നിങ്ങള്‍ പോലീസിനോട് ചോദിക്കൂ, ആ നടന്‍ ഞാനാണോ എന്ന്. അതിനുശേഷം വാര്‍ത്തകള്‍ കൊടുക്കൂ, എന്നെ ചോദ്യം ചെയ്തിട്ടില്ല, പ്രചരിക്കുന്ന വാര്‍ത്തകള്‍ക്കെതിരേ ദിലീപ്

dileepയുവനടിയെ ആക്രമിച്ച സംഭവത്തില്‍ തന്നെ പോലീസ് ചോദ്യം ചെയ്‌തെന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് നടന്‍ ദിലീപ്. സംഭവത്തില്‍ തന്റെ പേര്് വലിച്ചിഴക്കുകയാണെന്ന് ഒരു ഓണ്‍ലൈന്‍ ദിനപത്രത്തിനു നല്കിയ അഭിമുഖത്തില്‍ ദിലീപ് വ്യക്തമാക്കി. ആലുവയിലെ എന്റെ വീട്ടില്‍ വീട്ടില്‍ യൂണിഫോമിലോ മഫ്തിയിലോ പോലീസ് വന്നിട്ടില്ലെന്നും പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും താരം വ്യക്തമാക്കി. നേരത്തെ നടിയെ ആക്രമിച്ച സംഭവത്തില്‍ പ്രമുഖ നടനെന്ന പേരില്‍ ദിലീപിനെതിരേ വാര്‍ത്തകള്‍ വന്നിരുന്നു.

നടിയെ ആക്രമിച്ച കേസില്‍ തന്നെ വലിച്ചിഴക്കുന്നത് ഗൂഢാലോചനയുടെ ഭാഗമാണ്. ആലുവയിലെ ആ നടന്‍ ആരാണെന്ന് വാര്‍ത്ത കൊടുത്ത മാധ്യമങ്ങള്‍ തന്നെ വെളിപ്പെടുത്തണം. അടിസ്ഥാനരഹിതവും വാസ്തവ വിരുദ്ധവുമാണ് ഈ വാര്‍ത്തകള്‍. എനിക്കെതിരെ നടക്കുന്ന സംഘടിതമായി ആക്രമണമാണ് ഇതിനു പിന്നില്‍-ദിലീപ് പറഞ്ഞു. കഴിഞ്ഞ കുറേ ദിവസങ്ങളായി ദിലീപിനെതിരേ ചില ഓണ്‍ലൈന്‍ മാധ്യമങ്ങളിലടക്കം (രാഷ്ട്രദീപികഡോട്ട്‌കോമില്‍ അല്ല) വാര്‍ത്ത വന്നിരുന്നു.

Related posts