​ടി​ക്കാ​ൻ പോ​യ​ത​ല്ല. ഫി​യോ​ക്കി​ന്‍റെ പ്ര​തി​നി​ധി​ക​ളു​ടെ ക്ഷ​ണ​പ്ര​കാ​ര​മാ​ണ് പോ​യ​ത്. ത​നി​ക്കും മ​ധു​പാ​ലി​നും ഉ​ള്ള സ്വീ​ക​ര​ണ​മാ​ണ് അ​വി​ടെ ന​ട​ന്ന​തെ​ന്നും ര​ഞ്ജി​ത്ത് പ​റ​ഞ്ഞു.

ച​ല​ച്ചി​ത്ര പ്ര​വ​ർ​ത്ത​ക​രു​മാ​യു​ള്ള ബ​ന്ധം തു​ട​രു​മെ​ന്നും ര​ഞ്ജി​ത്ത് മാ​ധ്യ​മ​ങ്ങ​ളോ​ട് കൂ​ട്ടി​ച്ചേ​ർ​ത്തു. തീ​യ​റ്റ​ർ ഉ​ട​മ​ക​ളു​ടെ സം​ഘ​ട​ന​യാ​യ ഫി​യോ​ക് സം​ഘ​ടി​പ്പി​ച്ച അ​നു​മോ​ദ​ന ച​ട​ങ്ങി​ലാ​ണ് ഇ​രു​വ​രും വേ​ദി പ​ങ്കി​ട്ട​ത്.

Related posts

Leave a Comment