നീ എടുത്ത എന്റെ പേഴ്‌സ് എവിടെ? ഹരിശ്രീ യൂസഫിനോട് ദിലീപ് ചോദിച്ചതു കേട്ട് കൂടെ നിന്നവര്‍ ഞെട്ടി, അമേരിക്കയില്‍ തനിക്ക് നേരിടേണ്ടിവന്ന കഠിനകാലത്തെപ്പറ്റി ദിലീപിന്റെ വെളിപ്പെടുത്തല്‍ ഇങ്ങനെ

neewwകൊച്ചിയില്‍ നടി ക്രൂരമായി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഏറെ പഴികേട്ട താരങ്ങളിലൊരാള്‍ ദിലീപായിരുന്നു. പലപ്പോഴും താരത്തെ സംശയനിഴലില്‍ നിര്‍ത്താന്‍ മാധ്യമങ്ങള്‍ മത്സരിച്ചു. ഈ കഠിനമേറിയ കാലഘട്ടങ്ങളിലൂടെ കടന്നുപോകുമ്പോഴും തന്റെ സ്വതസിദ്ധമായ ശൈലിയില്‍ ആളുകളെ രസിപ്പിക്കാന്‍ ദിലീപിന് സാധിച്ചിട്ടുണ്ട്. അമേരിക്കയില്‍ സ്‌റ്റേജ് ഷോയ്ക്കിടെ നടിയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ദിലീപിന് അഭിമുഖീകരിക്കേണ്ടിവന്നിരുന്നു. ആ കഠിനദിനങ്ങളെക്കുറിച്ച് ദിലീപ് പറഞ്ഞത് ഇങ്ങനെ. ഒരു സിനിമവാരികയ്ക്ക് നല്കിയ അഭിമുഖത്തിലാണ് ദിലീപ് മനസുതുറന്നത്.

അമേരിക്കന്‍ ഷോക്കിടെ ഒരുദിവസം ഹരിശ്രീ യൂസഫാണ് ആദ്യം ഈ ചര്‍ച്ചയ്ക്ക് തുടക്കമിട്ടത്. ദിലീപിനെ കുറിച്ച് ഒരു പാട് ആരോപണങ്ങള്‍ കേള്‍ക്കുന്നുണ്ടല്ലോ എന്നായിരുന്നു ഹരിശ്രീ യൂസഫിന്റെ ചോദ്യം. കുറച്ച് നേരം മൗനമായി ഇരുന്ന ശേഷം ദിലീപ് ‘ എല്ലാ ആരോപണങ്ങള്‍ക്കും ഞാന്‍ മറുപടി പറയാം’ എന്ന് പറഞ്ഞു. മറുപടി പറയുന്നതിന് മുമ്പ് ദിലീപ് യൂസഫിനോട് ചോദിച്ചത് നീ എടുത്ത എന്റെ പേഴ്‌സ് എവിടെ എന്നായിരുന്നു. പേഴ്‌സ് എടുത്തില്ലെന്ന് യൂസഫ് ആവര്‍ത്തിച്ച് പറഞ്ഞെങ്കിലും പേഴ്‌സ് യൂസഫ് എടുത്തെന്ന വാദത്തില്‍ ദിലീപ് ഉറച്ചു നിന്നു. ഇതോടെ അവിടെ ഉണ്ടായിരുന്നവര്‍ യൂസഫിനെ കളിയാക്കാനും പേഴ്‌സ് കൊടുക്കാന്‍ ആവശ്യപ്പെടുകയും ദേഷ്യപ്പെടുകയും ചെയ്തു. ഒടുവില്‍ ദിലീപിനെ തന്നെ ശരണം പ്രാപിച്ച യൂസഫിനോട് ഇങ്ങനെയാണ് ദിലീപ് പറഞ്ഞത്.’ എന്റെ പേഴ്‌സ് എന്റെ കയ്യില്‍ തന്നെയുണ്ട്. യൂസഫേ.. നീ എന്റെ പേഴ്‌സ് എടുത്തു എന്ന് ആരോപണം ഞാന്‍ വെറുതെ പറഞ്ഞപ്പോള്‍ പ്രതികരിക്കാന്‍ ഇത്രയും പേരുണ്ടായി.

എന്റെ കാര്യത്തിലും അതു തന്നെയാണ് സംഭവിച്ചത്. ഇത് കേട്ടതോടെ എല്ലാവരും കയ്യടിച്ചു. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ പ്രതിസ്ഥാനത്ത് നിര്‍ത്തി ഒട്ടുമിക്ക മാധ്യമങ്ങളും വാര്‍ത്തകള്‍ ആഘോഷിക്കുന്ന സമയത്താണ് അമേരിക്കയില്‍ യുജിഎം എന്റര്‍ടെയിന്റ്‌മെന്റ് സംഘടിപ്പിച്ച ദിലീപ് ഷോ നടന്നത്. ദിലീപ് ഷോ അമേരിക്കന്‍ മലയാളികള്‍ ബഹിഷ്ക്കരിക്കുന്നു, മീനാക്ഷി വീട്ടു തടങ്കലില്‍. അങ്ങനെയങ്ങനെ പല വാര്‍ത്തകളും വന്നിരുന്നു. ദിലീപും കാവ്യാ മാധവനും നമിതാ പ്രമോദും റിമി ടോമിയും നാദിര്‍ഷയും ധര്‍മ്മജനും രമേഷ് പിഷാരടിയും ഏലൂര്‍ ജോര്‍ജും സമദും സുബിയുമുള്‍പ്പെടെ ഇരുപത്തി രണ്ടോളം പേരാണ് അമേരിക്കയില്‍ നടന്ന ദിലീപ് ഷോ 2017ല്‍ പങ്കെടുത്തത്. ദൈവത്തില്‍ വിശ്വസിക്കുന്നയാളാണ് ഞാന്‍. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും സത്യമെന്തെന്ന് ദൈവത്തിനറിയാം എന്നെ ഒരു കാരണവുമില്ലാതെ ദ്രോഹിക്കുന്നവര്‍ക്കുള്ള ശിക്ഷ ദൈവം തന്നെ നല്‍കും- ദിലീപ് പറയുന്നു.

Related posts