കൊച്ചി: നടൻ ദിലീപിനെ കുടുക്കി വീണ്ടും സംവിധായകന് ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തൽ.
അന്വേഷണ ഉദ്യോഗസ്ഥനെ കൊല്ലേണ്ട രീതി ദീലീപ് വിവരിക്കുന്ന ശബ്ദസന്ദേശം പുറത്തുവിടുമെന്ന് ബാലചന്ദ്ര കുമാർ മാധ്യങ്ങളോട് പറഞ്ഞു.
അന്വേഷണ ഉദ്യോഗസ്ഥനെ കൊല്ലേണ്ട രീതി വിവരിക്കുന്ന ദിലീപിന്റെ ശബ്ദസന്ദേശം തന്റെ കൈയിലുണ്ട്.
ഇത് നേരത്തെ പോലീസിന് കൈമാറിയിരുന്നതുമാണ്. ഇത് വരും മണിക്കൂറില്‍ പുറത്തുവിടുമെന്നും ബാലചന്ദ്ര കുമാര്‍ പറഞ്ഞു.
അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെ ട്രക്ക് ഇടിച്ച് കൊല്ലണമെന്നാണ് ദിലീപ് നിർദേശം നൽകുന്നത്.
തെളിവില്ലാതെ എങ്ങനെ കൊല്ലണമെന്ന നിർദേശമാണ് നൽകുന്നത്. ഇത് പുറത്തുവരുമ്പോള്‍ ചിലരുടെ സംശയം മാറും.
അക്കാര്യം വരും മണിക്കൂറില്‍ എല്ലാവരും അറിയുമെന്നും ബാലചന്ദ്ര കുമാര്‍ കൂട്ടിച്ചേർത്തു.
തനിക്കെതിരെ ആരോപണത്തിൽ എന്തെങ്കിലും തെളിവുകള്‍ ഉണ്ടെങ്കില്‍ ദീലീപ് അതുപുറത്തുവിടട്ടെ. താന്‍ നവംബര്‍ 25നാണ് പരാതിനല്‍കിയത്.
ഡിസംബര്‍ 25ന് ഒരുമാധ്യമം വഴി വാര്‍ത്ത പുറത്തുവരുന്നു. ഡിസംബര്‍ 27നുശേഷമാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ തന്നെ ബന്ധപ്പെട്ടത്.
അതിന് മുന്‍പ് അന്വേഷണ ഉദ്യോഗസ്ഥരുമായി ഒരു തരത്തിലും ബന്ധപ്പെട്ടിരുന്നില്ല.
താന്‍ പോലീസിന് നല്കിയ തെളിവുകള്‍ എന്താണെന്ന കാര്യം പോലും രാമന്‍പിള്ള വക്കീല്‍ മനസിലാക്കിയിട്ടില്ല.
ഹാജരാക്കേണ്ട തെളിവുകളെല്ലാം കൃത്യസമയത്ത് ഹാജരാക്കിയിട്ടുണ്ട്. അത് അറിയാതെയാണ് ഇപ്പോള്‍ കോടതിയിൽ നടന്ന വാദങ്ങളെന്നും ബാലന്ദ്രകുമാർ പരിഹസിച്ചു.