ദിലീപിന്റെ ആദ്യ ഭാര്യ അമ്മാവന്റെ മകള്‍, 23-ാം വയസിലെ വിവാഹം ഏവരെയും ഞെട്ടിച്ച്, സിനിമയിലെത്തിയതോടെ ഒഴിവാക്കി, ഒന്നിച്ച് താമസിച്ചത് ദേശത്തെ വാടകവീട്ടില്‍, വീണ്ടും വിവാഹിതയായ യുവതി ദുബായില്‍

ദിലീപിന്റെ ആദ്യ വിവാഹത്തിലെ നായിക ആരാണ്? അവര്‍ ഇപ്പോള്‍ എവിടെയാണ്? എന്തുകൊണ്ടാണ് ഇരുവരും വേര്‍പിരിഞ്ഞത്… ദിലീപിന്റെ മൂന്നാംവിവാഹമാണ് കാവ്യയുടേതെന്ന വാര്‍ത്ത പുറത്തുവന്നതോടെ രാവിലെ മുതല്‍ ഏവരും ആകാംക്ഷയിലാണ്. ദിലീപിന്റെ ആദ്യ വിവാഹത്തെപ്പറ്റി അന്വേഷിച്ചിറങ്ങിയ രാഷ്ട്രദീപികയ്ക്ക് കിട്ടിയത് ഇതുവരെ പുറത്തുവരാത്ത വിവരങ്ങളായിരുന്നു. സ്വന്തം നേട്ടത്തിനായി മറ്റുള്ളവരെ സമര്‍ഥമായി ഉപയോഗിച്ച ദിലീപിന്റെ മറ്റൊരു മുഖം.

പേര് വെളിപ്പെടുത്തരുതെന്ന നിബന്ധനയോടെ ദിലീപിന്റെ ആദ്യവിവാഹത്തെക്കുറിച്ച് തുറന്നുപറഞ്ഞു. ആ സുഹൃത്തിന്റെ ആവശ്യപ്രകാരം പേര് വെളിപ്പെളുത്താതെ തന്നെ അദേഹത്തിന്റെ വാക്കുകളിലൂടെ- മിമിക്രി താരമായി കരിയര്‍ ആരംഭിച്ച സമയത്താണ് ദിലീപ് എന്ന ഗോപാലകൃഷ്ണനെ ഞാന്‍ കാണുന്നത്. ഇന്നത്തെ പോലെയൊന്നുമല്ല. വണ്ണംകുറഞ്ഞ് നേര്‍ത്ത ഒരു മനുഷ്യന്‍. എപ്പോഴും ചിരിക്കുന്ന മുഖമായിരുന്നതിനാല്‍ ആരും ഇഷ്ടപ്പെട്ടുപോകും. ഞങ്ങളുടെ ട്രൂപ്പില്‍ അയാള്‍ ചേരുന്നത് ആയിടയ്ക്കാണ്. അന്ന് ആലുവയ്ക്കടുത്തുള്ള സ്ഥലങ്ങളില്‍ പരിപാടിക്കു പോകുമ്പോള്‍ ഒരു പെണ്‍കുട്ടി ദിലീപിനെ കാണാനെത്തിയിരുന്നു.

ഒരുദിവസം അവന്‍ (ദിലീപ്) ഞങ്ങള്‍ക്ക് ആ പെണ്‍കുട്ടിയെ പരിചയപ്പെടുത്തി. ഞങ്ങള്‍ തമ്മില്‍ ഇഷ്ടത്തിലാണ്. നല്ല ഐശ്വര്യമുള്ള കുട്ടിയായിരുന്നു. കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ ആലുവയിലെ ഏതോ രജിസ്റ്റര്‍ ഓഫീസില്‍വച്ച് അവര്‍ വിവാഹിതരായെന്ന് കൂട്ടുകാര്‍ പറഞ്ഞ് അറിഞ്ഞു. പിന്നീട് പരിപാടിക്കുവന്നപ്പോള്‍ ആലുവ ദേശത്ത് വാടകവീട് എടുത്തെന്ന് അവന്‍ പറയുകയും ചെയ്തു. ആ സമയങ്ങളില്‍ സാമ്പത്തികമായി നല്ല ബുദ്ധിമുട്ടിലാണെന്ന് ഇടയ്ക്കിടെ ദിലീപ് പറയാറുണ്ടായിരുന്നു. ഇതിനിടെ അവന്‍ സഹസംവിധായകനായി. തൊട്ടുപിന്നാലെ സൈന്യം എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ പോകുന്ന സമയത്ത് തങ്ങള്‍ വേര്‍പിരിഞ്ഞതായി പറഞ്ഞു. കാരണമെന്തെന്ന് ഞാന്‍ ചോദിച്ചതുമില്ല. അവന്‍ പറഞ്ഞതുമില്ല. ആ വിവാഹത്തെക്കുറിച്ച് മിമിക്രി രംഗത്ത് അന്നുണ്ടായിരുന്ന എല്ലാവര്‍ക്കും അറിയാം.

ദിലീപുമായുള്ള വേര്‍പിരിയലിനുശേഷം ആ പെണ്‍കുട്ടി വേറേ കല്യാണം കഴിച്ചെന്ന് പിന്നീടറിഞ്ഞു. ഒരിക്കല്‍ ഒന്നിച്ചു യാത്ര ചെയ്യുമ്പോള്‍ ഭര്‍ത്താവുമൊത്തു യാത്ര ചെയ്തിരുന്ന ആ പെണ്‍കുട്ടിയെ അവന്‍ കാണിച്ചുതരികയും ചെയ്തു. ആ പെണ്‍കുട്ടി ഇപ്പോള്‍ ദുബായിലാണെന്നാണ് അറിയാന്‍ കഴിഞ്ഞത്. സല്ലാപത്തിലൂടെ ദിലീപിന്റെ രാശി തെളിയുകയും ചെയ്തു.

(രാഷ്ട്രദീപിക വാര്‍ത്തകള്‍ അനുമതിയില്ലാതെ ഉപയോഗിച്ചാല്‍ നിയമനടപടി സ്വീകരിക്കുന്നതാണ്.

Related posts