ദിലീപ് ഇന്നു ദുബായിയിലേക്ക്! സംശയ കണ്ണുകളോടെ അന്വേഷണ സംഘം; ദൃശ്യങ്ങള്‍ അടങ്ങിയ ഫോണ്‍ ദിലീപ് വിദേശത്തേക്കു കടത്തിയതായി പോലീസ് നിഗമനം

കൊ​ച്ചി: ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സി​ലെ എ​ട്ടാം പ്ര​തി​യാ​യ ന​ട​ൻ ദി​ലീ​പ് ഇ​ന്നു ദു​ബാ​യി​ലേ​ക്കു പ​റ​ക്കും. ദി​ലീ​പി​ന്‍റെ​യും സു​ഹൃ​ത്ത് നാ​ദി​ർ​ഷ​യു​ടെ​യും ഉ​ട​മ​സ്ഥ​യി​ലു​ള്ള ദേ ​പു​ട്ട് എ​ന്ന ഹോ​ട്ട​ലി​ന്‍റെ ഉ​ദ്ഘാ​ട​ന​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ ദി​ലീ​പി​നു ദു​ബാ​യി​യിലേ​ക്ക് പോ​കാ​ൻ ഹൈ​ക്കോ​ട​തി അ​നു​മ​തി ന​ൽ​കി​യി​രു​ന്നു.

ഇ​ന്നു രാ​ത്രി​യി​ൽ നെ​ടു​ന്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നാ​ണു യാ​ത്ര തി​രി​ക്കു​ക. വി​ദേ​ശ യാ​ത്ര​യ്ക്കു പാ​സ്പോ​ർ​ട്ട് ആ​റു ദി​വ​സ​ത്തേ​ക്കാ​ണു വി​ട്ടു ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ഇ​ന്ന് അ​ങ്ക​മാ​ലി ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ലെ​ത്തി ന​ട​ൻ പാ​സ്പോ​ർ​ട്ട് കൈ​പ്പ​റ്റും. ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സി​ൽ ജാ​മ്യം അ​നു​വ​ദി​ച്ച​പ്പോ​ൾ ജാ​മ്യ​വ്യ​വ​സ്ഥ പ്ര​കാ​രം ദി​ലീ​പ് ത​ന്‍റെ പാ​സ്പോ​ർ​ട്ട് അ​ങ്ക​മാ​ലി കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ചി​രു​ന്നു. ന​വം​ബ​ർ 29ന് ​ദു​ബാ​യി​ലെ കാ​രാ​മ​യി​ൽ ത​ന്‍റെ ഹോ​ട്ട​ലി​ന്‍റെ ഉ​ദ്ഘാ​ട​ന​മാ​ണെ​ന്നും ഇ​തി​ൽ പ​ങ്കെ​ടു​ക്കാ​ൻ വി​ദേ​ശ​ത്തേ​ക്ക് പോ​കു​ന്ന​തി​നു പാ​സ്പോ​ർ​ട്ട് വി​ട്ടു​കി​ട്ട​ണ​മെ​ന്നും വ്യ​ക്ത​മാ​ക്കി ദി​ലീ​പ് ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ് ഹൈ​ക്കോ​ട​തി​യു​ടെ വി​ധി വ​ന്ന​ത്. നാ​ലു ദി​വ​സം ദു​ബാ​യിയി​ൽ ത​ങ്ങു​ന്ന​തി​നും യാ​ത്ര​യ്ക്കു​മാ​യി ആ​റു ദി​വ​സ​ത്തേ​ക്ക് വി​ട്ടു ന​ൽ​കാ​നാ​ണ് ഉ​ത്ത​ര​വ്.

ദു​ബാ​യിയി​ൽ ത​ന്‍റെ താ​മ​സ സ്ഥ​ലം, ഫോ​ണ്‍ ന​ന്പ​ർ തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നു സ്റ്റേ​റ്റ്മെ​ന്‍റ് ന​ൽ​ക​ണ​മെ​ന്നും വി​ധി​യി​ൽ പ​റ​ഞ്ഞി​രു​ന്നു.താ​ര​ത്തി​ന്‍റെ വി​ദേ​ശ യാ​ത്ര​യെ അ​ന്വേ​ഷ​ണ സം​ഘം സം​ശ​യ​ത്തോ​ടെ​യാ​ണു കാ​ണു​ന്ന​ത്. ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സി​ലെ മു​ഖ്യ തെ​ളി​വാ​യ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തു​ന്ന ദൃ​ശ്യ​ങ്ങ​ൾ അ​ട​ങ്ങി​യ ഫോ​ണ്‍ ക​ണ്ടെ​ത്താ​ൻ പോ​ലീ​സി​നു സാ​ധി​ച്ചി​രു​ന്നി​ല്ല. ഇ​തു വി​ദേ​ശ​ത്തേ​ക്കു ദി​ലീ​പ് ക​ട​ത്തി​യെ​ന്നാ​ണു പോ​ലീ​സ് ക​രു​തു​ന്ന​ത്. ഇ​തോ​ടെ ദി​ലീ​പ് ജാ​മ്യ​ത്തി​ലി​റ​ങ്ങി ന​ട​ത്തു​ന്ന വി​ദേ​ശ യാ​ത്ര​യെ സം​ശ​യ​ത്തോ​ടെ​യാ​ണ് അ​ന്വേ​ഷ​ണ സം​ഘം ക​രു​തു​ന്ന​ത്.

Related posts